For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: യാഷ്, നിങ്ങളൊരു ഹീറോയാണ്! തലയുയര്‍ത്തി നില്‍ക്കൂ- ചേര്‍ത്തുപിടിച്ച് കെകെആര്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ അത്ഭുതങ്ങള്‍ സംഭവിച്ച മത്സരമാണ് ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ നടന്നത്. റാഷിദ് ഖാന്റെ ഹാട്രിക് വിക്കറ്റ് നേട്ടത്തിലൂടെ ഗുജറാത്ത് വിജയം ഉറപ്പിച്ച മത്സരം അവസാന ഓവറിലെ അഞ്ച് പന്തും സിക്‌സര്‍ പറത്തി റിങ്കു സിങ് കെകെആറിന് അത്ഭുത ജയമൊരുക്കുകയായിരുന്നു.

ത്രില്ലര്‍ മത്സരം ആരാധകരെയും ആവേശത്തിന്റെ മുള്‍മുനയിലാണ് നിര്‍ത്തിയത്. റിങ്കു സിങ് വീണ്ടും ഹീറോയായി കൈയടി നേടിയപ്പോള്‍ നാണംകെട്ടത് ഗുജറാത്തിന്റെ യുവ പേസര്‍ യാഷ് ദയാലാണ്. അവസാന സീസണിലൂടെ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ പേസര്‍ക്ക് കരിയറില്‍ ഒരിക്കലും മറക്കാനാവാത്ത രാത്രിയാണ് റിങ്കു സിങ് നല്‍കിയത്. നാല് ഓവറില്‍ 69 റണ്‍സാണ് ദയാല്‍ വിട്ടുകൊടുത്തത്.

yash dayal

ഗുജറാത്തിന്റെ തോല്‍വിയില്‍ എല്ലാവരും യാഷ് ദയാലിന്റെ മോശം ബൗളിങ്ങിനെ വിമര്‍ശിക്കുമ്പോള്‍ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെയാണ് യാഷിനെ ആശ്വസിപ്പിച്ച് കെകെആര്‍ പോസ്റ്റിട്ടത്. ഇതാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റെന്നാണ് ആരാധകര്‍ പറയുന്നത്. കെകെആര്‍ കാട്ടിയത് വലിയ മാതൃകയാണെന്നും ആരാധകര്‍ പ്രതികരിക്കുന്നു.

'തലയുയര്‍ത്തു, ഇതൊരു മോശം ദിവസം മാത്രം, ക്രിക്കറ്റിലെ പല സൂപ്പര്‍ താരങ്ങള്‍ക്കും ഇതിന് മുമ്പ് ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്. നിങ്ങളൊരു ചാമ്പ്യനാണ്. നിങ്ങള്‍ ശക്തമായി തിരിച്ചുവരും' എന്നാണ് കെകെആര്‍ കുറിച്ചത്. പലപ്പോഴും സ്വന്തം നേട്ടങ്ങള്‍ മതിമറന്ന് ആഘോഷിപ്പിക്കുമ്പോള്‍ എതിരാളികളുടെ സങ്കടങ്ങള്‍ കളിക്കളത്തില്‍ ശ്രദ്ധിക്കപ്പെടാറില്ല. ഇതില്‍ നിന്ന് വ്യത്യസ്തമായിരിക്കുകയാണ് കെകെആര്‍.

rinku singh

എതിര്‍ താരത്തിന്റെ നിരാശയേയും പ്രയാസത്തെയും മനസിലാക്കാന്‍ സാധിച്ചതും അവനെ ആശ്വസിപ്പിക്കാന്‍ കാട്ടിയ മനസും വലുതാണെന്നാണ് ആരാധക പക്ഷം. യാഷ് ദയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അനുഭവസമ്പത്തില്ലാത്ത താരമാണ്. കരിയറില്‍ വലിയ പാഠമായി ഈ പ്രകടനം മാറട്ടെയെന്നും തെറ്റുകളില്‍ നിന്ന് പഠിക്കാന്‍ യാഷിന് സാധിക്കട്ടേയെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

മത്സരശേഷം റിങ്കു സിങ്ങും യാദ് ദയാലും തമ്മിലുള്ള ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും മത്സരശേഷം വൈറലായിരുന്നു. തന്റെ പ്രകടനം കെകെആറിന് വിജയമൊരുക്കിയ ശേഷം 'അവിസ്മരണീയമായ ജയം. ഞങ്ങളെ പിന്തുണച്ച വലിയ ആരാധകക്കൂട്ടത്തിനും അവര്‍ നല്‍കുന്ന പിന്തുണയും പ്രത്യേകം ഓര്‍ക്കുന്നു' എന്നാണ് റിങ്കു മത്സരശേഷം പ്രതികരിച്ചത്. ഇതിന് മറുപടിയായാണ് യാഷ് ദയാലെത്തിയത്. 'നിങ്ങള്‍ വലിയ താരമാണ് ഭായ്' എന്നാണ് ദയാല്‍ കുറിച്ചത്.

ഫയര്‍, ലൗ ഇമോജികള്‍ ഉള്‍പ്പെടെയായിരുന്നു ദയാലിന്റെ മറുപടി. തിരിച്ച് ലൗ ഇമോജിയും കൈയടിയുടെ ഇമോജിയും റിങ്കുവും നല്‍കി. മത്സരബുദ്ധി കളത്തിനുള്ളില്‍ മാത്രമാണെന്നും മത്സരശേഷം പരസ്പരം മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിലാണ് വലിയ കാര്യമെന്ന വലിയ സന്ദേശം ഇരുവരും പകര്‍ന്ന് നല്‍കുന്നു. യാഷ് ദയാല്‍ പ്രതിഭയുള്ള ബൗളറാണ്.

rinku singh

എന്നാല്‍ കെകെആറിനെതിരേ ദയാലിന്റെ ലൈനും ലെങ്തും പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. അനുഭവസമ്പത്തിന്റെ കുറവുള്ള താരമാണ് ദയാല്‍. അതുകൊണ്ട് തന്നെ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടു. അവസാന സീസണില്‍ ഗുജറാത്തിന്റെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ദയാലിന് സാധിച്ചിരുന്നു. എന്നാല്‍ ഈ ഒറ്റ മോശം പ്രകടനത്തോടെ താരം കരിയറില്‍ നിന്ന് ഒതുക്കപ്പെടുമോയെന്നാണ് കണ്ടറിയേണ്ടത്.

ഇതിന് മുമ്പ് ഇത്തരത്തില്‍ നാണംകെട്ട ബൗളര്‍മാരുടെയെല്ലാം ഐപിഎല്‍ കരിയര്‍ വലിയ സംഭവമായി മാറാതെ അവസാനിക്കുകയാണ് ചെയ്തത്. രാഹുല്‍ തെവാത്തിയയുടെ വെടിക്കെട്ട് ബാറ്റിങ്ങിനുമുന്നില്‍ ഷെല്‍ഡോന്‍ കോട്രല്ലിന്റെ ഐപിഎല്‍ കരിയര്‍ അവസാനിച്ചത് എല്ലാവരും കണ്ടതാണ്. ഈ പട്ടികയിലേക്ക് ദയാലും പോകുമോ അതോ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ദയാലിന് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

Story first published: Monday, April 10, 2023, 7:41 [IST]
Other articles published on Apr 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+