ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി ഒരിക്കല്‍ക്കൂടി ഇടിവെട്ട് ഇന്നിങ്‌സ് കളിച്ച യുവ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയെ പ്രശംസിച്ചിരിക്കുകയാണ് ആരാധകര്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ റെക്കോര്‍ഡ് റണ്‍ചേസില്‍ പഞ്ചാബ് പരാജയപ്പെട്ടെങ്കിലും ജിതേഷിന്റെ പ്രകടനം ഒരിക്കല്‍ക്കൂടി കൈയടി നേടി.
ഭാവിയില്‍ ഇന്ത്യന്‍ ടി20 ടീമിനു വേണ്ടി മികച്ചൊരു ഫിനിഷറായി തനിക്കു മാറാന്‍ സാധിക്കുമെന്നു അടിവരയിടുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 10 ബോളില്‍ 240 സ്‌ട്രൈക്ക് റേറ്റോടെ 24 റണ്‍സാണ് ജിതേഷ് സ്‌കോര്‍ ചെയ്തത്. മൂന്നു സിക്‌സറുകള്‍ ഉള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഈ സീസണില്‍ പഞ്ചാബിനായി ഏറ്റവുമധികം റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് ജിതേഷ് ശര്‍മ. എട്ടിന്നിങ്‌സുകളില്‍ നിന്നും 157.94 സ്‌ട്രൈക്ക് റേറ്റോടെ 169 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 13 സിക്‌സറുകളും 11 ഫോറുകളും ഇതിലുള്‍പ്പെടും. ഇത്തവണ പഞ്ചാബിനായി ഏറ്റവുമധികം സിക്‌സറുകള്‍ പറത്തിയ താരവും ജിതേഷാണ്.
പലപ്പോഴും ഇന്നിങ്‌സിന്റെ അവസാന ഘട്ടത്തില്‍ 10-20 ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു നേരിടാന്‍ അവസരം കിട്ടാറുള്ളൂ. അത് ഏറ്റവും നന്നായി പ്രയോജനപ്പെടുത്താനും ജിതേഷിനു സാധിക്കുന്നുണ്ട്. ആദ്യ ബോള്‍ മുതല്‍ തകര്‍ത്തടിക്കാനുള്ള കഴിവാണ് താരത്തെ വേറിട്ടു നിര്‍ത്തുന്നത്. ഈ സീസണില്‍ കളിച്ച എട്ടിന്നിങ്‌സുകളെടുത്താല്‍ അതില്‍ രണ്ടെണ്ണത്തില്‍ മാത്രമേ ജിതേഷ് ശര്‍മ !ഒറ്റയക്ക സ്‌കോറില്‍ പുറത്തായിട്ടുള്ളൂ. ബാക്കിയുള്ളവയിലെല്ലാം 20 പ്ലസ് സ്‌കോര്‍ നേടാന്‍ താരത്തിനായിട്ടുണ്ട്.
11 ബോളില്‍ 21 റണ്‍സ്, 16 ബോളില്‍ 27 റണ്‍സ്, ഒമ്പതു ബോളില്‍ നാലു റണ്‍സ്, 23 ബോളില്‍ 25 റണ്‍സ്, നാലു ബോളില്‍ രണ്ടു റണ്‍സ്, 27 ബോളില്‍ 41 റണ്‍സ്, ഏഴു ബോൡ 25 റണ്‍സ്, 10 ബോളില്‍ 24 റണ്‍സ് എന്നിങ്ങനെയാണ് ഈ സീസണില്‍ ജിതേഷിന്റെ സ്‌കോറുകള്‍. അദ്ദേഹത്തെ ഇന്ത്യന്‍ ടി20 ടീമിന്റെ വിക്കറ്റ് കീപ്പറാക്കണമെന്നു ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.

ടി20 ഫോര്‍മാറ്റില്‍ തീര്‍ച്ചയായും ഇഷാന്‍ കിഷനേക്കാള്‍ മിടുക്കനാണ് ജിതേഷ് ശര്‍മ. ബ്രില്ല്യന്റ് ബാറ്ററാണ്, സ്വാഭാവിക പ്രതിഭയുള്ള ക്രിക്കറ്ററാണ്. ഇന്ത്യന്‍ ടീമില്‍ ജിതേഷിനു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കണമെന്നാണ് എനിക്കു തോന്നുന്നത്. ടി20 ക്രിക്കറ്റില്‍ 37 ബോളില്‍ 50 റണ്‍സെടുക്കുന്നതിനേക്കാള്‍ മികച്ചത് 10 ബോളില്‍ 25 റണ്‍സെടുക്കുന്നതാണെന്നു തിരിച്ചറിയേണ്ട സമയമായിരിക്കുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇന്ത്യന്‍ ടി20 ടീമിനു ഏറ്റവും ആവശ്യമുള്ള താരമാണ് ജിതേഷെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
സിക്‌സറുകളടിക്കാനുള്ള ജിതേഷ് ശര്‍മയുടെ കഴിവ് അതിശയിപ്പിക്കുന്നതാണ്. പക്ഷെ അദ്ദേഹത്തിന്റെ പ്രകടനം വേണ്ടത്ര ഹൈലൈറ്റ് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ലോവര്‍ ഓര്‍ഡറില്‍ സ്ഥിരമായി ഇംപാക്ടുണ്ടാക്കുന്ന പ്രകടനങ്ങള്‍ നടത്താന്‍ ജിതേഷിനു സാധിക്കുന്നു. 2024ലെ ഇന്ത്യന്‍ ടി20 ടീമിന്റെ വിക്കറ്റ് കീപ്പര്‍മാരായി സഞ്ജു സാംസണോ, ജിതേഷ് ശര്‍മയോ മതി.
ഇന്ത്യക്കു വേണ്ടി ടി20യില്‍ അഞ്ചാം നമ്പറില്‍ ജിതേഷ് ശര്‍മ കളിക്കുകയാണെങ്കില്‍ എങ്ങനെയിരിക്കും. നല്ല സ്ഥിരതയും ഒപ്പം മികച്ച സ്‌ട്രൈക്ക് റേറ്റുമുള്ള അദ്ദേഹത്തെ നമുക്ക് ആവശ്യമാണ്. ഇന്ത്യന്‍ ടി20 ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ജിതേഷ് ശര്‍മ അവകാശവാദമുന്നയിച്ചിരിക്കുകയാണ്. ഇഷാന്‍ കിഷന്റെ ടീമിലെ സ്ഥാനവും ഭീഷണിയിലായിട്ടുണ്ട്. എന്തു തന്നെ സംഭവിച്ചാലും സഞ്ജു സാംസണായിരിക്കണം ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. രണ്ടാമനായി ജിതേഷിനെയും ടീമിലെടുക്കണമെന്നു ആരാധകര്‍ പറയുന്നു.