Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: തോല്‍വിയിലും തലയുയര്‍ത്തി റാഷിദ്! ഹാട്രിക് വിക്കറ്റ്, സീസണിലാതാദ്യം- റെക്കോഡ്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ആദ്യ ഹാട്രിക് വിക്കറ്റ് നേട്ടവുമായി റാഷിദ് ഖാന്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ നിര്‍ണ്ണായക സമയത്താണ് റാഷിദിന്റെ തകര്‍പ്പന്‍ ഹാട്രിക്. 17ാം ഓവര്‍ എറിയാനെത്തിയ റാഷിദ് ആദ്യ പന്തില്‍ത്തന്നെ വമ്പനടിക്കാരാന്‍ ആന്‍ഡ്രേ റസലിനെ (1) പുറത്താക്കി. റാഷിദിന്റെ ഗൂഗ്ലിയില്‍ റസലിന്റെ ഷോട്ട് പിഴച്ചു.

ബാറ്റിലുരസി തുടയില്‍ തട്ടി ഉയര്‍ന്ന പന്തിനെ വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത് കൈയിലൊതുക്കി. ഫീല്‍ഡ് അംപയര്‍ അനുവദിക്കാതിരുന്ന വിക്കറ്റ് റിവ്യൂവിലൂടെയാണ് ഗുജറാത്ത് നേടിയെടുത്തത്. അടുത്ത ഊഴം സുനില്‍ നരെയ്‌ന്റെയായിരുന്നു. ഇടം കൈയന്‍ താരമായ നരെയ്‌നെ ലെങ്ത് ഡലിവറിയിലൂടെയാണ് റാഷിദ് കുടുക്കിയത്. മിഡില്‍ സ്റ്റംപിലേക്കെത്തിയ പന്തിനെ നരെയ്ന്‍ സ്വീപ് ഷോട്ടിന് ശ്രമിച്ച നരെയ്‌ന് പിഴച്ചു. ഡീപ് മിഡ് വിക്കറ്റില്‍ ജയന്ത് യാദവിന് ക്യാച്ച്.

rashid khan

മൂന്നാം പന്തില്‍ ശര്‍ദുല്‍ ഠാക്കൂറിനെ എല്‍ബിയില്‍ കുടുക്കിയാണ് റാഷിദ് ഖാന്‍ തന്റെ ഐപിഎല്ലിലെ ആദ്യ ഹാട്രിക് നേടിയത്. കെകെആറിനെതിരേ ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ റാഷിദ് ഖാനാണ് ഗുജറാത്തിനെ നയിച്ചത്. ക്യാപ്റ്റനായിറങ്ങി ഹാട്രിക് നേടുന്ന നാലാമത്തെ താരമാണ് റാഷിദ് ഖാന്‍. 2009ല്‍ ആര്‍സിബിക്കെതിരേയും ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേയും യുവരാജ് സിങ് ക്യാപ്റ്റനായി ഹാട്രിക് നേടിയിരുന്നു. 2014ല്‍ ഷെയ്ന്‍ വാട്‌സണ്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയും ഹാട്രിക് നേടിയത്.

ഇപ്പോഴിതാ റാഷിദ് ഖാനും ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നു. കെകെആറിനെതിരേ ഹാട്രിക് നേടുന്ന നാലാമത്തെ ബൗളറാണ് റാഷിദ്. 2008ല്‍ മഖായ എന്‍ഡിനിയും 2014ല്‍ പ്രവീണ്‍ താംബെയും 2022ല്‍ യുസ് വേന്ദ്ര ചഹാലും കെകെആറിനെതിരേ ഹാട്രിക് നേടിയിരുന്നു. ഈ റെക്കോഡിനൊപ്പം ഇനി റാഷിദ് ഖാനും പേരുചേര്‍ത്തിരിക്കുകയാണ്.

RASHID KHAN

എന്നാല്‍ റാഷിദ് ഖാന്റെ പ്രകടനത്തിന് ഗുജറാത്തിന് ജയമൊരുക്കാനായില്ല. റിങ്കു സിങ്ങിന്റെ തകര്‍പ്പന്‍ ബാറ്റിങ് കെകെആറിന് ത്രില്ലിങ് ജയമൊരുക്കുകയായിരുന്നു. അവസാന ഓവറില്‍ കെകെആറിന് ജയിക്കാന്‍ 29 റണ്‍സ് വേണമെന്നിരിക്കെ യാഷ് ദയാലിന്റെ ഓവറിലെ അവസാന അഞ്ച് പന്തും സിക്‌സര്‍ പറത്തിയാണ് റിങ്കു ഗംഭീര ജയം കെകെആറിന് സമ്മാനിച്ചത്. ഐപിഎല്‍ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ഫിനിഷിങ്ങായിരുന്നു ഇത്.

അവസാന പന്തില്‍ സിക്‌സര്‍ നേടി ടീമിന് വിജയമൊരുക്കിയ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലേക്ക് റിങ്കുവും എത്തിയിരിക്കുകയാണ്. ധോണി, രോഹിത് ശര്‍മ, നിക്കോളാസ് പൂരന്‍, രവീന്ദ്ര ജഡേജ എന്നിവരെല്ലാം ഉള്‍പ്പെട്ടവരുടെ പട്ടികയിലേക്കാണ് റിങ്കുവും കടന്നുവന്നിരിക്കുന്നത്. ഗുജറാത്തില്‍ നിന്ന് ഒറ്റക്ക് റിങ്കു വിജയം നേടിയെടുക്കുകയായിരുന്നുവെന്ന് പറയാം.

മത്സരത്തില്‍ അതുവരെ ഫോമിലല്ലാതിരുന്ന റിങ്കുവിന് അവസാന ഓവറില്‍ യാഷ് ദയാലിനെ നല്‍കാനുള്ള തീരുമാനമാണ് പാളിയത്. 19ാം ഓവറില്‍ മുഹമ്മദ് ഷമിയെ ഉപയോഗിച്ച റാഷിദ് അവസാന ഓവറിലേക്ക് ദയാലിനെ മാറ്റിവെച്ചതില്‍ തീരുമാനം പാളി. 19ാം ഓവറില്‍ ദയാലിന് പന്ത് നല്‍കി അവസാന ഓവറില്‍ ഷമിയെ പന്തേല്‍പ്പിച്ചിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായി മാറാന്‍ സാധ്യത കൂടുതലായിരുന്നു.

rashid khan

റാഷിദ് ഖാന്റെ ക്യാപ്റ്റന്‍സിയിലെ ഒരു തീരുമാനം പാളിയതാണ് കെകെആറിന്റെ ജയത്തിന് കാരണമായത്. ജോഷ് ലിറ്റിലിന്റെ ഓവര്‍ എറിഞ്ഞ് തീര്‍ക്കുന്നതിന് മുമ്പ് ദയാലിന്റെ ഓവര്‍ എറിഞ്ഞ് തീര്‍ക്കേണ്ടിയിരുന്നു. ലിറ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അനുഭവസമ്പത്തുള്ള താരമാണ്. എന്നാല്‍ ദയാലിന് ഈ അനുഭവസമ്പത്തില്ല. അവസാന ഓവറുകളില്‍ ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍ റാഷിദിന്റെ കണക്കുകൂട്ടല്‍ പാളുകയായിരുന്നു.

നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ ബൗളിങ് മികവ് മത്സരത്തില്‍ ഗുജറാത്തിന് തിരിച്ചടിയായി. ഹര്‍ദിക്കിന്റെ അഭാവത്തില്‍ അഞ്ച് ബൗളര്‍മാരുമായി ഗുജറാത്തിന് കളിക്കേണ്ടി വന്നു. ഇതും ടീമിന്റെ തോല്‍വിക്ക് കാരണമായി.

Story first published: Sunday, April 9, 2023, 20:05 [IST]
Other articles published on Apr 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+