For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഫ്‌ളോപ്പ് ഷോ മാത്രം, എന്നിട്ടും തുടര്‍ അവസരങ്ങള്‍! ഈ നാല് പേരെ ഇനി കളിപ്പിക്കരുത്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ പ്ലേ ഓഫിലേക്കടുക്കവെ പോരാട്ടം ശക്തമാണെന്ന് പറയാം. പല പ്രമുഖ ടീമുകളുടെയും പ്ലേ ഓഫ് പ്രവേശനം തുലാസിലാണ്. ആരൊക്കെ കടക്കുമെന്ന് ഇതുവരെ ഉറപ്പിച്ച് പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. പതിവുപോലെ നിരവധി യുവതാരങ്ങള്‍ ഇത്തവണയും മികവ് കാട്ടിയെത്തിയിട്ടുണ്ട്.

എന്നാല്‍ വലിയ പ്രതീക്ഷവെച്ച പല താരങ്ങളും നിരാശപ്പെടുത്തുകയും ചെയ്തു. എന്നാല്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന പല താരങ്ങള്‍ക്കും വീണ്ടും വീണ്ടും ഐപിഎല്ലില്‍ അവസരം ലഭിക്കുന്നുവെന്നതാണ് കൗതുകകരമായ കാര്യം. റെക്കോഡുകള്‍ വളരെ മോശമായിരുന്നിട്ടും വീണ്ടും വീണ്ടും അവസരം ലഭിക്കുന്ന ചിലരെ ഇനി ചിലപ്പോള്‍ ഐപിഎല്ലില്‍ കാണാനായേക്കില്ല. ഇത്തരത്തില്‍ തഴയപ്പെടേണ്ട നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

riyan parag

ഒന്നാമത്തെ താരം റിയാന്‍ പരാഗാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ യുവ ഫിനിഷറായ റിയാന്‍ പരാഗിനെ ഇനിയൊരിക്കലും പരിഗണിക്കരുത്. എല്ലാ സീസണിലും വീമ്പുപറയുകയും നിരാശപ്പെടുത്തുന്ന പ്രകടനം നടത്തുകയും ചെയ്യുന്ന താരമാണ് പരാഗ്. ഏറ്റവും മികച്ച ഫിനിഷറാവാന്‍ തനിക്ക് കഴിവുണ്ടെന്ന് പലയാവര്‍ത്തി പറഞ്ഞ പരാഗിന് പക്ഷെ ഒരു മികച്ച ഇന്നിങ്‌സ് പോലും ഈ സീസണില്‍ കാഴ്ചവെക്കാനായില്ല. കളിച്ച മത്സരത്തിലെല്ലാം നിരാശപ്പെടുത്തി.

രാജസ്ഥാന്‍ പ്ലേയിങ് 11 പോലും താരത്തെ തഴഞ്ഞിരിക്കുകയാണ്. ആറ് മത്സരത്തില്‍ നിന്ന് 58 റണ്‍സാണ് താരത്തിന് നേടാനായത്. 11.60 ശരാശരിയും 107 സ്‌ട്രൈക്കറേറ്റുമാണ് താരത്തിനുള്ളത്. ദ്രുവ് ജുറേല്‍ മികവ് കാട്ടി വളര്‍ന്നുവന്ന സാഹചര്യത്തില്‍ രാജസ്ഥാനില്‍ ഇനി പരാഗിന് സ്ഥാനം ലഭിച്ചേക്കില്ല. സൂപ്പര്‍ ഓള്‍റൗണ്ടറെന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്ന പരാഗിനെ രാജസ്ഥാന്‍ അടുത്ത സീസണിന് മുമ്പ് ഒഴിവാക്കിയേക്കും.

ഇനിയും പരാഗിനെ നിലനിര്‍ത്തിയാല്‍ രാജസ്ഥാന്‍ റോയല്‍സിനെ ആരാധകര്‍ എയറിലാക്കുമെന്ന കാര്യം ഉറപ്പാണ്. മനീഷ് പാണ്ഡെയാണ് മറ്റൊരു താരം. ഐപിഎല്ലില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരനാണ് മനീഷ് പാണ്ഡെ. എന്നാല്‍ ഇപ്പോള്‍ താരം നനഞ്ഞ പടക്കമാണ്. പ്രായം തളര്‍ത്തുന്ന മനീഷില്‍ നിന്ന് ഇനിയുമേറെ പ്രതീക്ഷിക്കാനാവില്ല. കെകെആര്‍, ആര്‍സിബി, ഹൈദരാബാദ് തുടങ്ങിയ പ്രമുഖര്‍ക്കായെല്ലാം കളിച്ചിട്ടുള്ള മനീഷ് ഇത്തവണ ഡല്‍ഹിക്കൊപ്പമാണ്.

riyan parag

10 മത്സരത്തില്‍ നിന്ന് 160 റണ്‍സാണ് മനീഷിന് ആകെ നേടാനായത്. ഇനിയൊരു അവസരം മനീഷിന് ലഭിക്കാന്‍ സാധ്യതയില്ലെന്ന് തന്നെ വിലയിരുത്താം. അടുത്ത സീസണിന് മുമ്പ് ഡല്‍ഹി മനീഷിനെ ഒഴിവാക്കുമെന്നുറപ്പ്. ഇനിയൊരു ടീമും മനീഷിനെ ടീമിലെടുക്കാനും സാധ്യതയില്ല. ക്രിസ് ജോര്‍ദാനാണ് മൂന്നാമത്തെ താരം. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റാണ് ക്രിസ് ജോര്‍ദാന്‍.

ആര്‍സിബി, സിഎസ്‌കെ, മുംബൈ ഇന്ത്യന്‍സ് തുടങ്ങിയ ടീമുകള്‍ക്കായി ഐപിഎല്‍ കളിച്ചിട്ടുള്ള താരത്തിന് ഒരു തവണ പോലും മികവിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. ഐപിഎല്ലിലെ തള്ളുകൊള്ളി ബൗളര്‍മാരുടെ പട്ടികയിലാണ് ജോര്‍ദാന് സ്ഥാനം. ഒരു തവണപോലും മികവിനൊത്ത പ്രകടനം നടത്താന്‍ ജോര്‍ദാന് സാധിച്ചട്ടില്ല. ഇത്തവണ മുംബൈ ഇന്ത്യന്‍സ് ജോഫ്രാ ആര്‍ച്ചര്‍ക്ക് പകരക്കരാനായണ് ജോര്‍ദാനെ പരിഗണിച്ചത്.

എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം നടത്തിയത്. സിഎസ്‌കെയിലെത്തിയിട്ട് പോലും മെച്ചപ്പെടാനാവാത്ത ജോര്‍ദാന്‍ ഇനിയൊരിക്കലും അത്ഭുത പ്രകടനം നടത്തുമെന്ന് പറയാനാവില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലെ പുലിയെന്ന് പറയുന്ന ജോര്‍ദാന്‍ ഐപിഎല്‍ വെറും പൂച്ചയാണ്. അതുകൊണ്ട് തന്നെ ഇനിയൊരു ടീമും താരത്തെ പരിഗണിച്ചേക്കില്ല.

മന്ദീപ് സിങ്ങാണ് മറ്റൊരു താരം. ഐപിഎല്ലിലെ ഡെക്ക് വീരന്മാരിലൊരാളാണ് മന്ദീപ് സിങ്. 2012ല്‍ പഞ്ചാബ് കിങ്‌സിനൊപ്പം മികച്ച പ്രകടനം നടത്തി തിളങ്ങിയ മന്ദീപ് പിന്നീട് തുടര്‍ച്ചയായി നിരാശപ്പെടുത്തി. ഇത്തവണ കെകെആറിനൊപ്പം കളിച്ച മന്ദീപ് ഫ്‌ളോപ്പ് ഷോ തുടര്‍ന്നതോടെ പ്ലേയിങ് 11 പുറത്തായി. ഇനിയൊരു മടങ്ങിവരവ് മന്ദീപിനുണ്ടാവില്ലെന്ന് തന്നെ പറയാം.

Story first published: Friday, May 19, 2023, 16:44 [IST]
Other articles published on May 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+