Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ടോസില്‍ ഒത്തുകളി! കൈവിട്ടപ്പോള്‍ ഡുപ്ലെസി വാക്കുമാറ്റി? കൂട്ടുനിന്ന് മഞ്ജരേക്കര്‍

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരൂം തമ്മിലുള്ള മല്‍സരത്തിലെ ടോസുമായി ബന്ധപ്പെട്ട് വിവാദം കത്തുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മല്‍സരത്തില്‍ കോയിന്‍ ടോസ് ചെയ്തത് കെകെആര്‍ നായകന്‍ നിതീഷ് റാണയായിരുന്നു. ആര്‍സിബി ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി എന്തായിരുന്നു കോള്‍ ചെയ്തതെന്ന കാര്യത്തിലാണ് ആരാധകര്‍ക്കിടയില്‍ ആശയക്കുഴപ്പം സംഭവിച്ചത്. ഹെഡ്‌സെന്നായിരുന്നു ഡുപ്ലെസി വിളിച്ചതെന്നാണ് വീഡിയോയില്‍ കേള്‍ക്കാന്‍ സാധിക്കുക.

പക്ഷെ മാച്ച് റഫറി കേട്ടത് ടെയ്ല്‍സെന്നായിരുന്നു. ടോസില്‍ കോയ്ന്‍ ഹെഡ് വീണതോടെ മാച്ച് റഫറി റാണയ്ക്കാണ് ടോസെന്ന് ആംഗ്യം കാണിക്കുകയും ചെയ്തു. പക്ഷെ ഉടന്‍ തന്നെ അവതാരകന്‍ സഞ്ജയ് മഞ്ജരേക്കര്‍ ഇടപെടുകയും ഡുപ്ലെസി ഹെഡ്‌സ് എന്നാണ് കോള്‍ ചെയ്തതെന്നു വ്യക്തമാക്കുകുമായിരുന്നു. പക്ഷെ ഇതില്‍ കെകെആര്‍ ക്യാപ്റ്റന്‍ റാണ ഒട്ടും ഹാപ്പിയായിരുന്നില്ല. ദേഷ്യത്തോടെ അദ്ദേഹം ഡുപ്ലെസിയോടു എന്തോ പറയുന്നതും ആംഗ്യം കാണിക്കുന്നതും കാണാമായിരുന്നു.

DUPLESSIS- NITISH RANA

Photo credit

മാച്ച് റഫിക്കും നിതീഷ് റാണയ്ക്കുമെല്ലാം ടോസിന്റെ കാര്യത്തില്‍ തന്റെ കോളിനെക്കുറിച്ച് ആശയക്കുഴപ്പം വന്നുവെന്നു വ്യക്തമായതോടെ ഫഫ് ഡുപ്ലെസി ഇതേക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുത്ത ശേഷമായിരുന്നു തന്റെ ഉച്ഛാരണം കാരണമാണ് തെറ്റിദ്ധാരണ സംഭവിച്ചതെന്നു ഡുപ്ലെസി ചിരിയോടെ പറഞ്ഞത്. പക്ഷെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ആരാധകരെ ഇതൊന്നും തൃപ്തിപ്പെടുത്തിയില്ല. അവര്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അരിശം പ്രകടിപ്പിക്കുകയും ചെയ്തു.

ഫഫ് ഡുപ്ലെസി ടോസിന്റെ സമയത്തു ടെയ്ല്‍സെന്നാണ് പറഞ്ഞതെന്നുറപ്പാണ്. പക്ഷെ ഹെഡ് വീണതിനു ശേഷം അദ്ദേഹം വാക്ക് മാറ്റുരയായിരുന്നു. സഞ്ജയ് മഞ്ജരേക്കര്‍ ഫഫിനെ പിന്തുണയ്ക്കുകയും ചെയ്തതായും ഒരു യൂസര്‍ ആഞ്ഞടിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സായിരുന്നു ടോസ് ജയിച്ചത്. അതുകൊണ്ടാണ് താന്‍ വിളിച്ചത് ഹെഡാണെന്നു ഫഫ് ഡുപ്ലെസി മാറ്റിപ്പറഞ്ഞതെന്നു ഒരു യൂസര്‍ പ്രതികരിച്ചത്. സഞ്ജയ് മഞ്ജരേക്കറും ഫഫ് ഡുപ്ലെസിയും ചേര്‍ന്ന് ഒത്തുകളിച്ചിരിക്കുകയാണെന്നായിരുന്നു ഒരു വിമര്‍ശനം.

FAF DU PLESSIS

ഐപിഎല്ലില്‍ ഇതു സംഭവിക്കാന്‍ പാടില്ലാത്ത കാര്യമായിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തീര്‍ച്ചയായും ശിക്ഷ നല്‍കണം. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ടോസാണ് ഇതെന്നും വലിയ നാണക്കേടാണ് സംഭവിച്ചതെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു. ഫഫ് ഹെഡ്‌സെന്നാണ് ടോസില്‍ കോള്‍ ചെയ്തത്. പക്ഷെ മൈക്ക് ഉപയോഗിക്കാന്‍ മറന്നു. ഈ കാരണത്താല്‍ മാച്ച് റഫറി തെറ്റായി കേള്‍ക്കുകയായിരുന്നു. പക്ഷെ ഫഫ് ഇതു തിരുത്തിയെന്നുമായികുന്നു ഡുപ്ലെസിയെ പിന്തുണച്ചുകൊണ്ട് ഒരു യൂസറുടെ പ്രതികരണം.

പ്ലെയിങ് ഇലവന്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, സുനില്‍ നരെയ്ന്‍, ടിം സൗത്തി, സുയാഷ് ശര്‍മ, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- വിരാട് കോലി, ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്വെല്‍, മൈക്കല്‍ ബ്രേസ്വെല്‍, ഷഹബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), കാണ്‍ ശര്‍മ, ഹര്‍ഷല്‍ പട്ടേല്‍, ആകാശ്ദീപ്, ഡേവിഡ് വില്ലി, മുഹമ്മദ് സിറാജ്.

Story first published: Thursday, April 6, 2023, 20:32 [IST]
Other articles published on Apr 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+