For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: വമ്പന്‍ നേട്ടവുമായി ഗില്‍, റിഷഭിന് തൊട്ടുപിന്നില്‍, കോലിക്ക് ഭീഷണി! അറിയാം

അഹമ്മദാബാദ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലൂടെ വമ്പന്‍ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുബ്മാന്‍ ഗില്‍. ഐപിഎല്ലില്‍ 2000 റണ്‍സെന്ന നാഴികക്കല്ലാണ് ഗില്‍ പിന്നിട്ടിരിക്കുന്നത്. തന്റെ മുന്‍ ടീമായ കെകെആറിനെതിരേ അച്ചടക്കത്തോടെ ബാറ്റ് ചെയ്താണ് ഗില്‍ അഭിമാന നേട്ടത്തിലേക്കെത്തിയിരിക്കുന്നത്.

23 വയസിലാണ് ഗില്‍ ഈ നേട്ടത്തിലേക്കെത്തിയിരിക്കുന്നത്. ഐപിഎല്ലില്‍ ഇനിയുമേറെ കരിയര്‍ ബാക്കിനില്‍ക്കെ വമ്പന്‍ റെക്കോഡുകള്‍ ഗില്‍ തകര്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. വിരാട് കോലിയുടെ പകരക്കാരനെന്ന വിശേഷണം ഇതിനോടകം നേടിയ ഗില്‍ കോലിയുടെ ഐപിഎല്‍ റെക്കോഡുകള്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ളവനാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

shubman gill

എന്നാല്‍ ഐപിഎല്ലില്‍ വേഗത്തില്‍ 2000 ഇന്നിങ്‌സ് നേടുന്ന താരമല്ല ഗില്‍. ഈ നേട്ടത്തിലെത്താന്‍ 74 ഇന്നിങ്‌സാണ് ശുബ്മാന് വേണ്ടിവന്നത്. ശിഖര്‍ ധവാനും 74 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. എന്നാല്‍ കെ എല്‍ രാഹുല്‍ (60), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (63), റിഷഭ് പന്ത് (64), ഗൗതം ഗംഭീര്‍ (68), സുരേഷ് റെയ്‌ന (69), വീരേന്ദര്‍ സെവാഗ് (70), അജിന്‍ക്യ രഹാനെ (71) എന്നിവരെല്ലാം ഈ റെക്കോഡില്‍ ഗില്ലിന് മുന്നിലുണ്ട്.

കോലിയെക്കാള്‍ വേഗത്തില്‍ ഈ നാഴികക്കല്ല് പിന്നിടാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ കോലിയുടെ അത്രയും നീണ്ട കരിയര്‍ ഇതേ ഫോമില്‍ കളിക്കാന്‍ ഗില്ലിന് സാധിക്കുമോയെന്ന ചോദ്യവും ആരാധകര്‍ ഉയര്‍ത്തുന്നു. ഐപിഎല്ലില്‍ 200 ബൗണ്ടറിയെന്ന നാഴിക്കക്കല്ലും പിന്നിടാന്‍ ശുബ്മാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്. മത്സരത്തില്‍ 31 പന്തില്‍ 39 റണ്‍സ് നേടി ഗില്‍ പുറത്തായി. സുനില്‍ നരെയ്‌ന്റെ പന്തില്‍ സിക്‌സറിന് ശ്രമിച്ച ഗില്‍ ഉമേഷ് യാദവിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്.

shubman gill

ഐപിഎല്ലില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ശുബ്മാന്‍ ഗില്‍. 23 വയസും 214 ദിവസവുമാണ് ഗില്ലിന്റെ പ്രായം. 23 വയസും 27 ദിവസവും പ്രായം ഉള്ളപ്പോള്‍ ഈ നേട്ടത്തിലെത്തിയ റിഷഭ് പന്താണ് ഈ റെക്കോഡില്‍ ഗില്ലിനെക്കാള്‍ മുന്നിലുള്ളത്. ഈ റെക്കോഡില്‍ റിഷഭിനെ മറികടക്കാന്‍ ഗില്ലിന് സാധിച്ചില്ല.

അഹമ്മദാബാദില്‍ മികച്ച റെക്കോഡുള്ള താരമാണ് ശുബ്മാന്‍ ഗില്‍. മികച്ച തുടക്കം ലഭിച്ചെങ്കിലും അര്‍ധ സെഞ്ച്വറി പ്രകടനത്തിലേക്കെത്താന്‍ ഗില്ലിന് സാധിച്ചില്ല. നിലവില്‍ ഇന്ത്യ മൂന്ന് ഫോര്‍മാറ്റിലേക്കും പരിഗണിക്കുന്ന ഓപ്പണറാണ് ശുബ്മാന്‍ ഗില്‍. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ടി20യില്‍ സെഞ്ച്വറിയും ഇതിനോടകം നേടാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്. ഐപിഎല്ലിലും വലിയ പ്രതീക്ഷ നല്‍കുകയാണ് ഗില്‍.

shubman gill

77 ഐപിഎല്ലില്‍ നിന്ന് 2016 റണ്‍സാണ് ഗില്‍ ഇതുവരെ നേടിയത്. 32.52 ശരാശരിയും 126.24 സ്‌ട്രൈക്കറേറ്റും ഗില്ലിനുണ്ട്. 15 ഫിഫ്റ്റി നേടിയിട്ടുണ്ടെങ്കിലും ഒരു സെഞ്ച്വറി പോലും താരത്തിന്റെ ഐപിഎല്‍ കരിയറിലില്ല. വിരാട് കോലി ഒരു സീസണില്‍ത്തന്നെ നാല് സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്. അഞ്ച് സെഞ്ച്വറികള്‍ കോലിയുടെ ഐപിഎല്‍ കരിയറിലുണ്ട്. ഇതിനെ ഭേദിക്കാന്‍ ഗില്ലിന് സാധിക്കുക പ്രയാസമായിരിക്കും.

ഭാവിയില്‍ നായക റോളിലേക്ക് ഉയര്‍ന്നുവരാന്‍ കഴിവുള്ള താരമാണ് ഗില്‍. അണ്ടര്‍ 19 ലോകകപ്പില്‍ പൃഥ്വി ഷാക്ക് കീഴില്‍ കളിച്ചിരുന്ന ഗില്‍ ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിലെ സജീവ അംഗമാണ്. ഭാവിയില്‍ ഗുജറാത്തിന്റെ നായകനായും ഇന്ത്യന്‍ ടീം നായകനായും ശുബ്മാന്‍ ഗില്‍ എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ക്ലാസിക് ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താനുള്ള മികവാണ് ഗില്ലിനെ വ്യത്യസ്തനാക്കുന്നത്.

Story first published: Sunday, April 9, 2023, 17:11 [IST]
Other articles published on Apr 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+