For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: റിങ്കു എന്തുകൊണ്ട് ആ റണ്‍സിന് ശ്രമിച്ചില്ല? ഒത്തുകളിയോ! വന്‍ ദുരൂഹത

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ കെകെആര്‍ തോല്‍വിയോടെ അവസാനിപ്പിച്ചിരിക്കുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് ഒരു റണ്‍സിനാണ് കെകെആര്‍ തോറ്റത്. ആവേശകരമായ മത്സരത്തിന്റെ അവസാന പന്തിലാണ് മത്സരഫലം മാറിമറിഞ്ഞത്. ഭാഗ്യം ലഖ്‌നൗവിനൊപ്പമായിരുന്നതിനാല്‍ 1 റണ്‍സിന്റെ ജയം നേടിയെടുക്കാനായി. ലഖ്‌നൗ 8 വിക്കറ്റിന് 176 റണ്‍സെടുത്തപ്പോള്‍ 7 വിക്കറ്റിന് 175 റണ്‍സാണ് കെകെആര്‍ നേടിയത്.

കെകെആര്‍ വമ്പന്‍ തോല്‍വി വഴങ്ങാന്‍ സാധ്യതയുണ്ടായിരുന്നെങ്കിലും റിങ്കുവിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കെകെആറിന് ഗംഭീര ജയമൊരുക്കിയത്. 33 പന്തില്‍ 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 67 റണ്‍സാണ് റിങ്കു നേടിയത്. അവസാന ഓവറില്‍ 21 റണ്‍സായിരുന്നു കെകെആറിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. യാഷ് ഠാക്കൂര്‍ എറിഞ്ഞ അവസാന ഓവറില്‍ റിങ്കു പൊരുതി കീഴടങ്ങുകയായിരുന്നു. ആദ്യ പന്തില്‍ വൈഭവ് അറോറ 1 റണ്‍സെടുത്തപ്പോള്‍ തൊട്ടടുത്ത പന്ത് വൈഡായി.

rinku singh

രണ്ടാം പന്തില് റിങ്കു സിങ്ങിന് റണ്‍സ് നേടാനായില്ല. ലോ ഫുള്‍ട്ടോസായെത്തിയ മൂന്നാം പന്ത് മിഡ് വിക്കറ്റിലേക്ക് പായിക്കാന്‍ റിങ്കുവിനായി. രണ്ട് റണ്‍സ് ഓടിയെടുക്കാന്‍ അവസരം ഉണ്ടായിട്ടും റിങ്കു അതിന് ശ്രമിച്ചില്ല. എന്തുകൊണ്ടാണ് ആ റണ്‍സിന് റിങ്കു ശ്രമിക്കാതിരുന്നതെന്ന് അവ്യക്തം. ആ റണ്‍സുകൂടി ഉണ്ടായിരുന്നെങ്കില്‍ ലഖ്‌നൗവിനെ തോല്‍പ്പിക്കാന്‍ കെകെആറിന് സാധിക്കുമായിരുന്നു.

നാലാം പന്ത് യാഷ് വൈഡായപ്പോള്‍ നാലാം പന്തില്‍ സിക്‌സും അഞ്ചാം പന്തില്‍ ബൗണ്ടറിയും നേടി റിങ്കു കെകെആറിന് പ്രതീക്ഷ നല്‍കി. അവസാന പന്ത് സിക്‌സര്‍ പറത്തിയതോടെ ലഖ്‌നൗ സ്‌കോറിന്റെ ഒരു റണ്‍സിപ്പുറം എത്താന്‍ കെകെആറിന് സാധിച്ചു. റിങ്കു അത്രയും നന്നായി കളിച്ചിട്ടും ജയിക്കാനാവാത്തത് നിരാശയുണ്ടാക്കി. റിങ്കുവിന്റെ പിഴവ് തന്നെയാണ് തോല്‍വിക്ക് കാരണമായതെന്ന് പറയാം. രണ്ട് റണ്‍സ് അനായാസം നേടാമായിരുന്നിട്ടും റിങ്കുവിന് ആ സമയത്ത് ആ ബുദ്ധി തോന്നിയില്ല.

ഇതോടെ ഒരു റണ്‍സകലെ കെകെആര്‍ വീണു. റിങ്കുവിന്റെ മറ്റൊരു സൂപ്പര്‍ പ്രകടനത്തില്‍ കെകെആറിന് ത്രില്ലിങ് ജയം നേടാമായിരുന്നുവെങ്കുലും റിങ്കുവിന്റെ പിഴവില്‍ തന്നെയാണ് ആ ജയം നഷ്ടമായതെന്ന് പറയാം. കെകെആര്‍ ലഖ്‌നൗവിനെ പ്ലേ ഓഫിലെത്തിക്കാന്‍ ഒത്തുകളിച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്. ഗൗതം ഗംഭീറിന്റെ ടീമാണ് ലഖ്‌നൗ. കെകെആറിനെ രണ്ട് തവണ ചാമ്പ്യന്മാരാക്കിയ നായകനാണ് ഗംഭീര്‍.

നിലവില്‍ ലഖ്‌നൗവിന്റെ ഉപദേഷ്ടാവാണ് ഗംഭീര്‍. അതുകൊണ്ട് തന്നെ ഗംഭീറിനായി കെകെആര്‍ ഒത്തുകളിച്ചുവെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. കെകെആറിന്റെ തുടക്കം ഗംഭീരമായിരുന്നു. എന്നാല്‍ നിധീഷ് റാണയുടെ ബാറ്റിങ്ങും റഹ്‌മാനുള്ള ഗുര്‍ബാസിനെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റിയതുമെല്ലാം ഒത്തുകളിയുടെ ഭാഗമായിരുന്നോയെന്ന സംശയമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

rinku singh

മധ്യ ഓവറുകളില്‍ കെകെആര്‍ ജയിക്കാന്‍ താല്‍പര്യം കാട്ടാത്തതുപോലെ തോന്നിയെന്നും ആന്‍ഡ്രേ റസലിന്റെ വിക്കറ്റും തിരക്കഥയാണോയെന്ന സംശയവും ആരാധകര്‍ക്കുണ്ട്. ഇത്തവണ മിക്ക മത്സരങ്ങളും ഒത്തുകളിയാണെന്നും സിഎസ്‌കെ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തുമെന്നത് നേരത്തെ തീരുമാനിക്കപ്പെട്ടതാണെന്നുമെല്ലാം ആരാധകര്‍ പറയുന്നു.

ആര്‍സിബി-ലഖ്‌നൗ എലിമിനേറ്റര്‍ മത്സരം വരുമെന്നും ആരാധകര്‍ പറയുന്നു. ഈ മത്സരം വരുന്നത് കൂടുതല്‍ റേറ്റിങ്ങിനും ബെറ്റിങ്ങിനും കാരണമാവും. അതുകൊണ്ട് തന്നെ എല്ലാം മുന്‍കൂട്ടി തീരുമാനിച്ച തിരക്കഥ പോലെയാണ് നടക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ഒട്ടുമിക്ക മത്സരങ്ങളും അവസാന ഓവറിലെ അവസാന പന്തുകളിലേക്ക് നീങ്ങുന്നതായാണ് കാണുന്നത്. ഇത് കൂടുതല്‍ ബെറ്റിങ്ങിനും റേറ്റിങ്ങിനും അവസരമൊരുക്കുന്നു.

എല്ലാ മത്സരങ്ങളിലും ഇത്തരം ഒത്തുകളി നടന്നിട്ടുണ്ടെന്നും മറ്റ് സീസണുകളെ അപേക്ഷിച്ച് ഈ സീസണില്‍ ഒത്തുകളി നടന്നത് കൂടുതലാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. പല മത്സരങ്ങളിലും ഒത്തുകളിയെന്ന് തോന്നിപ്പിക്കുന്ന പല സംഭവങ്ങളും കാണാന്‍ സാധിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഇതില്‍ എത്രത്തോളം വസ്തുതയുണ്ടെന്നതിലാണ് സംശയം.

Story first published: Sunday, May 21, 2023, 9:41 [IST]
Other articles published on May 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+