For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ക്യാപ്റ്റന്‍സി ധവാനെ കൊണ്ടാവില്ല! വീണ്ടും മണ്ടത്തരങ്ങള്‍, പഞ്ചാബിനെ കറെന്‍ നയിക്കട്ടെ

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും പരാജയമേറ്റു വാങ്ങിയതിനു പിന്നാലെ ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സി വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള എവേ മല്‍സരത്തില്‍ അഞ്ചു വിക്കറ്റിന്റെ പരാജയമാണ് പഞ്ചാബിനു നേരിട്ടത്.

വിജയത്തോടെ 12 പോയിന്റുമായി പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കു കയറാനുള്ള അവസരമാണ് പഞ്ചാബ് നഷ്ടപ്പെടുത്തിയിരിക്കുന്നത്. മറുഭാഗത്ത് പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്തായിരുന്ന കെകെആര്‍ വലിയ മുന്നേറ്റം നടത്തുകയും ചെയ്തു. പോയിന്റ് പട്ടികയില്‍ അവര്‍ അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു.

shikhar dhawan

കഴിഞ്ഞ മല്‍സരങ്ങളിലേതു പോലെ വളരെ മോശമായിട്ട് തന്നെയാണ് ശിഖര്‍ ധവാന്‍ ഈ കളിയിലും പഞ്ചാബിനെ നയിച്ച്ത്. ടീം സെലക്ഷന്റെ കാര്യത്തിലും കളിക്കളത്തില്‍ തീരുമാനങ്ങളെടുക്കുന്നതിലും ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്യുന്നതിലുമെല്ലാം അദ്ദേഹം തികഞ്ഞ പരാജയമായിരുന്നു. ജയിക്കാന്‍ സാധിക്കുമായിരുന്ന മല്‍സരങ്ങളാണ് ധവാന്റെ ചില മണ്ടത്തരങ്ങള്‍ കാരണ പഞ്ചാബ് കൈവിട്ടു കളഞ്ഞത്.

ശിഖര്‍ ധവാന്‍ ക്യാപ്റ്റനെന്ന നിലയില്‍ കാണിച്ച ആദ്യത്തെ മണ്ടത്തരം സ്പിന്നര്‍ ഹര്‍പ്രീത് ബ്രാറിനെ ബൗളിങില്‍ വേണ്ടത്ര ഉപോഗിച്ചില്ലെന്നതാണ്. പഞ്ചാബ് നിരയില്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റില്‍ ബൗള്‍ ചെയ്തത് അദ്ദേഹമായിരുന്നു. ഒരോവര്‍ ബൗള്‍ ചെയ്ത ബ്രാര്‍ നാലു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തിരുന്നു. എട്ടാം ഓവറിലായിരുന്നു താരത്തെ ബൗ ചെയ്യാന്‍ ധവാന്‍ വിളിക്കുന്നത്. രണ്ടാമത്തെ ബോളില്‍ തന്നെ അപകടകാരിയായ ഓപ്പണര്‍ ജേസണ്‍ റോയിയെ (38) പുറത്താക്കുകയും ചെയ്തു.

സ്വീപ്പ് ഷോട്ടിനുശ്രമിച്ച താരത്തെ ഡീപ്പ് മിഡ് വിക്കറ്റില്‍ ഷാരൂഖ് ഖാന്‍ പിടികൂടുകയായിരുന്നു. നാലും സിംഗിളുകളടക്കം നാലു റണ്‍സ് മാത്രമേ ബ്രാര്‍ ഓവറില്‍ വഴങ്ങിയുള്ളൂ. പക്ഷെ ഈ ഓവറിനു ശേഷം കളിയില്‍ പിന്നീടൊരിക്കലും അദ്ദേഹത്തെക്കൊണ്ട് ധവാന്‍ ബൗള്‍ ചെയ്യിച്ചില്ലെന്നതു വിചിത്രമാണ്. ഇതാദ്യമായല്ല ബ്രാറിനെ നന്നായി പ്രയോജനപ്പെടുത്തുന്നതില്‍ ധവാന് പിഴയ്ക്കുന്നത്. നേരത്തേ ഒരു മല്‍സരത്തില്‍ ഒരോവര്‍ പോലും ബ്രാറിനു നല്‍കാതിരുന്ന സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്.

HARPREET BRAR BOWLING

ശിഖര്‍ ധവാന്‍ കാണിച്ച മറ്റൊരു മണ്ടത്തരം മാച്ച് വിന്നറായ സിംബാബ്‌വെ ഓള്‍റൗണ്ടര്‍ സിക്കന്തര്‍ റസ്സയെ പ്ലെയിങ് ഇലവനില്‍ നിന്നും തഴഞ്ഞുവെന്നതാണ്. ഈ സീസണില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ള വിദേശ താരങ്ങളിലൊരാളാണ് അദ്ദേഹം.

മാത്രമല്ല രണ്ടു മല്‍സരങ്ങളില്‍ മിന്നുന്ന പ്രകടനവുമായി പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു. എന്നിട്ടും റസ്സയെ മാറ്റി നിര്‍ത്തിയ ധവാന്‍ ശ്രീലങ്കന്‍ താരം ഭാനുക രാജപക്‌സെയെ കളിപ്പിക്കുകയായിരുന്നു. ഡെക്കായി മടങ്ങിയ അദ്ദേഹത്തെ പഞ്ചാബ് പിന്നീട് പിന്‍വലിക്കുകയും ഇംപാക്ട് പ്ലെയറായി നതാന്‍ എല്ലിസിനെ ഇറക്കുകയും ചെയ്യുകയായിരുന്നു.

സോഷ്യല്‍ മീഡിയയിലും ധവാന്റെ ക്യാപ്റ്റന്‍സിക്കെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അദ്ദേഹത്തെ മാറ്റി പകരം ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെനെ നായകനാക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു. ശിഖര്‍ ധവാന്റേത് വളരെ മോശം ക്യാപ്റ്റന്‍സിയായിരുന്നു. കൂടാതെ ടീം സെലക്ഷനും അബദ്ധമായിരുന്നു.

മാച്ച് വിന്നറായ സിക്കന്തര്‍ റസ്സയെ ഒഴിവാക്കിയ പഞ്ചാബ് എന്തിനാണ് മോശം ഫോമിലുള്ള ഭാനുക രാജപക്‌സെയെ കളിപ്പിച്ചത്? ക്യാപ്റ്റനെന്ന നിലയില്‍ ശിഖര്‍ ധവാന്‍ മണ്ടത്തരങ്ങളാണ് കാണിച്ചത്. ഹര്‍പ്രീത് ബ്രാറിനു അദ്ദേഹം ഒരോവര്‍ മാത്രമേ നല്‍കിയുള്ളൂ. ബൗളിങ് ചേഞ്ചുകളില്‍ ധവാന്‍ തികഞ്ഞ പരാജയമായിരുന്നു.

ശിഖര്‍ ധവാന് ക്യാപ്റ്റന്‍സി അറിയില്ലെന്നതാണ് യാഥാര്‍ഥ്യം. സാം കറെന്‍ കൂടുതല്‍ മെച്ചപ്പെട്ട നായകനാണ്. ബൗളര്‍മാരെ എങ്ങനെ റൊട്ടേറ്റ് ചെയ്യണമെന്നു അദ്ദേഹത്തിനറിയാം. പക്ഷെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ധവാന് ഒന്നും തന്നെ അറിയില്ല. ശിഖര്‍ ധവാന് കീഴില്‍ സാം കറെന്‍ ക്ലച്ച് പിടിക്കുന്നില്ല. ക്യാപ്റ്റന്‍സി കറെനു നല്‍കുന്നതായിരിക്കും നല്ലത്. കറെനു കീഴില്‍ പഞ്ചാബ് കൂടുതല്‍ മല്‍സരങ്ങളില്‍ വിജയിക്കുകയും ചെയ്യുമെന്നും ആരാധകര്‍ വിമര്‍ശിച്ചു.

Story first published: Tuesday, May 9, 2023, 6:39 [IST]
Other articles published on May 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+