Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ശര്‍ദ്ദുലിന് എന്തിന് ഈ റോള്‍ നല്‍കി? മണ്ടത്തരം, ടീം മാനേജ്‌മെന്റിനെ പുറത്താക്കണം

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഐപിഎല്‍ മല്‍സരത്തില്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാനുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പരീക്ഷണം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. പവര്‍പ്ലേ ആനുകൂല്യം മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വമ്പനടികള്‍ക്കു ശേഷിയുള്ള താരത്തെ മൂന്നാമനായി കെകെആര്‍ പരീക്ഷിച്ചത്. പക്ഷെ ഈ പ്ലാന്‍ വിജയിച്ചില്ല. നാലു ബോളുകളുടെ ആയുസ് മാത്രമേ ശര്‍ദ്ദുലിനുണ്ടായുള്ളൂ. അക്കൗണ്ട് തുറക്കും മുമ്പ് മുഹമ്മദ് ഷമിയുടെ ബൗളിങില്‍ മോഹിത് ശര്‍മ കിടിലനൊരു ക്യാച്ചിലൂടെ ശര്‍ദ്ദുലിനെ പിടികൂടുകയായിരുന്നു.

ഭേദപ്പെട്ട രീതിയില്‍ തുടങ്ങിയ എന്‍ ജഗദീശന്‍ (19) മൂന്നാം ഓവറിലെ അഞ്ചാമത്തെ ബോൡ മടങ്ങിയിരുന്നു. മുഹമ്മദ് ഷമിയാണ് അദ്ദേഹത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്. വെങ്കടേഷ് അയ്യരായിരുന്നു തുടര്‍ന്നു ക്രീസിലേക്കു വരേണ്ടിയിരുന്നത്. പക്ഷെ എല്ലാവരെയും ആശ്ചര്യപ്പെടുത്തി ശര്‍ദ്ദുലിനെ കെകെആര്‍ ഗ്രൗണ്ടിലേക്കു അയക്കുകയായിരുന്നു. പവര്‍പ്ലേയില്‍ താരം പരമാവധി റണ്‍സ് നേടി ടീമിനു ശക്തമായൊരു അടിത്തറ നല്‍കുമെന്ന കണക്കുകൂട്ടലിലായിരുന്നു കെകെആര്‍.

SHARDUL THAKUR

എന്നാല്‍ ന്യൂബോള്‍ നേരിടുന്നതില്‍ ശര്‍ദ്ദുല്‍ ശരിക്കും പതറി. ഒരു ബോള്‍ പോലും കണക്ട് ചെയ്യാന്‍ താരത്തിനായില്ല. ഒരു തവണ ബീറ്റ് ചെയ്യപ്പെട്ട ശര്‍ദ്ദുല്‍ തൊട്ടടുത്ത ബോളില്‍ രണ്ടും കല്‍പ്പിച്ച് ആഞ്ഞടിച്ചു. പക്ഷെ ടൈമിങ് പാടെ പിഴച്ചു. മിഡ് ഓണില്‍ നിന്നും പിറകിലേക്കു ഓടിയ ശേഷം മനോഹരമായ ക്യാച്ചിലൂടെ ബോള്‍ പിടിച്ചെടുത്ത് ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. ബൗളിങ് മികവിനേക്കാള്‍ ഈ വിക്കറ്റിന്റെ ക്രെഡിറ്റ് മോഹിത്തിനാണെന്നതില്‍ സംശയമില്ല. അത്രയും മികച്ച ക്യാച്ചുകളിലൊന്നായിരുന്നു ഇത്.

ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് ജിടിക്കെതിരേ ശര്‍ദ്ദുല്‍ പൂജ്യത്തിനു പുറത്തായത്. നേരത്തേ അഹമ്മദാബാദില്‍ നടന്ന ആദ്യപാദത്തിലും താരം ഡെക്കായിരുന്നു. അന്നു താരം ഗോള്‍ഡന്‍ ഡെക്കായി മടങ്ങുകയായിരുന്നു. ശര്‍ദ്ദുലിനെ മൂന്നാം നമ്പറില്‍ ഇറക്കിയ കെകെആറിന്റെ തീരുമാനത്തിനെതിരേ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഉയരുന്നത്. ആരാധകര്‍ കെകെആറിന്റ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്.

SHARDUL THAKUR KKR

ശര്‍ദ്ദുല്‍ ടാക്കൂറിനെ കെകെആര്‍ അടുത്ത ഇര്‍ഫാന്‍ പഠാന്‍ ആക്കരുത്. വളരെ മോശം ക്രിക്കറ്റായിരുന്നു കെകെആറിന്റേത്. ശര്‍ദ്ദുല്‍ ടാക്കൂറിനെ മൂന്നാം നമ്പറില്‍ കളിപ്പിച്ചത് വലിയ അബദ്ധമാണ്. താരത്തിന്റെ പുറത്താവല്‍ മറ്റു ബാറ്റര്‍മാരെയും സമ്മര്‍ദ്ദത്തിലാക്കും. ലോവര്‍ ഓര്‍ഡറില്‍ വിലപ്പെട്ട സംഭാവന നല്‍കാന്‍ ശര്‍ദ്ദുലിന് കഴിയുമായിരുന്നു. അതു ഇപ്പോള്‍ നഷ്ടമായിരിക്കുകയാണ്.

ശര്‍ദ്ദുല്‍ ടാക്കൂറിനെ കെകെആര്‍ മൂന്നാം നമ്പറില്‍ ഇറക്കിയതിന്റെ ഉദ്ദേശം എന്താണ്? കൊല്‍ക്കക്ക ടീം മാനേജ്‌മെന്റിനെ പുറത്താക്കണം. ലേലം മുതല്‍ ടീം സെലക്ഷന്‍, ബാറ്റിങ് ഓര്‍ഡര്‍ എന്നിവയിലടക്കം പല മണ്ടന്‍ തീരുമാനങ്ങളും അവരുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്നു ആരാധകര്‍ ചൂണ്ടിക്കാട്ടി.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പാകിസ്താന്‍ ടീമിനെപ്പോലെയാണ്. അപ്രവചനീയമാണ്, ചില സമയങ്ങളില്‍ സ്വയം വിനാശകരവുമാണ്. ഒന്നാം നമ്പര്‍ ടീമിനെതിരേ വിജയിക്കും. പക്ഷെ പത്താംസ്ഥാനത്തുള്ള ടീമിനോടു തോല്‍ക്കുകയും ചെയ്യും. ഇന്നു എന്തിനാണ് ശര്‍ദ്ദുല്‍ ടാക്കൂറിനെ കെകെആര്‍ മൂന്നാമനായി ഇറക്കിയത്? മൂന്നാം നമ്പറില്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ അയച്ചത് കെകെആറിന്റെ മണ്ടന്‍ തീരുമാനമാണ്. കഴിഞ്ഞ മല്‍സരത്തില്‍ ആന്ദ്രെ റസ്സലിനു രണ്ടോവര്‍ മാത്രമേ ബാറ്റ് ചെയ്യാന്‍ സാധിച്ചുള്ളൂ. ആവശ്യമില്ലാത്ത കാര്യമാണ് കെകെആര്‍ ഈ മല്‍സരത്തില്‍ ചെയ്തിരിക്കുന്നതെന്നും ആരാധകര്‍ വിമര്‍ശിച്ചു.

Story first published: Saturday, April 29, 2023, 17:19 [IST]
Other articles published on Apr 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+