For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: അസാധ്യ വളര്‍ച്ചയുള്ള പ്രതിഭ, ബാറ്റിങ് മനോഹരം! സഞ്ജുവിനെ പ്രശംസിച്ച് റൂട്ട്

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രഥമ ചാമ്പ്യന്മാരായ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. അന്ന് ശരാശരി ടീമുമായി ഷെയ്ന്‍ വോണിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ രാജസ്ഥാന്‍ കിരീടം നേടി. കാലം പിന്നിട്ട് 16ാം സീസണിലേക്കെത്തുമ്പോള്‍ സഞ്ജു സാംസണെന്ന മലയാളിക്ക് കീഴിലാണ് രാജസ്ഥാന്റെ പടയൊരുക്കം. അവസാന സീസണില്‍ ഫൈനല്‍ കളിച്ച ടീമാണ് രാജസ്ഥാന്‍.

എന്നാല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് കിരീടം നഷ്ടമാായി. ഇത്തവണ വലിയ തിരിച്ചുവരവ് നടത്താനുള്ള തയ്യാറെടുപ്പിലാണ് സഞ്ജുവും സംഘവും. കരുത്തരായ നിരവധി താരങ്ങള്‍ രാജസ്ഥാനൊപ്പമുണ്ട്. ജോസ് ബട്‌ലറും സഞ്ജു സാംസണും ആര്‍ അശ്വിനും ട്രന്റ് ബോള്‍ട്ടുമെല്ലാം ഉള്‍പ്പെടുന്ന രാജസ്ഥാന്‍ നിരയിലേക്ക് ഇത്തവണയെത്തിയ പ്രധാന താരങ്ങളിലൊരാള്‍ ജോസ് ബട്‌ലറാണ്.

1

ഇംഗ്ലണ്ടിന്റെ മുന്‍ ടെസ്റ്റ് നായകന്റെ കന്നി ഐപിഎല്‍ സീസണാണിത്. ഇതിന് മുമ്പ് പലവട്ടം ഐപിഎല്ലില്‍ കളിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ആദ്യമായാണ് റൂട്ടിന് ഐപിഎല്ലിലേക്കുള്ള വിളിയെത്തുന്നത്. ഇതിനോടകം രാജസ്ഥാനൊപ്പം റൂട്ട് പരിശീലനം ആരംഭിച്ചിട്ടുണ്ട്. രാജസ്ഥാന്റെ പ്ലേയിങ് 11ലും റൂട്ടിന് ഇടം പ്രതീക്ഷിക്കുന്നു. ഇപ്പോഴിതാ സഞ്ജുവിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് റൂട്ട്. അസാധ്യ വളര്‍ച്ചയുള്ള പ്രതിഭയെന്നാണ് സഞ്ജുവിനെ റൂട്ട് വിശേഷിപ്പിച്ചത്.

'രാജസ്ഥാന്‍ റോയല്‍സിന്റെ അവസാന സീസണ്‍ വളരെ മനോഹരമായിരുന്നു. സഞ്ജുവിന്റെ ബാറ്റിങ് എല്ലാസമയത്തും വളരെയധികം ആസ്വദിക്കുന്നു. പ്രതിഭയുടെ വലിയ ഉറവിടമാണ് സഞ്ദു. അതുകൊണ്ടാണ് ഓരോ വര്‍ഷവും താരമെന്ന നിലയിലും നായകനെന്ന നിലയിലും സഞ്ജു അസാധ്യ വളര്‍ച്ച കൈവരിക്കുന്നത്. രാജസ്ഥാനിലെ സാഹചര്യം കുടുംബം പോലെയാണ്. എല്ലാവരും ഈ അന്തരീക്ഷമാണ് ആഗ്രഹിക്കുന്നതും. വലിയ സ്വീകരണമാണ് എനിക്ക് ലഭിച്ചത്.

1

ലേലത്തില്‍ എന്നെ സ്വന്തമാക്കാനായത് ടീമിന്റെ വലിയ നേട്ടമായി കാണുന്നുവെന്നാണ് അവര്‍ പറഞ്ഞത്. സീസണിലെ മത്സരങ്ങളെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ രാജസ്ഥാന്‍ കുടുംബത്തിന്റെ ഭാഗമാവാന്‍ സാധിച്ചു. ഈ അന്തരീക്ഷത്തില്‍ ആസ്വദിച്ച് ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുന്നു. മറ്റെവിടെയും ലഭിക്കാത്ത അനുഭവങ്ങളാണ് ഇവിടെയുള്ളത്. ഇത്തരം അനുഭവം എന്നെ സംബന്ധിച്ച് വളരെ പുതുമയുള്ളതാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ അനുഭവസമ്പത്തുള്ള താരങ്ങള്‍ യുവതാരങ്ങളോടൊപ്പം ആസ്വദിച്ച് കളിക്കുന്നത് കാണാന്‍ സന്തോഷം. രാജസ്ഥാന്‍ ജയ്പൂരിലേക്ക് ഈ സീസണില്‍ തിരിച്ചെത്തുന്നുണ്ട്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇത്തവണ വലിയ പ്രകടനം കാഴ്ചവെക്കാനാവുമെന്ന പ്രതീക്ഷയാണുള്ളത്. ഈ ടീമിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ വലിയ സന്തോഷം'- ജോ റൂട്ട് പറഞ്ഞു. ഇത്തവണ ഹോം ഗ്രൗണ്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

സഞ്ജു സാംസണിനെ സംബന്ധിച്ച് നായകനെന്ന നിലയില്‍ വലിയ വെല്ലുവിളിയാണ് ഇത്തവണയും മുന്നിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജു സജീവമല്ല. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ നേട്ടമുണ്ടാക്കിയ പല നായകന്മാരും ഇത്തവണ സഞ്ജുവിന് കീഴില്‍ കളിക്കുന്നുണ്ട്. ജോസ് ബട്‌ലര്‍ ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് നേടിക്കൊടുത്ത നായകനാണ്. ആര്‍ അശ്വിന്‍ സഞ്ജുവിനെക്കാള്‍ സീനിയറും മുന്‍ പഞ്ചാബ് കിങ്‌സ് നായകനുമാണ്.

1

ഇപ്പോഴിതാ ഇംഗ്ലണ്ടിന്റെ മുന്‍ ടെസ്റ്റ് നായകനായ ജോ റൂട്ടും എത്തിയിരിക്കുകയാണ്. തന്നെക്കാളും സീനിയറായ താരങ്ങളെ നയിക്കുകയെന്നത് ഒട്ടും എളുപ്പമല്ല. അതും വലിയ നേട്ടമുണ്ടാക്കിയ താരങ്ങളെ. അവസാന സീസണില്‍ സഞ്ജുവിന് അത് സാധിച്ചിരുന്നു. ഇത്തവണ സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം. ഇത്തവണ രാജസ്ഥാനെ കിരീടത്തിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

സഞ്ജുവിനെ സംബന്ധിച്ചും ഈ സീസണിലെ പ്രകടനം നിര്‍ണ്ണായകമാണ്. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയര്‍ നിശ്ചയിക്കുന്നതില്‍ ഇത്തവണത്തെ ഐപിഎല്‍ നിര്‍ണ്ണായകമാവും. ബാറ്റുകൊണ്ട് തിളങ്ങാനായാല്‍ സഞ്ജുവിന് ദേശീയ ടീമിലേക്ക് മടങ്ങിയെത്താം. നിലവില്‍ ബിസിസി ഐയുടെ കരാര്‍ സഞ്ജുവിനുണ്ട്. അതുകൊണ്ട് തന്നെ ഐപിഎല്ലിലാണ് ഇപ്പോള്‍ ശ്രദ്ധ നല്‍കേണ്ടത്.

Story first published: Thursday, March 30, 2023, 12:36 [IST]
Other articles published on Mar 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+