For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: റിങ്കു ധോണിയേക്കാള്‍ ബെസ്റ്റ്! വാഴ്ത്തി കെകെആര്‍ ട്വീറ്റ്- തല ഫാന്‍സ് കലിപ്പില്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അത്ഭുത പ്രകടനം കൊണ്ട് ഞെട്ടിച്ചിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ റിങ്കു സിങ്. ഏറെക്കുറെ അസാധ്യമെന്ന് തോന്നിപ്പിക്കുന്ന സ്‌കോര്‍ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ നേടിയാണ് ഗുജറാത്ത് ടൈറ്റന്‍സിനെതിരേ റിങ്കു കെകെആറിന് ജയമൊരുക്കിയത്. അവസാന ഓവറില്‍ കെകെആറിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 29 റണ്‍സായിരുന്നു.

അവസാന ഓവര്‍ എറിയാനെത്തിയ യാഷ് ദയാലിന്റെ ആദ്യ പന്ത് ഉമേഷ് യാദവ് സിംഗിളെടുത്തു. പിന്നീട് നടന്നത് ചരിത്രം. തുടര്‍ച്ചയായ അഞ്ച് പന്തും സിക്‌സര്‍ പായിച്ച റിങ്കു അവിസ്മരണീയ ജയം കെകെആറിന് സമ്മാനിക്കുകയായിരുന്നു. റിങ്കുവിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്. കെകെആര്‍ ഉടമ ഷാരൂഖ് ഖാനടക്കം റിങ്കുവിന്റെ പ്രകടനത്തെ വാഴ്ത്തി രംഗത്തെത്തിയിരുന്നു.

rinku singh

ഇപ്പോഴിതാ റിങ്കുവിന്റെ പ്രകടനത്തെ പ്രശംസിച്ച് കെകെആര്‍ പങ്കുവെച്ച ട്വീറ്റ് വൈറലായിരിക്കുകയാണ്. ഒരു സിക്‌സെങ്കില്‍ ധോണി രണ്ട് സിക്‌സെങ്കില്‍ തെവാത്തിയ ജയിക്കാന്‍ അഞ്ച് സിക്‌സെങ്കില്‍ റിങ്കു സിങ് മാത്രമെന്നാണ് കെകെആര്‍ ട്വീറ്റ് ചെയ്തത്. റിങ്കുവിനെ പ്രശംസിച്ചാണ് ഈ ട്വീറ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ധോണി ആരാധകര്‍ ഈ ട്വീറ്റ് വലിയ ചര്‍ച്ചയാക്കുകയാണ്. ധോണിയേക്കാള്‍ ബെസ്റ്റ് ഫിനിഷറെന്നാണോ റിങ്കുവിനെ വിശേഷിപ്പിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം.

ധോണി ഒറ്റക്ക് നിന്ന് ജയം നേടിക്കൊടുത്തത് ഒരു തവണയല്ല. റിങ്കുവിന്റെ കഴിവിനെ വില കുറച്ച് കാണുകയല്ലെന്നും ധോണിയെക്കാള്‍ ബെസ്റ്റ് ഫിനിഷറാണ് റിങ്കുവെന്ന് സ്ഥാപിക്കാനുള്ള കെകെആറിന്റെ ശ്രമത്തോട് യോജിപ്പില്ലെന്നുമൊക്കെയാണ് ചില ആരാധകര്‍ പ്രതികരിക്കുന്നത്. ഒരു സിക്‌സര്‍ മാത്രം അടിപ്പിച്ച് ജയിപ്പിക്കുന്നവനല്ല ധോണി ടീമിനെ ഒറ്റക്ക് തോളിലേറ്റി ജയിപ്പിക്കുന്നവനാണെന്നാണ് തല ആരാധകര്‍ പറയുന്നത്.

ഐപിഎല്ലിലെ പ്രകടനം മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റില്‍ പ്രമുഖ ബൗളര്‍മാരെ നേരിട്ട് ടീമിനെ വിജയിപ്പിച്ചിട്ടുള്ളവനാണ് ധോണി. അതുകൊണ്ട് തന്നെ ധോണിയുമായി താരതമ്യപ്പെടുത്തി റിങ്കുവിനെ പ്രശംസിക്കേണ്ടിയിരുന്നില്ലെന്നാണ് ചിലര്‍ പറയുന്നത്. ധോണിയുടെ ഫിനിഷിങ് മികവിനെ താഴ്ത്തിക്കെട്ടി റിങ്കുവിനെ പ്രശംസിച്ചുവെന്നാണ് ആരാധകരുടെ പരിഭവം.

rinku singh

ഐപിഎല്ലില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിനായി കളിക്കവെ അക്ഷര്‍ പട്ടേലിനെ തല്ലിപ്പറത്തി ധോണി ടീമിന് വിജയം നേടിക്കൊടുത്തിട്ടുണ്ട്. 23 റണ്‍സ് ജയിക്കാന്‍ വേണമെന്നിരിക്കെയാണ് ധോണി അന്ന് ഹീറോയായി മാറിയത്. എന്നാല്‍ ധോണിയുടെ ഏറ്റവും മികച്ച ഫിനിഷിങ് കണ്ടത് 2019ല്‍ ആര്‍സിബിക്കെതിരേയാണ്. അവസാന ഓവറില്‍ 24 റണ്‍സ് നേടി ധോണി അന്ന് സിഎസ്‌കെയ്ക്ക് ജയം നേടിക്കൊടുത്തിരുന്നു.

ഈ റെക്കോഡിനെ റിങ്കു ഇപ്പോള്‍ തകര്‍ത്തിരിക്കുകയാണ്. ഇതിന് മുമ്പുവരെ അവസാന ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടി ടീമിനെ ജയിപ്പിക്കുന്ന താരമെന്ന റെക്കോഡ് ധോണിക്ക് സ്വന്തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 30 റണ്‍സ് നേടി റിങ്കു ധോണിയുടെ വമ്പന്‍ റെക്കോഡിനെ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര അരങ്ങേറ്റം ഇതുവരെ നടത്താത്ത താരമാണ് റിങ്കു. അതുകൊണ്ട് തന്നെ താരത്തിന്റെ ആത്മവിശ്വാസത്തിനും ഫിനിഷിങ് മികവിനും പ്രത്യേകം കൈയടി അര്‍ഹിക്കുന്നു.

rinku singh

2022ല്‍ നിക്കോളാസ് പൂരന്‍ സിഎസ്‌കെയ്‌ക്കെതിരേ 23 റണ്‍സ് നേടി ഹൈദരാബാദിന് വിജയം നേടിക്കൊടുത്ത റെക്കോഡിനെയും റിങ്കു പിന്നിലാക്കി. അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരേയും റിങ്കു ഫിനിഷറെന്ന നിലയില്‍ മികവ് കാട്ടി പ്രശംസ നേടിയിരുന്നു. ഭയമില്ലാതെയും സമ്മര്‍ദ്ദമില്ലാതെയും ഫിനിഷ് ചെയ്യുന്ന റിങ്കു ധോണിയെപ്പോലെ മനക്കരുത്തുള്ള താരമാണ്.

വലിയ പ്രതിസന്ധികളെ മറികടന്നെത്തിയ റിങ്കു വൈകാതെ ദേശീയ ടീമിലേക്കെത്തുമെന്ന് പ്രതീക്ഷിക്കാം. അസാധ്യമെന്ന് തോന്നിപ്പിക്കുന്ന വിജയലക്ഷ്യങ്ങള്‍ ഇനിയും മറികടക്കാന്‍ റിങ്കുവിന് സാധിക്കുമോ ഇല്ലെയോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Monday, April 10, 2023, 11:31 [IST]
Other articles published on Apr 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+