Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: രോഹിത് 184, ധവാന്‍ 339 റണ്‍സ്; എന്നിട്ടും ഇന്ത്യന്‍ ടീമിന് പുറത്ത്, ലോകകപ്പില്‍ വേണം

ഇന്ത്യന്‍ കുപ്പായത്തില്‍ ഇനിയുമൊരു അങ്കത്തിനു ബാല്യമുണ്ടെന്നു ഐപിഎല്ലില്‍ മികച്ച ഇന്നിങ്‌സുകളിലൂടെ തെളിയിക്കുകയാണ് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള മാച്ചില്‍ ക്യാപ്റ്റന്റെ കളി പുറത്തെടുത്ത അദ്ദേഹം ഫിഫ്റ്റിയുമായി തിളങ്ങി. ടീമിലെ മറ്റു ബാറ്റര്‍മാര്‍ റണ്ണെടുക്കാന്‍ പാടുപെട്ടപ്പോള്‍ ധവാന്‍ ടീമിന്റെ രക്ഷകനാവുകയായിരുന്നു. 57 റണ്‍സ് നേടിയാണ് അദ്ദേഹം ക്രീസ് വിട്ടത്. 47 ബോളുകള്‍ നേരിട്ട ധവാന്റെ ഇന്നിങ്‌സില്‍ ഒമ്പതു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഈ സീസണില്‍ ധവാന്റെ മൂന്നാമത്തെ ഫിഫ്റ്റി പ്ലസ് സ്‌കോറായിരുന്നു ഇത്.

പല നാഴികക്കല്ലുകളും ഈ ഇന്നിങ്‌സോടെ ശിഖര്‍ ധവാന്‍ പിന്നിട്ടിരുന്നു. ടി20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ ക്യാപ്റ്റനെന്ന നേട്ടമായിരുന്നു ആദ്യത്തേത്. ഈ നേട്ടത്തിന് അവകാശിയായ നാലാമത്തെ മാത്രം ഇന്ത്യന്‍ നായകനായും അദ്ദേഹം മാറി. ഇതിഹാസ നായകന്‍ എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരാണ് നേരത്തേ എലൈറ്റ് ക്ലബ്ബില്‍ അംഗമായിട്ടുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍.

SHIKHAR DHAWAN

ഈ മല്‍സരത്തില്‍ ഫിഫ്റ്റി തികച്ചതോടെ ഐപിഎല്ലില്‍ 50 ഫിഫ്റ്റികളെന്ന അപൂര്‍വ്വ റെക്കോര്‍ഡിനും ശിഖര്‍ ധവാന്‍ അവകാശിയായി. നേരത്തേ ഇന്ത്യയുടെ ഒരേയൊരാള്‍ക്കു മാത്രമേ ഫിഫ്റ്റിയില്‍ ഫിഫ്റ്റി കുറിക്കാനായിട്ടുളളൂ. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയാണിത്. ഇപ്പോള്‍ ധവാനും അദ്ദേഹത്തോടൊപ്പം ചേര്‍ന്നിരിക്കുകയാണ്.

പ്രതിസന്ധി ഘട്ടത്തില്‍ മികച്ച ഇന്നിങ്‌സ് കാഴ്ചവച്ച ശിഖര്‍ ധവാനെ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിക്കണമെന്നു സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവിലെ ഇന്ത്യന്‍ ഓപ്പണറും ക്യാപ്റ്റനുമായ രോഹിത് ശര്‍മയ്ക്കു ഈ ഐപിഎല്ലില്‍ 10 മല്‍സരങ്ങളില്‍ നിന്നും 184 റണ്‍സാണ് നേടാനായത്. ശിഖര്‍ ധവാനാവട്ടെ എട്ടു കളിയില്‍ നിന്നും 339 റണ്‍സും നേടിക്കഴിഞ്ഞു.

SHIKHAR DHAWAN SHOT

രോഹിത് മോശം താരമല്ല, പക്ഷെ എന്തുകൊണ്ട് ഇന്ത്യന്‍ ടീമില്‍ ധവാനും അവസരം നല്‍കുന്നില്ല? കെഎല്‍ രാഹുലിന്റെ മോശം ഫോം കണക്കിലെടുക്കുമ്പോള്‍ ശിഖര്‍ ധവാനെ ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിക്കാവുന്നതാണ്. വരാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ അദ്ദേഹത്തെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തണം. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ എല്ലാ ഫോര്‍മാറ്റുകളിലും രോഹിത് ശര്‍മയേക്കാള്‍ മിടുക്കനാണ് ശിഖര്‍ ധവാനെന്നത് നമ്മള്‍ അംഗീകരിച്ചേ തീരൂവെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.

കെകെആറിന് 180 റണ്‍സ് വിജയലക്ഷ്യം

180 റണ്‍സിന്റെ വിജയലക്ഷ്യമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു പഞ്ചാബ് കിങ്‌സ് നല്‍കിയിരിക്കുന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് ഏഴു വിക്കറ്റിനു 179 റണ്‍സെടുക്കുകയായിരുന്നു. 57 റണ്‍സോടെ ശിഖര്‍ ധവാന്‍ ടീമിന്റെ അമരക്കാരനായപ്പോള്‍ മറ്റാരും 25 റണ്‍സ് പോലുമെത്തിയില്ല.

ജിതേഷ് ശര്‍മയും ഷാരൂഖ് ഖാനും 21 റണ്‍സ് വീതം നേടി. റിഷി ധവാന്‍ 19ഉം ഹര്‍പ്രീത് ബ്രാര്‍ 17 റണ്‍സും സ്‌കോര്‍ ചെയ്തു. ഷാരൂഖിന്റെയും ബ്രാറിന്റെയും ഫിനിഷിങാണ് പഞ്ചാബിനെ 180ന് അരികിലെത്തിച്ചത്. 19ാം ഓവറില്‍ 15ഉം അവസാന ഓവറില്‍ 21ഉം റണ്‍സ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തു.

Story first published: Monday, May 8, 2023, 21:19 [IST]
Other articles published on May 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+