For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ധോണിയുടെ അവസാന സീസണാണോ ഇത്? അഭ്യൂഹങ്ങള്‍ വിരാമമിട്ട് കേദാര്‍ ജാദവ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ എംഎസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നിട്ടുള്ളതാണ്. ഈ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സീസണ്‍ തുടങ്ങിയപ്പോള്‍ ഗംഭീര ബാറ്റിങ് പ്രകടനമാണ് ധോണി കാഴ്ചവെച്ചത്.

41ാം വയസിലും തന്റെ പഴയ മികവ് കാട്ടാന്‍ ധോണിക്കാവുന്നു. പടുകൂറ്റന്‍ സിക്‌സറുകള്‍ ഉള്‍പ്പെടെ തന്റെ പഴയ ഫിനിഷിങ് മികവ് ഇപ്പോഴും കാട്ടാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ഇതോടെ ധോണി വിരമിക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളും സജീവമായെത്തി. ധോണിയോട് തന്നെ വിരമിക്കല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ടീം മാനേജ്‌മെന്റും ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയില്ല.

ms dhoni, kedar jadhav

ഇപ്പോഴിതാ ധോണിയുടെ വിരമിക്കലിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ സിഎസ്‌കെ താരമായ കേദാര്‍ ജാദവ്. കളിക്കാരനെന്ന നിലയില്‍ ഈ സീസണോടെ ധോണി വിരമിക്കുമെന്നാണ് കേദാര്‍ പറഞ്ഞത്. '200 ശതമാനവും സത്യമായി പറഞ്ഞാല്‍ ഈ സീസണോടെ ധോണി കളിക്കാരനെന്ന നിലയില്‍ കരിയര്‍ അവസാനിപ്പിക്കും. ഈ ജൂലൈയില്‍ ധോണി 42ാം വയസിലേക്ക് കടക്കുകയാണ്.

എങ്കിലും അദ്ദേഹം ഇപ്പോഴും മികച്ച ഫിറ്റ്‌നസുള്ള താരമാണ്. എന്നാല്‍ എല്ലാത്തിലുമുപരി ധോണി മനുഷ്യനാണ്. അതുകൊണ്ട് തന്നെ ഇത് അദ്ദേഹത്തിന്റെ അവസാന സീസണായിരിക്കുമെന്നാണ് കരുതുന്നത്. ആരാധകര്‍ ഈ സീസണിലെ ധോണിയുടെ ഒരു മത്സരം പോലും നഷ്ടപ്പെടുത്തരുത്. ഓരോ പന്തുകളും കണ്ട് ആസ്വദിക്കുക'- ന്യൂസ്18 ക്രിക്കറ്റ് നെക്സ്റ്റ് പരിപാടിയില്‍ സംസാരിക്കവെ കേദാര്‍ ജാദവ് പറഞ്ഞു.

ഈ സീസണോടെ കളിക്കാരനെന്ന നിലയില്‍ ധോണി കളിമതിയാക്കാന്‍ സാധ്യത കൂടുതലാണ്. ധോണി ഈ സീസണോടെ കളിനിര്‍ത്തുമെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും അത് വലിയ സമ്മര്‍ദ്ദം നല്‍കും. സിഎസ്‌കെയിലെ സഹതാരങ്ങളെയും പരിശീലകരേയും അത് കാര്യമായി ബാധിക്കും. ധോണിയെ കിരീടത്തോടെ യാത്രയാക്കണമെന്ന വലിയ സമ്മര്‍ദ്ദം ടീമിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് ധോണി ഇക്കാര്യം തുറന്ന് പറയാത്തത്.

പരിശീലകരെ സമ്മര്‍ദ്ദത്തിലാക്കാന്‍ താല്‍പര്യമില്ലെന്നാണ് വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യത്തോട് ധോണി പ്രതികരിച്ചത്. കൂറ്റന്‍ സിക്‌സുകള്‍ പറത്തുന്നതോടൊപ്പം ക്യാപ്റ്റന്‍സി മികവുകൊണ്ടും ധോണി അത്ഭുതപ്പെടുത്തുന്നു. വിക്കറ്റ് കീപ്പറെന്ന നിലയിലും പ്രായം തളര്‍ത്താത്ത പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. 41ാം വയസില്‍ രണ്ട് മണിക്കൂറോളം വിക്കറ്റ് കീപ്പറാവുകയെന്നത് പ്രയാസമുള്ള കാര്യമാണ്.

ms dhoni

എന്നാല്‍ ധോണിക്കതിന് സാധിക്കുന്നു. ധോണിയുടെ ബാറ്റിങ് സമയത്ത് ആരാധകര്‍ മൊബൈല്‍ ഫ്‌ളാഷ് ലൈറ്റ് ഓണാക്കി അദ്ദേഹത്തിന്റെ പേര് ഉറക്കെ വിളിച്ച് പറയുന്നത് ഒട്ടുമിക്ക മൈതാനങ്ങളിലും കണ്ടതാണ്. ചെന്നൈക്ക് പുറത്തുള്ള മൈതാനങ്ങളില്‍ പോലും ധോണിക്ക് ഈ ഭാഗ്യം ലഭിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. ഇപ്പോഴും ധോണിയെന്ന ആവേശം ആരാധകര്‍ക്കിടയിലുണ്ട്.

അതിന്റെ തെളിവാണ് ഈ സീസണില്‍ ധോണി ബാറ്റ് ചെയ്യാനെത്തുമ്പോള്‍ ജിയോ സിനിമയിലെ കാഴ്ചക്കാരുടെ എണ്ണം. രണ്ട് കോടിക്ക് മുകളിലാണ് ധോണി ബാറ്റിങ്ങിനിറങ്ങുമ്പോള്‍ കാഴ്ചക്കാരുള്ളതെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഇപ്പോഴും ധോണിയുടെ പ്രകടനം കാണാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നു. ധോണി സിഎസ്‌കെയ്ക്കായി ഇനിയും കളിക്കണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നതെങ്കിലും പ്രായം അദ്ദേഹത്തിന് പ്രശ്‌നമാണ്.

കളിക്കാരനെന്ന നിലയില്‍ കരിയര്‍ അവസാനിപ്പിച്ചാലും ധോണി സിഎസ്‌കെയ്‌ക്കൊപ്പം ഇനിയും തുടര്‍ന്നേക്കും. പരിശീലക റോളിലോ ഉപദേഷ്ടാവിന്റെ റോളിലോയാവും ധോണി കളിക്കുക. സിഎസ്‌കെയെന്ന ടീമിന്റെ കെട്ടുറപ്പ് ധോണിയെ ആശ്രയിച്ചാണ്. ധോണിക്ക് കീഴില്‍ നാല് കിരീടം നേടിയ സിഎസ്‌കെയെ അടുത്തത് ആര് നയിക്കുമെന്നത് പ്രധാന ചോദ്യം. രവീന്ദ്ര ജഡേജക്ക് ധോണിയുടെ പകരക്കാരനാവാന്‍ സാധിക്കില്ലെന്നത് തെളിഞ്ഞതാണ്.

വലിയ പ്രതീക്ഷയോടെ കൊണ്ടുവന്ന ബെന്‍ സ്‌റ്റോക്‌സിനെ പരിക്ക് അലട്ടുന്നു. ഇന്ത്യന്‍ താരത്തെ നായകസ്ഥാനത്തേക്കെത്തിക്കാന്‍ താല്‍പര്യപ്പെടുന്ന സിഎസ്‌കെ റുതുരാജ് ഗെയ്ക് വാദിനെ ക്യാപ്റ്റനാക്കി മുന്നോട്ട് പോകാനാണ് സാധ്യത കൂടുതല്‍.

Story first published: Friday, April 21, 2023, 15:17 [IST]
Other articles published on Apr 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+