For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ആര്‍ആര്‍ആര്‍, പഞ്ചാബിനെ പഞ്ചറാക്കി കെകെആര്‍! പ്ലേഓഫ് പ്രതീക്ഷ കാത്തു

കൊല്‍ക്കത്ത: ഐപിഎല്ലില്‍ പ്ലേഓഫിനായുള്ള പോരാട്ടം കൂടുതല്‍ ആവേശകരമായ ക്ലൈമാക്‌സിലേക്ക്. തോറ്റാല്‍ പുറത്താവുന്ന വെല്ലുവിളിയുമായി ഇറങ്ങിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മിന്നുന്ന ജയവുമായി തങ്ങള്‍ക്കു വിട്ടുകൊടുക്കാന്‍ മനസ്സില്ലെന്നു വ്യക്തമാക്കി. ഹോംഗ്രൗണ്ടായ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ത്രില്ലിങ് മാച്ചില്‍ പഞ്ചാബ് കിങ്‌സിനെയാണ് അവസാന ബോളില്‍ കെകെആര്‍ മറികടന്നത്. അഞ്ചു വിക്കറ്റിനായിരുന്നു അവരുടെ വിജയം.

ഒരിക്കല്‍ക്കൂടി റിങ്കു സിങിന്റെ കിടിലന്‍ ഫിനിഷിങാണ് കെകെആറിനു നാടകീയ ജയം നേടിക്കൊടുത്തത്. അവസാന ബോളില്‍ രണ്ടു റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. അര്‍ഷ്ദീപ് സിങിനെതിരേ ബൗണ്ടറി പായിച്ച റിങ്കു ത്രസിപ്പിക്കുന്ന വിജയം സമ്മാനിക്കുകയായിരുന്നു. സ്‌കോര്‍- പഞ്ചാബ് ഏഴിന് 179, കൊല്‍ക്കത്ത അഞ്ചിനു 182.

rinku singh

180 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു കെകെആറിന് പഞ്ചാബിനു നല്‍കിയത്. റണ്‍ചേസിനു നായകന്‍ നിതീഷ് റാണ (51) ചുക്കാന്‍ പിടിച്ചപ്പോള്‍ ഫിനിഷിങ് ചുമതല ആന്ദ്രെ റസ്സലും (42) റിങ്കു സിങും (21*) ഭംഗിയാക്കുകയും ചെയ്തു. ജേസണ്‍ റോയിയാണ് (38) മറ്റൊരു പ്രധാന സ്‌കോറര്‍. റാണ 38 ബോളില്‍ ആറു ഫോറും ഒരു സിക്‌സറുമടിച്ചു. റാണ മടങ്ങിയ ശേഷം റസ്സല്‍ ദൗത്യമേറ്റെടുക്കുകയായിരുന്നു.

തന്റെ പഴയ ഫോമിലേക്കു തിരിച്ചെത്തുന്നതിന്റെ സൂചന നല്‍കിയ അദ്ദേഹം 23 ബോൡ മൂന്നു വീതം ഫോറും സിക്‌സറും പറത്തി. അഞ്ചാം വിക്കറ്റില്‍ റസ്സല്‍- റിങ്കു സഖ്യം ചേര്‍ന്നെടുത്തത് 54 റണ്‍സായിരുന്നു. 20ാം ഓവറിലെ അവസാന ബോളിലായിരുന്നു റസ്സല്‍ റണ്ണൗട്ടായത്. ജയിക്കാന്‍ രണ്ടു ബോളില്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കെയായിരുന്നു ഇത്. റിങ്കു 10 ബോളിലാണ് രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 21 റണ്‍സ് അടിച്ചെടുത്തത്.

ANDRE RUSSEL

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 179 റണ്‍സ് സ്‌കോര്‍ ചെയ്തത്. ഒരു ഘട്ടത്തില്‍ 160 റണ്‍സ് പോലും പഞ്ചാബ് നേടുമോയെന്ന കാര്യം സംശയമായിരുന്നു. കാരണം 18 ഓവര്‍ പിന്നിടുമ്പോള്‍ ഏഴിന് 143 റണ്‍സെന്ന നിലയിലായിരുന്നു അവര്‍.

എന്നാല്‍ അടുത്ത രണ്ടോവറുകളില്‍ ഷാരുഖ് ഖാനും ഹര്‍പ്രീത് ബ്രാറും നടത്തിയ വെടിക്കെട്ട് ടീമിനെ 180ന്് അടുത്തെത്തിച്ചു. 19ാം ഓവററില്‍ 15ഉം 20ാം ഓവറില്‍ 21ഉം റണ്‍സ് ഈ ജോടി വാരിക്കൂട്ടി. ഷാരൂഖ് എട്ടു ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമടക്കം 21ഉം ബ്രാര്‍ ഒമ്പതു ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സുമടക്കം 17ഉം റണ്‍സ്.

പഞ്ചാബ് ഇന്നിങ്‌സിസിനു അടിത്തറയിട്ടത് നാായകന്‍ ശിഖര്‍ ധവാനായിരുന്നു. ക്യാപ്റ്റന്റെ ഇന്നിങ്‌സ് കെട്ടഴിച്ച അദ്ദേഹം 57 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 47 ബോളില്‍ ഒമ്പതു ഫോറും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ധവാന്റെ ഇന്നിങ്‌സ് മാറ്റിനിര്‍ത്തിയാല്‍ മറ്റാരും 25 റണ്‍സ് പോലും നേടിയിടില്ല. പ്രഭ്‌സിമ്രന്‍ സിങ് (12), ഭാനുക രാജപക്‌സെ (0), ലിയാം ലിവിങ്്സ്റ്റണ്‍ (15), ജിതേഷ് ശര്‍മ (21), സാം കറെന്‍ (4), റിഷി ധവാന്‍ (19) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ പ്രകടനം.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബിന്റെ തുടക്കം പാളി. പവര്‍പ്ലേയില്‍ തന്നെ മൂന്നു വിക്കറ്റുകള്‍ അവര്‍ക്കു നഷ്ടമായി. ആദ്യ രണ്ടു വിക്കറ്റുകളും എട്ടു റണ്‍സിന്റെ ഇടവേളയിലാണ് വീണത്. യുവ പേസര്‍ ഹര്‍ഷിത് റാണയാണ് പ്രഭ്മനെയും രാജപക്‌സെയെയും വീഴ്ത്തി പഞ്ചാബിനെ പ്രതിരോധത്തിലാക്കിയത് (രണ്ടിന് 29). അപകടകാരിയായ ലിവിങ്സ്റ്റണിനെ വരുണ്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെ പഞ്ചാബ് മൂന്നിന് 53. തുടര്‍ന്നായിരുന്നു ജിതേഷിനെ കൂട്ടുപിടിച്ച് ധവാന്റെ രക്ഷാപ്രവര്‍ത്തനം.

SHIKHAR DHAWAN

ആക്രമണമത്തിനു മുതിരാതെ വളരെ ക്ഷമയോടെ ഇരുവരും ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. ഇതോടെ മല്‍സരം വിരസമായി മാറുകയും ചെയ്തു. 53 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സഖ്യം പഞ്ചാബിനെ 100 കടത്തി. ടീം സകോര്‍ 109ല്‍ ജിതേഷിനെ പുറത്താക്കി വരുണ്‍ വീണ്ടും കെകെആറിനെ കളിയിലേക്കു കൊണ്ടുവന്നു. ടീം സ്‌കോറിലേക്കു 13 റണ്‍സ് കൂടി നേടുമ്പോഴേക്കും ധവാനും ക്രീസ് വിട്ടു.

ഫിഫ്റ്റിക്കു ശേഷം സ്‌കോറിങിനു വേഗം കൂട്ടാന്‍ ശ്രമിക്കവെയായിരുന്നു റാണയുടെ ബൗളിങില്‍ വൈഭവ്് അറോറ ക്യാച്ചെടുത്തത്. റിഷിയും കറെനും അടുത്തടുത്ത ഓവറില്‍ മടങ്ങിയതോടെ പഞ്ചാബ് ഏഴിന് 139ലേക്കു വീണു. തുടര്‍ന്നായിരുന്നു ഷാരൂറിന്റെയും ബ്രാറിന്റെയും കിടിലന്‍ ഫിനിഷിങ്. കെകെആറിനാ വരുണ്‍ ചക്രവര്‍ത്തി മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ഹര്‍ഷിത് റാണ രണ്ടും വിക്കറ്റുകള്‍ നേടി.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന കളിയില്‍ ടോസിനു ശേഷം പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് പഞ്ചാബ് ഇറങ്ങിയത്. മാത്യു ഷോര്‍ട്ടിനു പകരം ഭാനുക രാജപക്‌സെ കളിക്കുകയായിരുന്നു. മറുഭാഗത്ത് കെകെആര്‍ ടീമില്‍ മാറ്റങ്ങളില്ലായിരുന്നു.

പ്ലെയിങ് ഇലവന്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- റഹ്മാനുളള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ (ക്യാപ്റ്റന്‍), ആന്ദ്രെ റസ്സല്‍, റിങ്കു സിങ്, സുനില്‍ നരെയ്ന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, സുയാഷ് ശര്‍മ.

പഞ്ചാബ് കിങ്‌സ്- പ്രഭ്‌സിമ്രന്‍ സിങ്, ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഭാനുക രാജപക്‌സെ, ലിയാം ലിവിങ്‌സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സാം കറെന്‍, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, റിഷി ധവാന്‍, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിങ്.

Story first published: Monday, May 8, 2023, 13:51 [IST]
Other articles published on May 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+