Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: കെകെആര്‍ ജയിക്കേണ്ട കളി! തോല്‍പ്പിച്ചത് അവന്‍- ഇനി ടീമില്‍ വേണ്ട, വിമര്‍ശനം

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചിരിക്കുകയാണ് കെകെആര്‍. ബൗളര്‍മാര്‍ മിടുക്കുകാട്ടിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 127 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി നാല് പന്തും നാല് വിക്കറ്റും ശേഷിത്തെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഡല്‍ഹി 15 ഓവറിനുള്ളില്‍ തീര്‍ക്കുമെന്ന് തോന്നിയ മത്സരം അവസാന ഓവര്‍വരെ എത്തിക്കാന്‍ കെകെആറിനായി. നിര്‍ഭാഗ്യവശാലാണ് കെകെആറിന് ജയിക്കാനാവാതെ പോയത്. പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് മികച്ച മുന്‍തൂക്കം ലഭിച്ചതോടെ വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, നിധീഷ് റാണ, അനുകുല്‍ റോയ് എന്നിവരെല്ലാം ചേര്‍ന്ന് ഡല്‍ഹിയെ വരിഞ്ഞുമുറുക്കി.

litton das

കെകെആര്‍ ജയിക്കേണ്ടിയിരുന്ന മത്സരം തോല്‍പ്പിച്ചതിന് പിന്നില്‍ അവസാന സമയത്ത് വിക്കറ്റ് കീപ്പര്‍ ലിറ്റന്‍ ദാസിന് പറ്റിയ പിഴവുകളാണ്. രണ്ട് നിര്‍ണ്ണായക സ്റ്റംപിങ്ങാണ് അദ്ദേഹം നഷ്ടമാക്കിയത്. ബംഗ്ലാദേശ് താരമായ ലിറ്റന്‍ ദാസ് ഓപ്പണറായി ഇറങ്ങി നാല് റണ്‍സുമായി മടങ്ങി. മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിക്കാവുന്ന സമയത്ത് സ്റ്റംപിങ്ങും പാഴാക്കിയതോടെ കെകെആറിന്റെ തോല്‍വിക്ക് കാരണക്കാരനായി ലിറ്റന്‍ ദാസ് മാറി.

ഇപ്പോഴിതാ കെകെആറിന്റെ തോല്‍വിക്ക് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. ലിറ്റന്‍ ദാസ് ഡല്‍ഹിയുടെ രണ്ടാം ഇംപാക്ട് പ്ലയറാണെന്നും അരങ്ങേറ്റ മത്സരവും താരത്തിന്റെ അവസാന മത്സരവും ഇത് തന്നെയായിരിക്കുമെന്നുമാണ് ആരാധകരുടെ പരിഹാസം. ബംഗ്ലാദേശ് താരങ്ങള്‍ക്ക് സമ്മര്‍ദ്ദമെന്ന് കേട്ടാല്‍ മുട്ടിടിക്കും. അതുകൊണ്ട് തന്നെ കെകെആര്‍ ഇനി ലിറ്റനെ കളിപ്പിക്കേണ്ടെന്നാണ് ആരാധക പക്ഷം.

കെകെആറിന് നല്ലൊരു വിക്കറ്റ് കീപ്പറുണ്ടായിരുന്നെങ്കില്‍ ഡല്‍ഹിയെ തോല്‍പ്പിക്കാമായിരുന്നുവെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടിയത്. 18ാം ഓവറിന്റെ രണ്ടാം പന്തിലാണ് ലിറ്റന്‍ അനായാസമായ ആദ്യ സ്റ്റംപിങ് അവസരം നഷ്ടപ്പെടുത്തുന്നത്. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ക്രീസില്‍ നിന്ന് നിന്ന് കയറിക്കളിച്ച ലളിതിന് കൃത്യമായി പന്ത് കണക്ട് ചെയ്യാനായില്ല. എന്നാല്‍ ലളിത് ക്രീസിന് ഏറെ മുന്നിലായിരുന്നിട്ടും സ്റ്റംപ് ചെയ്യാന്‍ ലിറ്റന്‍ ദാസിനായില്ല.

david warner

പന്ത് കൃത്യമായി കൈയിലൊതുക്കുന്നതില്‍ താരം പരാജയപ്പെട്ടു. ഈ വിക്കറ്റ് വീണിരുന്നെങ്കില്‍ ഡല്‍ഹി ചിലപ്പോള്‍ പതറാന്‍ സാധ്യതയുണ്ടായിരുന്നു. ഈ അവസരം ലിറ്റന്‍ പാഴാക്കിയിരുന്നെങ്കില്‍ ഏഴാമനായി ലളിത് മടങ്ങിയേനെ. 19ാം ഓവറിലാണ് വീണ്ടും ലിറ്റന്‍ സ്്റ്റംപിങ് അവസരം നഷ്ടപ്പെടുത്തിയത്. നിധീഷ് റാണയുടെ ഓവറിലെ അഞ്ചാം പന്തില്‍ അക്ഷര്‍ പട്ടേല്‍ ക്രീസില്‍ നിന്ന് കയറി കളിച്ചപ്പോള്‍ സ്റ്റംപ് ചെയ്യാനുള്ള അവസരമുണ്ടായിരുന്നു.

എന്നാല്‍ ആദ്യ ശ്രമത്തില്‍ പന്ത് കൈയിലൊതുക്കാന്‍ സാധിക്കാതെ പോയ ലിറ്റന്‍ ദാസ് ഈ അവസരവും പാഴാക്കി. 22 പന്തില്‍ 19 റണ്‍സുമായി അക്ഷര്‍ പട്ടേലും ഏഴ് പന്തില്‍ നാല് റണ്‍സുമായി ലളിത് യാദവും ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. അതുകൊണ്ട് തന്നെ ലിറ്റന്‍ ദാസിന്റെ വലിയ പിഴവുകള്‍ കെകെആറിന്റെ തോല്‍വിക്ക് കാരണമായെന്ന് പറയാം. ഏറ്റവും മോശം വിക്കറ്റ് കീപ്പറാണ് ലിറ്റനെന്നും കെകെആര്‍ ഇനി കളിപ്പിക്കേണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്.

കമ്രാന്‍ അക്മലും സര്‍ഫറാസ് അഹമ്മദും കീപ്പ് ചെയ്യുന്നതുപോലെയാണ് ലിറ്റന്‍ ദാസ് കീപ്പ് ചെയ്യുന്നതെന്നും സ്പിന്നര്‍മാര്‍ കഷ്ടപ്പെട്ട് വിജയത്തിലേക്കെത്തിച്ചുകൊണ്ടിരുന്ന കളി യാതൊരു നാണവുമില്ലാതെ തോല്‍പ്പിച്ചത് ലിറ്റന്‍ ദാസാണെന്നും ഇനി ടീമില്‍ തുടരാന്‍ യോഗ്യനല്ലെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഏതെങ്കിലും ഒരവസരമെങ്കിലും ലിറ്റന്‍ ദാസ് മുതലാക്കിയിരുന്നെങ്കില്‍ കെകെആര്‍ ജയിച്ചേനെയെന്നാണ് ആരാധകര്‍ പറയുന്നത്.

Story first published: Friday, April 21, 2023, 6:53 [IST]
Other articles published on Apr 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+