Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: കൂലിപ്പണിക്കാരന്റെ മകന്‍, ഒമ്പതാം ക്ലാസില്‍ തോറ്റു! അറിയാം റിങ്കുവിന്റെ കഥ

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ കെകെആറിന്റെ ഹീറോയായി മാറിയിരിക്കുകയാണ് റിങ്കു സിങ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഗുജറാത്തിന്റെ യാഷ് ദയാലെറിഞ്ഞ അവസാന ഓവറിലെ അഞ്ച് പന്തുകള്‍ സിക്‌സര്‍ പറത്തി ത്രില്ലിങ് ജയം റിങ്കു കെകെആറിന് സമ്മാനിക്കുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ അവസാന ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന താരമായിരിക്കുകയാണ് റിങ്കു.

അവസാന ഓവറില്‍ തുടര്‍ച്ചയായി അഞ്ച് സിക്‌സര്‍ പറത്തുന്ന ആദ്യ താരമാവാനും റിങ്കുവിനായി. അവസാന സീസണിലും മികവ് കാട്ടിയ റിങ്കു കരിയറില്‍ മാത്രമല്ല ജീവിതത്തിലും ഹീറോയാണ്. വലിയ പ്രതിസന്ധികളോട് പൊരുതിയാണ് റിങ്കു ഇന്നത്തെ ഹീറോയെന്ന നിലയിലേക്ക് വളര്‍ന്നതെന്ന് പറയാം. ബാല്യകാലം മുതലുള്ള കഷ്ടപ്പാടിനിടെയിലും ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ത്ത് സ്‌നേഹിച്ചതിന്റെ ഫലമാണ് ഇന്നത്തെ റിങ്കുവിന്റെ ഉയര്‍ച്ച.

rinku singh

സാമ്പത്തികമായി വളരെ പിന്നോക്കമാണ് റിങ്കു. അച്ഛന്‍ പാചകവാതക സിലണ്ടര്‍ വീടുകള്‍ തോറും നല്‍കിയാണ് ഉപജീവനത്തിന് വഴി കണ്ടെത്തിയിരുന്നത്. കുടുംബത്തിന്റെ കഷ്ടപ്പാടുകൊണ്ട് തന്നെ അധികം വിദ്യാഭ്യാസം നേടാന്‍ റിങ്കുവിനായില്ല. ഒമ്പതാം ക്ലാസില്‍ പഠനം നിര്‍ത്തി അച്ഛനെ സഹായിക്കാന്‍ അദ്ദേഹത്തിന് ജോലിക്കിറങ്ങേണ്ടി വന്നു.

ഒമ്പത് പേര്‍ അടങ്ങുന്ന റിങ്കുവിന്റെ കുടുംബം മുന്നോട്ട് പോകാന്‍ തൂപ്പുജോലിക്കാരനായും ഓട്ടോ ഡ്രൈവറായുമെല്ലാം താരം പണിയെടുത്തു. സഹോദരന്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. തൂപ്പുജോലിയില്ലാത്തപ്പോള്‍ ചേട്ടനെ സഹായിക്കാന്‍ ഓട്ടോറിക്ഷകൊണ്ട് റിങ്കു പോവും. എന്നാല്‍ ദുരിത ജീവിതത്തിനിടയിലും തന്റെ ക്രിക്കറ്റിനോടുള്ള സ്‌നേഹം താരം കൈവിട്ടുകളഞ്ഞില്ല.

rinku singh

ഇടവേള ലഭിക്കുമ്പോഴെല്ലാം ക്രിക്കറ്റ് കളിക്കാന്‍ പോവും. വളരെ കഷ്ടപ്പാടുകള്‍ ഉണ്ടായിരുന്നതിനാല്‍ മികച്ച പരിശീലനം നടത്താനുള്ള യാതൊരു അടിസ്ഥാന സൗകര്യവും റിങ്കുവിനില്ലായിരുന്നു. നല്ലൊരു ബാറ്റോ ഇടാന്‍ നല്ലൊരു ഷൂവോ റിങ്കുവിനില്ലായിരുന്നു. എങ്കിലും പ്രകടനമികവുകൊണ്ട് ശ്രദ്ധ നേടിയെടുക്കാന്‍ റിങ്കുവിന് സാധിച്ചു. അങ്ങനെയാണ് താരം ഐപിഎല്ലിലേക്കെത്തുന്നത്.

കെകെആര്‍ 80 ലക്ഷം രൂപക്കാണ് റിങ്കുവിനെ സ്വന്തമാക്കിയത്. മറ്റ് താരങ്ങളെ സംബന്ധിച്ച് ഇത് വലിയ തുകയല്ലെങ്കിലും റിങ്കുവിനെ സംബന്ധിച്ച് ജീവിതത്തില്‍ സ്വപ്‌നം കാണാനാവാത്ത തുകയായിരുന്നു ഇത്. 20 ലക്ഷം അടിസ്ഥാന വിലയില്‍ നിന്നാണ് വാടകവീട്ടില്‍ താമസിച്ചിരുന്ന റിങ്കുവിന് 80 ലക്ഷം രൂപ ലഭിച്ചത്. ഈ പണം ഉപയോഗിച്ചാണ് വീട് നിര്‍മിച്ചതും സഹോദരിയുടെ വിവാഹം നടത്തിയതും. ഓട്ടോറിക്ഷാ ഓടിച്ച് കഷ്ടപ്പെട്ടിരുന്ന സഹോദരനേയും സഹായിച്ചു.

റിങ്കുവിന്റെ ജീവിത സാഹചര്യങ്ങളെയാകെ മാറ്റിമറിക്കാന്‍ ഈ 80 ലക്ഷം രൂപക്കായി. മാസം 7000 രൂപ ലഭിച്ചിരുന്ന പിതാവിനെ ആശ്രയിച്ച് മുന്നോട്ട് പോയിരുന്ന കുടുംബത്തെ കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യത്തിലേക്കെത്തിക്കാന്‍ റിങ്കുവിന് സാധിച്ചു. ഇപ്പോള്‍ കെകെആറിന്റെ ഹീറോയായതുപോലെ കുടുംബത്തിന്റെ ഹീറോയായി മാറാന്‍ താരത്തിനായി. തന്റെ കഴിവില്‍ വിശ്വസിച്ചത് മാത്രമാണ് റിങ്കുവിന്റെ മൂലധനം.

rinku singh

യാതൊരു ക്രിക്കറ്റ് പാരമ്പര്യവുമില്ലാതെയെത്തി ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ റിങ്കുവിന് സാധിച്ചു. നാടിന്റെയാകെ ഹീറോയായി മാറിയ റിങ്കു ഒരിക്കല്‍ ഇന്ത്യക്കായി കളിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് കുടുംബവും നാടും. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റിങ്കുവിന്റെ തന്റെ കഴിവില്‍ ഉറച്ച വിശ്വസമുണ്ട്. ഇതേ പ്രകടനം തുടര്‍ന്നാല്‍ താരത്തിന് ദേശീയ ടീമിലേക്കുള്ള വിളി വിദൂരമല്ല.

എന്നാല്‍ ഇനിയുള്ള മത്സരങ്ങളില്‍ റിങ്കുവിന് നിര്‍ണ്ണായകമാണ്. എന്തായാലും ജീവിതത്തിലും കരിയറിലും പ്രതിസന്ധികള്‍ക്ക് മുന്നില്‍ തളരാത്ത പോരാളിയാണ് റിങ്കു. ഒരു നാടിന്റെയാകെ ഹീറോ അത്ഭുതങ്ങള്‍ വീണ്ടും വീണ്ടും സൃഷ്ടിച്ച് ഒരുനാള്‍ ഇന്ത്യക്കായി കളിക്കുന്നതിനായി കാത്തിരിക്കാം.

Story first published: Sunday, April 9, 2023, 21:24 [IST]
Other articles published on Apr 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+