ഐപിഎല്ലിന്റെ 16ാം സീസസണിനു മുമ്പ് വീണ്ടുമൊരു ഫ്രാഞ്ചൈസി കൂടി പുതിയ നായകനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് താല്‍ക്കാലിക ക്യാപ്റ്റനായി ഇന്ത്യന്‍ താരം നിതീഷ് റാണയെ പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കു കാരണം നായകന്‍ ശ്രേയസ് അയ്യര്‍ക്കു പിന്മാറേണ്ടി വന്നതിനാലാണ് അവര്‍ക്കു പുതിയ നായകനെ തിരഞ്ഞെടുക്കേണ്ടി വന്നത്. വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍, ഇന്ത്യയുടെ ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരിലൊരാള്‍ ക്യാപ്റ്റനാവുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായിട്ടാണ് മധ്യനിര ബാറ്റര്‍ റാണയെ ക്യാപറ്റനായി കെകെആര്‍ പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ ടീമില്‍ പോലും സ്ഥാനമുറപ്പിച്ചിട്ടില്ലാത്ത റാണയെ കൊല്‍ക്കത്തയുടെ താല്‍ക്കാലിക നായകനായി നിയമിച്ചത് ആരാധകരില്‍ ഒരു വിഭാഗത്തിനു അത്ര രസിച്ചിട്ടില്ല. അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ ഗൗതം ഗംഭീറിനു ശേഷം മറ്റൊരു ഡല്‍ഹിക്കാരനായ റാണയെ ചുമതല ഏല്‍പ്പിച്ചതിനെ ഒരു വിഭാഗം ആരാധകര്‍ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ന്യൂസിലാന്‍ഡിന്റെ ടിം സൗത്തി ക്യാപ്റ്റന്‍ ഓപ്ഷനായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിലുണ്ടായിരുന്നു. പക്ഷെ അവര്‍ നിതീഷ് റാണയ്ക്കാണ് നായകസ്ഥാനം നല്‍കിയിരിക്കുന്നത്. സ്റ്റീവ് സ്മിത്തിനെ ടീമിലേക്കു കൊണ്ടു വന്ന് ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാമായിരുന്നു. വെങ്കി മൈസൂര്‍ ഫ്രാഞ്ചൈസിയെ നശിപ്പിക്കാന്‍ തന്നെക്കൊണ്ട് സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ഒരു യൂസര്‍ ആഞ്ഞടിച്ചു. നിതീഷ് റാണയെ ആയിരുന്നില്ല വെങ്കടേഷ് അയ്യരെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാമായിരുന്നുവെന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

രോഹിത് ശര്‍മയുടെ അന്താരാഷ്ട്ര കരിയറിനു ശേഷമുള്ള ഏറ്റവും വലിയ തമാശയാണ് ഇതെന്നായിരുന്നു നിതീഷ് റാണയെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റനാക്കിയതിനെ ഒരു യൂസര്‍ പരിഹസിച്ചത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പതനം തുടങ്ങിയിരിക്കുകയാണെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു. ഐപിഎല്ലിന്റെ 16ാം സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പോയിന്റ് പട്ടികയിലെ അവസാനത്തെ സ്ഥാനം ബുക്ക് ചെയ്തിരിക്കുകയാണെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.
ഇന്ത്യന്‍ ടീമില്‍ സ്ഥാനം പോലും കിട്ടാതെ വലയുന്ന താരമാണ് നിതീഷ് റാണ. അങ്ങനെയുള്ളപ്പോള്‍ ക്യാപ്റ്റന്‍സി എങ്ങനെ കൈകാര്യം ചെയ്യാനാണ്? എക്കാലത്തെയും മോശം തീരുമാനമാണ് കെകെആര്‍ എടുത്തിരിക്കുന്നതെന്നും ഒരു യൂസര്‍ ആഞ്ഞടിച്ചു. ഗൗതം ഗംഭീര്‍ പുറത്തായ ശേഷം കെകെആര്‍ ഫ്രാഞ്ചൈസി അബദ്ധമായി മാറിയിരിക്കുകയാണ്. പാറ്റ് കമ്മിന്‍സിനു പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കി അവര്‍ ആദ്യം മണ്ടത്തരം കാണിച്ചു. ഇപ്പോള്‍ ടിം സൗത്തിക്കു മുമ്പ് നിതീഷ് റാണയെ ചുമതലയും ഏല്‍പ്പിച്ചിരിക്കുകയാണ്. ഈ ടീമിനെ ഞാന്‍ വെറുക്കുന്നുവെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.
കെകെആര്‍ ഫുള്‍ സ്‌ക്വാഡ്- നിതീഷ് റാണ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, ഷാക്കിബ് അല്‍ ഹസന്‍, ആന്ദ്രെ റസല്‍, അനുകുല്‍ റോയ്, ഹര്‍ഷിത് റാണ, ലോക്കി ഫെര്‍ഗൂസണ്‍, റഹ്മാനുള്ള ഗുര്‍ബാസ്, റിങ്കു സിംഗ്, ഷര്‍ദുല്‍ ടാക്കൂര്‍, സുനില്‍ നരെയ്ന്‍, ടിം സൗത്തി, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, മന്‍ദീപ് സിംഗ്, ലിറ്റണ്‍ ദാസ്, കുല്‍വന്ത് ഖെജ്രോലിയ, ഡേവിഡ് വീസ്സെ, സുയാഷ് ശര്‍മ, വൈഭവ് അറോറ, എന്‍ ജഗദീശന്‍.