Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സമ്മര്‍ദ്ദം ഏശില്ല, ഇത് 'പുരാന്‍' സ്റ്റൈല്‍- സ്‌ട്രൈക്കറേറ്റ് കണ്ണുതള്ളിക്കും

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ മിന്നും പ്രകടനംകൊണ്ട് കൈയടി നേടുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നിക്കോളാസ് പുരാന്‍. ഏത് സാഹചര്യത്തിലും ടീമിന് വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള താരമെന്ന പേരെടുക്കാന്‍ ഇതിനോടകം പുരാന് സാധിച്ചു. ചെറിയ പന്തുകളില്‍ നിന്ന് കൂടുതല്‍ റണ്‍സ് നേടുന്ന പുരാന്‍ ഇത്തവണ ലഖ്‌നൗവിനോട് വാങ്ങിയ പ്രതിഫലത്തിന്റെ നന്ദികാട്ടിയെന്ന് പറയാം.

പ്ലേ ഓഫ് ഉറപ്പിക്കാന്‍ ജയം നിര്‍ണ്ണായകമായ മത്സരത്തില്‍ ലഖ്‌നൗവിനെ 176 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് പുരാനാണ്. 28 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ പുരാന്‍ 30 പന്തില്‍ 58 റണ്‍സുമായാണ് പുറത്തായത്. 4 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 193ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലാണ് പുരാന്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ത്തത്. 73 റണ്‍സിനിടെ അഞ്ച് വിക്കറ്റ് വീണിട്ടും തല്ലിത്തകര്‍ത്ത പുരാന്‍ ടീമിനെ മികച്ച നിലയിലേക്കെത്തിക്കുകയായിരുന്നു.

nicholas pooran

പുരാനെ ഒഴിവാക്കിയതോര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇപ്പോള്‍ സങ്കടപ്പെടുന്നുണ്ടാവുമെന്നുറപ്പ്. 16 കോടിക്ക് ലഖ്‌നൗ സ്വന്തമാക്കിയത് വെറുതെയല്ലെന്ന് പ്രകടനംകൊണ്ട് അദ്ദേഹം തെളിയിക്കുന്നു. ഡല്‍ഹിക്കെതിരേ 21 പന്തില്‍ 36, ചെന്നൈക്കെതിരേ 18 പന്തില്‍ 32, ബംഗളൂരുവിനെതിരേ 19 പന്തില്‍ 62, പഞ്ചാബിനെതിരേ 19 പന്തില്‍ 45, ഹൈദരാബാദിനെതിരേ 13 പന്തില്‍ 44 ഇപ്പോള്‍ കെകെആറിനെതിരേ 30 പന്തില്‍ 58.

ലഖ്‌നൗവിനായി ഈ സീസണില്‍ ഏറ്റവും പണിയെടുത്ത താരമെന്ന് തന്നെ പുരാനെ വിശേഷിപ്പിക്കാം. 14 മത്സരത്തില്‍ നിന്ന് 358 റണ്‍സാണ് താരം നേടിയത്. അതും 170ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍. തന്റെ ഉത്തരവാദിത്തം നന്നായി നിറവേറ്റാല്‍ പുരാന് സാധിച്ചിട്ടുണ്ട്. എവിടെ ബാറ്റ് ചെയ്താലും ഏത് സാഹചര്യത്തില്‍ ബാറ്റ് ചെയ്താലും ഇത്തരത്തില്‍ ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെക്കാന്‍ എളുപ്പത്തില്‍ ആര്‍ക്കും സാധിക്കില്ല.

nicholas pooran

അതേ സമയം ലഖ്‌നൗവിന്റെ ബാറ്റിങ് നിര നിര്‍ണ്ണായക മത്സരത്തില്‍ നിറം മങ്ങി. ക്വിന്റന്‍ ഡീകോക്ക് (28), പ്രേരക് മങ്കാദ് (26), മാര്‍ക്കസ് സ്റ്റോയിണിസ് (0), ക്രുണാല്‍ പാണ്ഡ്യ (9), ആയുഷ് ബദോനി (25) എന്നിവര്‍ക്കൊന്നും കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഇവരുടെയെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനത്തിനിടെയിലും പൂരന്‍ നടത്തിയ വെടിക്കെട്ടാണ് ലഖ്‌നൗവിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്.

ലഖ്‌നൗവിനെ സംബന്ധിച്ച് കെകെആറിനെതിരായ മത്സരം ജീവന്‍മരണ പോരാട്ടമാണ്. തോറ്റാല്‍ പ്ലേ ഓഫിലിടം പിടിക്കാന്‍ ഭാഗ്യം തുണക്കേണ്ടി വരും. ജയിച്ചാല്‍ പ്ലേ ഓഫ് സീറ്റുറപ്പിക്കാം. അതേ സമയം കെകെആറിന് പ്ലേ ഓഫ് പ്രതീക്ഷയില്ല. വമ്പന്‍ ജയം നേടിയാലും പ്ലേ ഓഫിലെത്താന്‍ മഹാഭാഗ്യം വേണം. അതിനുള്ള സാധ്യത വളരെ കുറവാണ്. കെകെആറിന് ജയിച്ചാല്‍ ലഖ്‌നൗവിന്റെ വഴിമുടക്കാനായേക്കുമെന്നല്ലാതെ പ്ലേ ഓഫില്‍ പ്രതീക്ഷിക്കാനാവില്ല.

ഇത്തവണ മാര്‍ക്കസ് സ്റ്റോയിണിസിന്റെ തകര്‍പ്പന്‍ പ്രകടനവും ലഖ്‌നൗവിന് കരുത്തായി. മുംബൈ ഇന്ത്യന്‍സിനെതിരേ ലഖ്‌നൗവിനെ മികച്ച സ്‌കോറിലേക്കെത്തിച്ചത് സ്‌റ്റോയിണിസിന്റെ വെടിക്കെട്ടായിരുന്നു. എന്നാല്‍ കെകെആറിനെതിരേ സ്റ്റോയിണിസ് ഡെക്കിന് പുറത്തായപ്പോള്‍ ഉത്തരവാദിത്തമേറ്റെടുത്ത് പുരാന്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കുകയായിരുന്നു. ലഖ്‌നൗ ജയിച്ചാല്‍ കൂടുതല്‍ കൈയടി അര്‍ഹിക്കുന്നത് പുരാനാണെന്ന് പറയാം.

Story first published: Saturday, May 20, 2023, 22:35 [IST]
Other articles published on May 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+