Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഒരു കളി പോലും നല്‍കിയില്ല, ഫ്രാഞ്ചൈസികള്‍ 'വഞ്ചിച്ച' മലയാളി താരങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലില്‍ ഒരിക്കലെങ്കിലും കളിക്കണമെന്ന് ആഗ്രഹിക്കാത്ത ക്രിക്കറ്റര്‍മാര്‍ ഉണ്ടാവുമോ? ഇല്ലെന്നു തന്നെയാവും ഉത്തരം. അതുകൊണ്ടു തന്നെയാണ് സ്വന്തം ടീമിന്റെ അന്താരാഷ്ട്ര മല്‍സരങ്ങള്‍ പോലും വേണ്ടെന്നുവച്ച് പലപ്പോഴും താരങ്ങള്‍ ഐപിഎല്ലിലേക്കു പറന്നെത്തുന്നത്.

മറ്റെവിടെയും ലഭിക്കാത്ത മോഹിപ്പിക്കുന്ന പ്രതിഫലവും ലോക ക്രിക്കറ്റിലെ ഏറ്റലും മികച്ച താരങ്ങള്‍ക്കൊപ്പം കളിക്കാനും ഡ്രസിങ് റൂം പങ്കിടാനും ലഭിക്കുന്ന അവസരുവുമാണ് താരങ്ങളെ ആകര്‍ഷിക്കുന്നത്. എന്നാല്‍ ഐപിഎല്ലില്‍ ടീമുകളുടെ ഭാഗമായിട്ടും ഒരു മല്‍സരം പോലും കളിക്കാന്‍ അവസരം ലഭിക്കാതെ പോയ നിര്‍ഭാഗ്യവാന്മാരായ താരങ്ങളുണ്ട്. നേരത്തേ ഐപിഎല്ലിന്റെ ഭാഗമാവുകയും പക്ഷെ അരങ്ങേറാന്‍ സാധിക്കാതെ പോവുകയും ചെയ്ത കേരള താരങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

TINU YOHANNAN

ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍ ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ കൂടിയായ മലയാളി താരം ടിനു യോഹന്നാനാണ്. ശ്രീശാന്തിനേക്കാള്‍ മുമ്പ് കേരളത്തില്‍ നിന്നും ഇന്ത്യന്‍ ടീമിനായി പന്തെറിഞ്ഞ അദ്ദേഹം ഐപിഎല്ലിന്റെ ഭാഗമായിരുന്നു. 2009ലെ രണ്ടാം സീസണിലായിരുന്നു ഇത്. അന്നു ലേലത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരായിരുന്നു ടിനുവിനെ സ്വന്തമാക്കിയത്.

ഇന്ത്യയുടെ മുന്‍ ഇതിഹാസം അനില്‍ കുംബ്ലെയായിരുന്നു സീസണില്‍ ടീമിനെ നയിച്ചത്. അന്നു മിന്നുന്ന പ്രകടനം നടത്തിയ ആര്‍സിബി ഫൈനലിലേക്കു കുതിക്കുകയും ചെയ്തു. പക്ഷെ കിരീടപ്പോരില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനോടു തോല്‍ക്കുകയായിരുന്നു. ടിനു ആര്‍സിബി സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും ഒരു മല്‍സരം പോലും കളിപ്പിക്കാന്‍ കുംബ്ലെ തയ്യാറായില്ല.

മിഡീയം പേസര്‍ എംഡി നിധീഷാണ് ഐപിഎല്ലിന്റെ ഭാഗമായെങ്കിലും അരങ്ങറാന്‍ ഭാഗ്യം ലഭിക്കാതെ പോയ മറ്റൊരു കേരള താരം. 2018ലെ മെഗാ ലേലത്തില്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സാണ് അദ്ദേഹത്തെ വാങ്ങിയത്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കായിരുന്നു ഇത്.

2017ല്‍ ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിയ മിന്നുന്ന പ്രകടനമായിരുന്നു പേസര്‍ക്കു മുംബൈ ടീമിലേക്കു വഴി തുറന്നത്. ആറു മല്‍സരങ്ങളില്‍ നിന്നും 16 വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു. പക്ഷെ ഐപിഎല്ലില്‍ നിധീഷിനു കാഴ്ചക്കാരനായി സീസണ്‍ മുഴുവന്‍ പുറത്തിരിക്കേണ്ടി വരികയായിരുന്നു.

ചൈനാ മാന്‍ സ്പിന്നറെന്നറിയപ്പെടുന്ന കെകെ ജിയാസാണ് ഐപിഎല്ലിലെത്തിയിട്ടും കളിക്കാന്‍ സാധിക്കാതെ പോയ മറ്റൊരാള്‍. 2015ലെ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിനൊപ്പം അദ്ദേഹമുണ്ടായിരുന്നു. ജിയാസിന്റെ പ്രതിഭ തിരിച്ചറിഞ്ഞ ഇന്ത്യയുടെ മുന്‍ സ്പിന്നറും അന്നു ഡല്‍ഹി ടീമിന്റെ അസിസ്റ്റന്റ് കോച്ചുമായ എസ് ശ്രീരാമാണ് താരത്തെ ഐപിഎല്ലിലെത്താന്‍ സഹായിച്ചത്.

പക്ഷെ ഡല്‍ഹി ഒരു മല്‍സരത്തില്‍പ്പോലും ജിയാസിനെ പരീക്ഷിച്ചു നോക്കാന്‍ തയ്യാറായില്ല. കേരളത്തിനു വേണ്ടി അണ്ടര്‍ 19, 22, 25 തലങ്ങളില്‍ കളിച്ച ശേഷമായിരുന്നു അദ്ദേഹം ഐപിഎല്ലിലെത്തുന്നത്. 2011 മുതല്‍ 13 വരെ രാജസ്ഥാന്‍ റോയല്‍സിന്റെ ഡെവലപ്‌മെന്റ് സ്‌ക്വാഡിന്റെയും ഭാഗമായിരുന്നു ജിയാസ്.

MOHD. AZHARUDDEEN

വെടിക്കെട്ട് ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് ഈ ലിസ്റ്റിലെ നാലാമത്തെ താരം. മുന്‍ ഇതിഹാസം മുഹമ്മദ് അസ്ഹറുദ്ദീനുമായുള്ള സാമ്യത കൊണ്ട് ആദ്യമായി ശ്രദ്ധിക്കപ്പെട്ട അസ്ഹര്‍ 2012ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂരിന്റെ താരമായിരുന്നു. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കായിരുന്നു ലേലത്തില്‍ താരത്തെ ആര്‍സിബി വാങ്ങിയത്.

സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കരുത്തരായ മുംബൈയ്‌ക്കെതിരേ ഇടിവെട്ട് സെഞ്ച്വറി നേടിയതോടെയാണ് അസ്ഹര്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ നോട്ടപ്പുള്ളിയായത്. ഇതു അദ്ദേഹത്തെ ആര്‍സിബിയിലെത്തിക്കുകയും ചെയ്തു. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും കളിപ്പിക്കാതെ അസ്ഹറിനെ ഫ്രാഞ്ചൈസി സീസണിനു ശേഷം ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു സീസണുകളിലും അദ്ദേഹം ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ആരും വാങ്ങാന്‍ തയ്യാറായില്ല.

Story first published: Friday, May 5, 2023, 17:34 [IST]
Other articles published on May 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+