Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: രോഹിത്തും ഡിക്കെയും രക്ഷപ്പെട്ടു! ആ നാണക്കേട് ഇനി മന്‍ദീപിന്

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള മല്‍സരത്തില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഇന്ത്യന്‍ താരം മന്‍ദീപ് സിങ്. കളിയില്‍ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടുകയായിരുന്നു.

ഇതോടെയാണ് ഐപിഎല്‍ ചരിത്രത്തില്‍ മറ്റൊരു താരത്തിനുമില്ലാത്ത നാണക്കേട് മന്‍ദീപിനെ തേടിയെത്തിയത്. ഐപിഎല്ലില്‍ ഏറ്റവുമധികം തവണ ഡെക്കായ താരമെന്ന റെക്കോര്‍ഡാണ് അദ്ദേഹത്തിന്റെ പേരിലായത്. 15ാം തവണയാണ് താരം ടൂര്‍ണമെന്റില്‍ അക്കൗണ്ട് തുറക്കാനാവാതെ ക്രീസ് വിട്ടത്.

MANDEEP SINGH

നേരത്ത മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റ്ന്‍ രോഹിത് ശര്‍മയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികും ചേര്‍ന്നു നാണക്കേടിന്റെ റെക്കോര്‍ഡ് പങ്കിടുകയായിരുന്നു. ഇരുവരും 14 തവണ വീതം ടൂര്‍ണമെന്റില്‍ ഡെക്കായിട്ടുണ്ട് ഇപ്പോള്‍ ഇവരെ കടത്തിവെട്ടി 15 ഡെക്കുകളുമായി മന്‍ദീപ് സിങ് തലപ്പത്തേക്കു കയറിയിരിക്കുകയാണ്. ആര്‍സിബിയുമായുള്ള ഇന്നത്തെ മാച്ചില്‍ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ഡേവിഡ് വില്ലിയാണ് ആദ്യ ബോളില്‍ തന്നെ മന്‍ദീപിനെ ബൗള്‍ഡാക്കിയത്. തൊട്ടുമുമ്പത്തെ ബോളില്‍ വെങ്കടേഷ് അയ്യരെ (3) വില്ലി ബൗള്‍ഡാക്കിയിരുന്നു. തുടര്‍ന്നണ് മൂന്നാമനായി മന്‍ദീപ് ക്രീസിലെത്തിയത്.

126 കിമിക്കടുത്ത് വേഗതയുണ്ടായിരുന്ന ബോള്‍ ഡിഫന്‍ഡ് ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പക്ഷെ ബാറ്റില്‍ എഡ്ജായ ശേഷം ബോള്‍ വിക്കറ്റിലേക്കു പതിക്കുകയായിരുന്നു. സീസണില്‍ തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലാണ് മന്‍ദീപിനു ബാറ്റിങില്‍ തിളങ്ങാന്‍ സാധിക്കാതെ പോയത്. പഞ്ചാബ് കിങ്‌സുമായുള്ള ആദ്യ മാച്ചില്‍ അദ്ദേഹം ഓപ്പണറായി പരീക്ഷിക്കപ്പെട്ടിരുന്നു. പക്ഷെ നാലു ബോളില്‍ രണ്ടു റണ്‍സ് മാത്രമെടുത്ത് അര്‍ഷ്ദീപ് സിങിനു വിക്കറ്റ് സമ്മാനിക്കുകയായിരുന്നു.

ആര്‍സിബിക്കു 205 റണ്‍സ് വിജയലക്ഷ്യം

റോയല്‍ ചാലഞ്ചേഴ്്‌സ് ബാംഗ്ലൂരിന് 205 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കെകെആര്‍ ഏഴു വിക്കറ്റിനു 204 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയത്തുകയായിരുന്നു. ഒരു ഘട്ടത്തില്‍ അഞ്ചിനു 89 റണ്‍സിലേക്കു കെകെആര്‍ തകര്‍ന്നിരുന്നു. എന്നാല്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ (68), റിങ്കു സിങ് (46) എന്നിവര്‍ ചേര്‍ന്ന് ടീമിനെ വന്‍ സ്‌കോറിലെത്തിച്ചു.

ആറാം വിക്കറ്റില്‍ 103 റണ്‍സ് ഇരുവരും ചേര്‍ന്ന് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. വെറും 20 ബോളുകളിലായിരുന്നു ശര്‍ദ്ദുലിന്റെ ഫിഫ്റ്റി. 29 ബോളുകള്‍ നേരിട്ട അദ്ദേഹം ഒമ്പതു ഫോറും മൂന്നു സിക്‌സറുമടക്കമാണ് 68 റണ്‍സ് വാരിക്കൂട്ടിയത്. റിങ്കു 33 ബോളില്‍ മൂന്നു സിക്‌സറും രണ്ടു ഫോറുമടിച്ചു. ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസാണ് (57) മറ്റൊരു പ്രധാന സ്‌കോറര്‍. 44 ബോളുകളില്‍ നിന്നും താരം ആറു ഫോറും മൂന്നു സിക്‌സറും നേടി.

Story first published: Thursday, April 6, 2023, 21:09 [IST]
Other articles published on Apr 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+