For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: നിധീഷിനെ ഇനി ക്യാപ്റ്റനാക്കേണ്ട! മണ്ടത്തരം മാത്രമെ ചെയ്യൂ- തോല്‍പ്പിച്ച പിഴവുകളിതാ

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ പ്ലേ ഓഫില്‍ ഇടം കണ്ടെത്താനാവാതെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മടങ്ങിയിരിക്കുകയാണ്. അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പ്പിച്ച് കെകെആറിന് മടങ്ങാമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഒരു റണ്‍സിന് തലകുനിക്കേണ്ടി വന്നു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കെകെആറിന് വിജയത്തോടെ മടങ്ങാനാവാതെ പോയി.

വമ്പന്‍ തോല്‍വി കെകെആര്‍ വഴങ്ങേണ്ടതായിരുന്നുവെങ്കിലും റിങ്കു സിങ്ങിന്റെ ഗംഭീര ബാറ്റിങ്ങിന്റെ കരുത്തിലാണ് 1 റണ്‍സ് തോല്‍വിയിലേക്ക് കെകെആര്‍ എത്തിയത്. ഇപ്പോഴിതാ ലഖ്‌നൗവിനെതിരായ കെകെആറിന്റെ തോല്‍വിയില്‍ നായകന്‍ നിധീഷ് റാണയെ വിമര്‍ശിക്കുകയാണ് ആരാധകര്‍. നിധീഷിന്റെ മണ്ടത്തരമാണ് കെകെആറിനെ തോല്‍പ്പിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്.

nitish rana

അതിന്റെ കാരണങ്ങള്‍ ആരാധകര്‍ കൃത്യമായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. എട്ട് ബൗളര്‍മാരെയാണ് കെകെആര്‍ ലഖ്‌നൗവിനെതിരേ പന്തെറിയിപ്പിച്ചത്. ഇംപാക്ട് പ്ലയറായി സുയാഷ് ശര്‍മയെ ഇറക്കി ഒരോവര്‍ പന്തെറിയിച്ചു. 12 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ഒറ്റ ഓവര്‍ എറിയിക്കാനായി എന്തിനാണ് ഇംപാക്ട് പ്ലെയറെ കൊണ്ടുവന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മറ്റ് ബൗളര്‍മാര്‍ മികവ് കാട്ടുന്ന സാഹചര്യത്തില്‍ ബാറ്റ്‌സ്മാനെയായിരുന്നു കെകെആര്‍ ഇംപാക്ട് പ്ലയറാക്കേണ്ടിയിരുന്നത്.

സുയാഷിനെ ഇംപാക്ട് പ്ലയറാക്കേണ്ട സാഹചര്യമായിരുന്നില്ല മത്സരത്തിലുണ്ടായിരുന്നത്. ഇത് മണ്ടന്‍ തീരുമാനമായി. നായകനെന്ന നിലയില്‍ കളിയുടെ ഗതി മനസിലാക്കാന്‍ നിധീഷിന് സാധിക്കാതെ പോയി. ബൗളിങ്ങിലൂടെ ലഖ്‌നൗവിനെ ചെറിയ സ്‌കോറില്‍ ഒതുക്കുന്നതോടൊപ്പം ബാറ്റുകൊണ്ട് ആ സ്‌കോര്‍ മറികടക്കണമെന്ന കാര്യം നിധീഷ് മറന്നുപോയെന്നാണ് ആരാധകരുടെ പരിഹാസം.

ബാറ്റിങ് ഓഡറിലെ അനാവശ്യ പരിഹാസവും കെകെആറിന്റെ തോല്‍വിയുടെ കാരണമായെന്ന് പറയാം. റഹ്‌മാനുല്ല ഗുര്‍ബാസ് ഓപ്പണിങ്ങില്‍ തല്ലിത്തകര്‍ക്കുന്ന താരമാണ്. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ റഹ്‌മാനുല്ലക്ക് കഴിവുണ്ട്. എന്നാല്‍ താരത്തെ ഓപ്പണറാക്കാതെ അനാവശ്യമായി നാലാം നമ്പറിലേക്ക് പരിഗണിച്ചു. 15 പന്തില്‍ 10 റണ്‍സാണ് റഹ്‌മാനുല്ലക്ക് നേടാനായത്. താരത്തിന്റെ മെല്ലപ്പോക്ക് ബാറ്റിങ് കെകെആറിന്റെ തോല്‍വിയുടെ കാരണമാണ്.

kkr

വെങ്കടേഷ് അയ്യരെ ഓപ്പണറാക്കുന്നതിന് പകരം ഗുര്‍ബാസിനെത്തന്നെ ജേസന്‍ റോയ്‌ക്കൊപ്പം ഓപ്പണറാക്കണമായിരുന്നു. ഇത്തവണ കെകെആറിന്റെ തോല്‍വിക്ക് കാരണം അനാവശ്യ പരീക്ഷണങ്ങളാണെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. ബാറ്റിങ് ഓഡറില്‍ നിരന്തരം പരീക്ഷണം നടത്തിയത് ഇത്തവണ കെകെആറിനെ തോല്‍പ്പിച്ചു. നിധീഷ് ബാറ്റ്‌സ്മാനെന്ന നിലയിലും സ്ഥിരത കാട്ടിയില്ലെന്ന് പറയാം.

ലഖ്‌നൗവിനെതിരേ മൂന്നാം നമ്പറിലിറങ്ങി 10 പന്തില്‍ എട്ട് റണ്‍സാണ് താരം നേടിയത്. നായകനെന്ന നിലയില്‍ ജയിക്കാനുള്ള ശ്രമം നടത്താന്‍ പോലും നിധീഷ് തയ്യാറായില്ല. ക്യാപ്റ്റനെന്ന നിലയില്‍ നിധീഷ് ലോക തോല്‍വിയാണെന്നും അടുത്ത സീസണില്‍ ശ്രേയസ് അയ്യര്‍ തിരിച്ചെത്തുമ്പോള്‍ നായകസ്ഥാനത്ത് നിന്ന് മാറ്റാന്‍ തയ്യാറാവണമെന്നാണ് ആരാധകര്‍ പറയുന്നത്.

നിധീഷ് ബാറ്റിങ്ങിനിറങ്ങുന്നതിന് മുമ്പ് ഗുര്‍ബാസിനെ ബാറ്റിങ്ങിനിറക്കാമായിരുന്നുവെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. മികച്ച പ്ലേയിങ് 11 കണ്ടെത്താന്‍ പോലും ഈ സീസണില്‍ കെകെആറിന് സാധിച്ചിട്ടില്ല. തൊട്ടതെല്ലാം പിഴക്കുന്ന അവസ്ഥ. ഈ സീസണില്‍ കൂടുതല്‍ പരീക്ഷണം നടത്തിയ ടീമുകളിലൊന്നാണ് കെകെആര്‍ എന്നാല്‍ ഈ പരീക്ഷണങ്ങളെല്ലാം തന്നെ പാളുകയും ചെയ്തു.

റിങ്കു സിങ് മാത്രമാണ് ഈ സീസണില്‍ കെകെആറിന് ആശ്വസിക്കാന്‍ സാധിക്കുന്ന ഏക കാര്യം. ലഖ്‌നൗവിനെതിരേ വമ്പന്‍ തോല്‍വി വഴങ്ങേണ്ട സാഹചര്യത്തില്‍ നിന്ന് ടീമിനെ കരകയറ്റാന്‍ റിങ്കുവിനായി. ഒന്നിലധികം തവണ ടീമിനെ ഇത്തരത്തില്‍ രക്ഷിച്ചെടുക്കാന്‍ റിങ്കുവിന് സാധിച്ചു. ആന്‍ഡ്രേ റസല്‍, സുനില്‍ നരെയ്ന്‍ എന്നിവരുടെ നിരാശപ്പെടുത്തുന്ന ഫോമും ഇത്തവണ കെകെആറിന് തിരിച്ചടിയായി മാറി.

മികച്ച ബൗളര്‍മാരില്ലാതെ പോയതും കെകെആറിനെ തളര്‍ത്തി. ശര്‍ദുല്‍ ഠാക്കൂര്‍ മാത്രമാണ് കെകെആറിന്റെ പ്ലേയിങ് 11 കൂടുതല്‍ അവസരം ലഭിച്ച സീനിയര്‍ താരം. ഉമേഷ് യാദവെല്ലാം തീര്‍ത്തും നിരാശപ്പെടുത്തിയതോടെ തുടക്കത്തിലേ പ്ലേയിങ് 11 നിന്ന് പുറത്താവുകയും ചെയ്തു. നിധീഷിനെ ക്യാപ്റ്റനാക്കിയപ്പോള്‍ തന്നെ ഇത്തരമൊരു തകര്‍ച്ച എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അതുപോലെ തന്നെ ഇപ്പോള്‍ സംഭവിച്ചിരിക്കുകയാണ്.

Story first published: Sunday, May 21, 2023, 7:18 [IST]
Other articles published on May 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+