IPL 2023: സഞ്ജുവിന്റെ 'കട്ട സപ്പോര്‍ട്ട്', ഇൗ താരങ്ങള്‍ക്ക് അത്ഭുത വളര്‍ച്ച! മലയാളി പൊളിയല്ലേ
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനത്തേക്ക് സഞ്ജു സാംസണിന്റെ കടന്നുവരവ് തികച്ചും അപ്രതീക്ഷിതമായിരുന്നു. ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍ തുടങ്ങിയ അനുഭവസമ്പന്നരായ താരങ്ങള്‍ ടീമിലുണ്ടായിരുന്നിട്ടും സഞ്ജുവിന് എന്തിന് നായകസ്ഥാനം നല്‍കിയെന്ന ചോദ്യം അന്നേ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം എല്ലാ സംശയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയെന്നോളമാണ് അവസാന സീസണില്‍ രാജസ്ഥാനെ സഞ്ജു ഫൈനലിലേക്കെത്തിച്ചത്.
കലാശപ്പോരാട്ടത്തില്‍ തോറ്റെങ്കിലും ഏറെക്കാലത്തിന് ശേഷം ടീമിനെ റണ്ണറപ്പുകളാക്കാന്‍ സഞ്ജുവിന് സാധിച്ചു. ഇത്തവണ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് തുടങ്ങിയ രാജസ്ഥാന്റെ കിരീട പ്രതീക്ഷകള്‍ സജീവമാണ്. ജോസ് ബട്‌ലര്‍ ആദ്യ മത്സരത്തില്‍ത്തന്നെ ഫോം കാട്ടിയതും ബൗളിങ് നിരയുടെ തകര്‍പ്പന്‍ പ്രകടനവുമെല്ലാം ഇത്തവണ കിരീട പോരാട്ടത്തില്‍ സജീവ വെല്ലുവിളി ഉയര്‍ത്താന്‍ തങ്ങളുമുണ്ടാവുമെന്ന രാജസ്ഥാന്റെ മുന്നറിയിപ്പാണ്.

സഞ്ജു ക്യാപ്റ്റനായ ശേഷം രാജസ്ഥാനില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നതാണ് വസ്തുത. ടീമില്‍ അടിമുടി മാറ്റം പ്രകടനം. ടീമിന്റെ സാഹചര്യം വളരെയധികം മെച്ചപ്പെടുകയും സഹതാരങ്ങളെല്ലാം കൂടുതല്‍ സന്തോഷവാന്മാരായി കളിക്കുകയും ചെയ്യുന്നുണ്ട്. പല ടീമുകളും തഴഞ്ഞ പലരും സഞ്ജുവിന് കീഴില്‍ മിന്നിക്കുന്നുണ്ടെന്നതാണ് വസ്തുത. ഇത്തരത്തില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ പ്രകടനം മെച്ചപ്പെട്ട താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
ജോസ് ബട്‌ലറുടെ പ്രകടനത്തില്‍ വലിയ വ്യത്യാസം സംഭവിച്ചിട്ടുണ്ടെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2021ലാണ് സഞ്ജുവിനെ രാജസ്ഥാന്‍ നായകനാക്കുന്നത്. ഈ സീസണില്‍ 254 റണ്‍സാണ് ഏഴ് മത്സരത്തില്‍ നിന്ന് ബട്‌ലര്‍ നേടിയത്. പിന്നീട് നാട്ടിലേക്ക് മടങ്ങി. 2022 സീസണില്‍ 17 മത്സരത്തില്‍ നിന്ന് 863 റണ്‍സാണ് ബട്‌ലര്‍ നേടിയത്. നാല് വീതം സെഞ്ച്വറിയും ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. 83 ഫോറും 45 സിക്‌സുമാണ് ബട്‌ലര്‍ ഈ ഒറ്റ സീസണില്‍ പറത്തിയത്.

2016ല്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച ബട്‌ലര്‍ കളിച്ച സീസണിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണെന്നതാണ് വസ്തുത. 2018ല്‍ 13 മത്സരത്തില്‍ നിന്ന് 548 റണ്‍സ് നേടിയതാണ് ഇതിന് മുമ്പത്തെ ബട്‌ലറുടെ മികച്ച പ്രകടനം. ഇംഗ്ലണ്ടിന് ടി20 ലോകകപ്പ് നേടിക്കൊടുത്ത നായകനാണെങ്കിലും സഞ്ജുവിന് കീഴില്‍ കളിക്കുമ്പോള്‍ ബട്‌ലറിന് സന്തോഷം മാത്രം. അത് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.
പ്രകടനം മെച്ചപ്പെട്ട മറ്റൊരാള്‍ യുസ് വേന്ദ്ര ചഹാലാണ്. ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം വളര്‍ന്ന ചഹാല്‍ ഒട്ടുമിക്ക സീസണിലും ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ചഹാലിന്റെ ഏറ്റവും ബെസ്റ്റ് പ്രകടനം നടന്നത് സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്. ആര്‍സിബി വിശ്വാസം നഷ്ടപ്പെട്ട് തഴഞ്ഞുകളഞ്ഞ ചഹാല്‍ 2022 സീസണില്‍ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് നേടിയാണ് പകരം വീട്ടിയത്. 17 മത്സരത്തില്‍ നിന്ന് 27 വിക്കറ്റാണ് താരം അവസാന സീസണില്‍ നേടിയത്.
ഇതില്‍ ഒരു അഞ്ച് വിക്കറ്റ്, നാല് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഈ സീസണിലെ ആദ്യ മത്സരത്തില്‍ നാല് വിക്കറ്റുകളുമായി ചഹാല്‍ തുടക്കം ഗംഭീരമാക്കിയിട്ടുണ്ട്. വരുന്ന മത്സരങ്ങളിലും ഇതേ മികവ് തുടരാന്‍ ചഹാലിന് സാധിച്ചേക്കും. ചഹാലിന്റെ എല്ലാ കുസൃതികളും ശൈലികളും പിന്തുണക്കുകയും അതിനെ ആസ്വദിക്കുകയും ചെയ്യുന്നയാളാണ് സഞ്ജു. ഈ സൗഹൃദം നല്‍കുന്ന സ്വാതന്ത്ര്യമാണ് ചഹാലിനെ ഗംഭീര പ്രകടനം നടത്താന്‍ കരുത്താകുന്നതും.

പ്രകടനം മെച്ചപ്പെട്ട മറ്റൊരു താരം യശ്വസി ജയ്‌സ്വാളാണ്. 2020ലാണ് രാജസ്ഥാന്‍ ജയ്‌സ്വാളിന് അരങ്ങേറ്റത്തിന് അവസരം നല്‍കുന്നത്. എന്നാല്‍ മൂന്ന് മത്സരത്തില്‍ മാത്രമാണ് ഇടം കൈയന്‍ ഓപ്പണര്‍ക്ക് അവസരം ലഭിച്ചത്. സഞ്ജു സാംസണ്‍ നായകനായതോടെ ജയ്‌സ്വാളിന്റെ നല്ലകാലവും തെളിഞ്ഞു. ജോസ് ബട്‌ലര്‍ക്കൊപ്പം ഓപ്പണറായി സഞ്ജു ജയ്‌സ്വാളിനെ പിന്തുണച്ചു. ഇതോടെ താരത്തിന്റെ പ്രകടനവും മെച്ചപ്പെട്ടു.
2021ല്‍ 10 മത്സരത്തില്‍ നിന്ന് 249 റണ്‍സ് നേടിയ താരം 2022ല്‍ 10 മത്സരത്തില്‍ നിന്ന് 258 റണ്‍സും അടിച്ചെടുത്തു. 2023 സീസണിലെ ആദ്യ മത്സരത്തില്‍ 54 റണ്‍സുമായി താരം മിന്നിച്ചിട്ടുണ്ട്. ഭാവിയില്‍ ഇന്ത്യയുടെ ഓപ്പണര്‍ റോളിലേക്കെത്താന്‍ പ്രതിഭയുള്ള ബാറ്റ്‌സ്മാനാണ് യശ്വസി ജയ്‌സ്വാളെന്ന കാര്യത്തില്‍ സംശയമില്ല. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ വളര്‍ന്ന താരമെന്ന നിലയില്‍ നാളെ അഭിമാനിക്കാന്‍ സഞ്ജുവിന് അവസരമുണ്ടാവുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications