For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സഞ്ജുവിന് കണ്‍ഫ്യൂഷന്‍, പ്ലേയിങ് 11 തിരഞ്ഞെടുപ്പില്‍ മൂന്ന് ആശങ്ക! അറിയാം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ നാളെ ആരംഭിക്കാന്‍ പോവുകയാണ്. ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാണുന്ന ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് അവസാന സീസണിലെ റണ്ണറപ്പുകളായിരുന്നു. കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ കിരീടം ഇത്തവണ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാന്‍.

കരുത്തുറ്റ താരനിര ഇത്തവണയും രാജസ്ഥാനൊപ്പമുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. ജോസ് ബട്‌ലറിന്റെ ഫോമിലാണ് രാജസ്ഥാന്റെ പ്രതീക്ഷകളിലേറെയും. അവസാന സീസണില്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെ ഗംഭീര പ്രകടനമാണ് ബട്‌ലര്‍ കാഴ്ചവെച്ചത്. ഈ സീസണില്‍ ഈ ഫോം താരം തുടരുമോയെന്നതാണ് കണ്ടറിയേണ്ടത്. അവസാന സീസണില്‍ നിന്ന് വലിയ മാറ്റം രാജസ്ഥാനിലില്ലെന്ന് പറയാം.

1

എന്നാല്‍ പ്ലേയിങ് 11 തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പം സഞ്ജുവിന്റെ രാജസ്ഥാന് മുന്നിലുണ്ട്. അത് എന്തൊക്കെയാണെന്നാണ് പരിശോധിക്കാം. പ്രധാനമായും ഇംപാക്ട് താരത്തിന്റെ കാര്യത്തിലാണ് രാജസ്ഥാന് ആശയക്കുഴപ്പമുള്ളത്. പ്രധാനമായും രണ്ട് താരങ്ങളെയാണ് രാജസ്ഥാന്‍ ഇംപാക്ട് താരങ്ങളായി പരിഗണിക്കുന്നത്. ഒരാള്‍ ജേസന്‍ ഹോള്‍ഡറും രണ്ടാമന്‍ റിയാന്‍ പരാഗുമാണ്. രണ്ട് പേരും ഓള്‍റൗണ്ടര്‍മാരാണ്. ഇവരിലാര് ഇംപാക്ട് പ്ലയറെന്നത് നിര്‍ണ്ണായക ചോദ്യമാണ്.

രാജസ്ഥാനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്ന മറ്റൊരു ചോദ്യം ആദം സാംബയെ കളിപ്പിക്കുന്നത് സംബന്ധിച്ചാണ്. ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവരാണ് രാജസ്ഥാന്റെ പ്രധാന സ്പിന്നര്‍മാര്‍. രണ്ട് പേരും മികച്ച റെക്കോഡുള്ളവരും സമീപകാലത്തും മികവ് കാട്ടുന്നവരുമാണ്. എന്നാല്‍ ആദം സാംബ സമീപകാലത്തായി മികച്ച ഫോമിലാണ്. അവസാന ഇന്ത്യന്‍ പരമ്പരയിലടക്കം മിടുക്കുകാട്ടാന്‍ സാംബക്ക് സാധിച്ചിരുന്നു.

1

അതുകൊണ്ട് തന്നെ സാംബയെ പരീക്ഷിക്കണോ അതോ അശ്വിന്‍-ചഹാല്‍ കൂട്ടുകെട്ടില്‍ ഉറച്ച് നില്‍ക്കണമോയെന്നതും രാജസ്ഥാനെ സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യമാണ്. ചഹാല്‍ ഏറെ നാളുകളായി ഇന്ത്യയുടെ പ്ലേയിങ് 11 പുറത്തുള്ള താരമാണ്. മറ്റൊരു പ്രധാന ചോദ്യം പ്രസിദ്ധ് കൃഷ്ണക്ക് പകരക്കാരനായി ആര് വേണമെന്നതാണ്. സീനിയര്‍ താരമെന്ന നിലയില്‍ സന്ദീപ് ശര്‍മക്ക് വലിയ പ്രാധാന്യം രാജസ്ഥാന്‍ നല്‍കുന്നു.

എന്നാല്‍ സന്ദീപിന്റെ അവസാന സീസണിലെ പ്രകടനം അത്ര മികച്ചതല്ല. ഈ സാഹചര്യത്തില്‍ സന്ദീപ്, നവദീപ് സൈനി, കുല്‍ദീപ് സെന്‍ എന്നിവരില്‍ ആരെ പരിഗണിക്കണമെന്നതും രാജസ്ഥാനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്. ദേവ്ദത്ത് പടിക്കലിനെ മധ്യനിരയില്‍ കളിപ്പിക്കുന്നതും ടീമിന് വലിയ ഗുണം ചെയ്യുന്നില്ല. ജോ റൂട്ടിന്റെ വരവ് രാജസ്ഥാന് കരുത്ത് പകരുമോ അതോ പിന്നോട്ടടിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

1

ജോ റൂട്ട്, ദേവ്ദത്ത് പടിക്കല്‍ എന്നിവരിലൊരാളെ പ്ലേയിങ് 11ലേക്ക് പരിഗണിക്കാനാണ് സാധ്യത. ഇവരിലാരെന്നത് സഞ്ജുവിന് ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യമാണ്. അവസാന സീസണിലെ പ്ലേയിങ് 11ലെ ഭൂരിഭാഗം താരങ്ങളും ഇത്തവണയും രാജസ്ഥാന്റെ പ്ലേയിങ് 11ലുണ്ടാവുമെന്നുറപ്പാണ്. പ്രസിദ്ധിന് പകരം സന്ദീപ് ശര്‍മയെത്തന്നെ പരിഗണിക്കാനാണ് സാധ്യത. ട്രന്റ് ബോള്‍ട്ടും സന്ദീപും ചേര്‍ന്ന് ന്യൂബോളില്‍ സൃഷ്ടിക്കുന്ന മികവ് എതിരാളികളെ ഭയപ്പെടുത്തുമെന്നുറപ്പ്.

സഞ്ജുവിനെ സംബന്ധിച്ച് കരിയറില്‍ വഴിത്തിരിവാകുന്ന ഐപിഎല്ലാണിത്. നിലവില്‍ ബിസിസി ഐ വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ട സഞ്ജുവിന് ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങാനായാല്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സാധിച്ചേക്കും. അതുവഴി ഏകദിന ലോകകപ്പ് ടീമിലേക്കുമെത്താനുള്ള അവസരം സഞ്ജുവിന് മുന്നിലുണ്ട്. എന്നാല്‍ അതിന് താരത്തിന് ഐപിഎല്‍ മുതലാക്കേണ്ടതായുണ്ട്. അതിന് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് സഞ്ജു ഐപിഎല്ലിനിറങ്ങുന്നത്.

Story first published: Thursday, March 30, 2023, 8:13 [IST]
Other articles published on Mar 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+