For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: നവീനെ പഞ്ഞിക്കിട്ട് കെകെആര്‍, കോലി ഫാന്‍സ് ഹാപ്പി! മാങ്ങക്ക് ഇപ്പോള്‍ മധുരമുണ്ടോ?

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റ 16ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ച് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് പ്ലേ ഓഫിലെത്തിയിരിക്കുകയാണ്. മൂന്നാം സ്ഥാനം ഉറപ്പിച്ച ലഖ്‌നൗ എലിമിനേറ്ററിലെ എതിരാളികളെ കാത്തിരിക്കുകയാണ്. കെകെആറിനോട് ഭാഗ്യത്തിനാണ് ലഖ്‌നൗ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 8 വിക്കറ്റിന് 176 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആര്‍ 7 വിക്കറ്റിന് 175 റണ്‍സാണ് നേടിയത്. ഒരു റണ്‍സിന് കെകെആറിനെ വീഴ്ത്തി ലഖ്‌നൗ പ്ലേ ഓഫ് ടിക്കറ്റെടുത്തു.

മത്സരത്തില്‍ റിങ്കു സിങ് തകര്‍പ്പന്‍ ബാറ്റിങ്ങാണ് കെകെആറിനായി കാഴ്ചവെച്ചത്. 33 പന്തില്‍ 67 റണ്‍സാണ് അദ്ദേഹം നേടിയത്. വിരാട് കോലിയോട് ഉടക്കി ആരാധകരുടെ ശത്രുവായി മാറിയ അഫ്ഗാന്‍ താരം നവീന്‍ ഉല്‍ ഹഖിനെ കെകെആര്‍ താരങ്ങള്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ചു. നാല് ഓവറില്‍ 46 റണ്‍സ് വിട്ടുകൊടുത്ത താരത്തിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. 4 ഫോറും 2 സിക്‌സുമാണ് നവീനെതിരേ കെകെആര്‍ ബാറ്റ്‌സ്മാന്‍മാര്‍ നേടിയത്.

naveen ul haq

ഇതില്‍ റിങ്കു സിങ് നവീനെ കരയിച്ചുവെന്ന് പറയാം. 110 മീറ്റര്‍ സിക്‌സര്‍ ഉള്‍പ്പെടെ പറത്തിയാണ് നവീനെ റിങ്കു പറത്തിയത്. നവീന്‍ എറിഞ്ഞ 19ാം ഓവറില്‍ 20 റണ്‍സാണ് കെകെആര്‍ നേടിയത്. ഹാട്രിക് ബൗണ്ടറികളോടെ നവീനെ വരവേറ്റ റിങ്കു നാലാം പന്തില്‍ രണ്ട് റണ്‍സ് നേടിയപ്പോള്‍ അഞ്ചാം പന്ത് സിക്‌സര്‍ പറത്തി. അവസാന പന്ത് ഡോട്ടായത് ഭാഗ്യം. കോലിയോട് കയര്‍ത്തതോടെ നവീന്‍ ഇന്ത്യന്‍ ആരാധകരുടെ പൊതു ശത്രുവായ അവസ്ഥയാണുള്ളത്.

മാങ്ങക്ക് ഇപ്പോള്‍ മധുരമുണ്ടോയെന്നാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചോദിക്കുന്നത്. ആര്‍സിബി-ലഖ്‌നൗ മത്സരത്തില്‍ ഗംഭീറും നവീനും കോലിയുമായി ഉടക്കിയത് വലിയ വിവാദമായിരുന്നു. ഇതിന്റെ പേരില്‍ മൂന്ന് പേര്‍ക്കും പിഴ ശിക്ഷയും ലഭിച്ചിരുന്നു. തുടര്‍ന്നും ആര്‍സിബിയേയും കോലിയേയും പ്രകോപിപ്പിച്ചും പരിഹസിച്ചും ഇന്‍സ്റ്റഗ്രാമിലൂടെ നവീന്‍ പോസ്റ്റിട്ടിരുന്നു. മധുരമുള്ള മാങ്ങയുടെ ചിത്രമെന്ന് പങ്കുവെച്ച് കോലിയെ കളിയാക്കാന്‍ ശ്രമിച്ചിരുന്നു.

ഇതിനെല്ലാം ഇപ്പോള്‍ ആരാധകര്‍ തന്നെ മറുപടി നല്‍കുന്നു. ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ഗംഭീറിനും നവീനുമെതിരേ ആരാധകര്‍ ഞെട്ടും ബോള്‍ട്ടും ഉപയോഗിച്ച് എറിഞ്ഞിരുന്നു. ഇന്നലെ കൊല്‍ക്കത്തക്കെതിരേ നവീന്‍ പന്തെറിഞ്ഞപ്പോഴെല്ലാം ആരാധകര്‍ കോലിക്കായി ആര്‍പ്പുവിളിച്ചിരുന്നു. ഇതില്‍ നവീന്‍ നന്നായി പ്രകോപിതനാവുകയും ചെയ്തു. കെകെആറിന്റെ വിക്കറ്റ് നേട്ടത്തിനിടെ ആരാധകരോട് വായടക്കാന്‍ നവീന്‍ ആംഗ്യം കാട്ടുകയും ചെയ്തിരുന്നു.

എന്തായാലും നവീന്റെ സ്വീറ്റ് മാംഗോസ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്ത് വൈറലാക്കിയിട്ടുണ്ട്. കോലി അവസാന മത്സരത്തില്‍ സെഞ്ച്വറിയും നേടിയതോടെ ആരാധകര്‍ വലിയ ആവേശത്തിലാണ്. അതുകൊണ്ട് തന്നെ നവീനെതിരേ ആരാധകര്‍ രൂക്ഷ വിമര്‍ശനമാണുയര്‍ത്തുന്നത്. നവീനും വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ പ്രതികരിക്കുന്നതിനാല്‍ പോരാട്ടത്തിന് ചൂടേറുന്നു.

naveen ul haq

ഭാഗ്യമുണ്ടെങ്കില്‍ എലിമിനേറ്ററില്‍ ലഖ്‌നൗ-ആര്‍സിബി പോരാട്ടം കാണാനാവും. അങ്ങനെ വന്നാല്‍ മൈതാനത്ത് തീപ്പൊരി പറക്കുമെന്നുറപ്പ്. കോലി പകരം വീട്ടാനിറങ്ങുമ്പോള്‍ ഗംഭീറും നവീനും കണക്കുതീര്‍ക്കാന്‍ മടികാട്ടില്ല. ഇതോടെ പോരാട്ടം ശക്തമാവും. ഏത് ടീം തോറ്റാലും പ്രശ്‌നം ഉണ്ടാവാന്‍ സാധ്യത കുറവാണ്. ദേഷ്യത്തെ നിയന്ത്രിക്കുന്നതില്‍ കോലിയും ഗംഭീറും നവീനും വളരെ പിന്നിലാണ്.

എലിമിനേറ്ററില്‍ തോല്‍ക്കുന്ന ടീം പുറത്താവും. അതുകൊണ്ട് തന്നെ പോരാട്ടത്തിന് സ്വാഭാവിക ആവേശമുണ്ടാവും. അതോടൊപ്പം കോലിയും നവീനും കളത്തില്‍ നേര്‍ക്കുനേര്‍ എത്തിയാല്‍ ആവേശം ഇരട്ടിയാവും. ഇന്ന് ആര്‍സിബി ഗുജറാത്തിനെ തോല്‍പ്പിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും ലഖ്‌നൗ-ആര്‍സിബി എലിമിനേറ്റര്‍ പോരാട്ടം ആരാധകര്‍ ഏറെ ആഗ്രഹിക്കുന്നുണ്ട്.

Story first published: Sunday, May 21, 2023, 8:06 [IST]
Other articles published on May 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+