Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഇതു ടി20യിലെ അടുത്ത ട്രെന്‍ഡാവും! ബദോനിയെ വീഴ്ത്തിയ മധ്‌വാള്‍ മാജിക്ക്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഈ സീസണിലെ കണ്ടെത്തലുകളിലൊന്നായി മാറിയ യുവ പേസര്‍ ആകാശ് മധ്‌വാളിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത മധ്‌വാളിന്റെ മാജിക്കല്‍ സ്‌പെല്ലിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മല്‍സരത്തില്‍ 3.3 ഓവറില്‍ വെറും അഞ്ചു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകളാണ് യുവ താരം കടപുഴക്കിയത്. കളിയിലെ ഹീറോയായും മധ്‌വാള്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ആകാശ് മധ്‌വാള്‍ മറ്റു ബൗളര്‍മാരെപ്പോലെയല്ലെന്നു ഒരു കാര്യം അവനെ സ്‌പെഷ്യലാക്കി മാറ്റുന്നതായും സഞ്ജയ് മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ഷോയിലാണ് പേസറുടെ ബൗളിങിനെക്കുറിച്ച് അദ്ദേഹം നിരീക്ഷണം നടത്തിയത്. എലിമിനേറ്റര്‍ മാച്ചില്‍ മൂന്നു റണ്‍സെടുത്ത പ്രേരക് മങ്കാദിനെ പുറത്താക്കിക്കൊണ്ടായിരുന്നു മധ്‌വാള്‍ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്.

AKASH MADHWAL

പക്ഷെ തന്റെ രണ്ടാം സ്‌പെല്ലിലായിരുന്നു അദ്ദേഹം ലഖ്‌നൗവിനെ ശരിക്കും ഞെട്ടിച്ചത്. അടുത്തടുത്ത ബോളുകളില്‍ ആയുഷ് ബദോനിയെയും പുതുതായി ക്രീസിലെത്തിയ നിക്കോളാസ് പൂരനെയും മധ്‌വാള്‍ പുറത്താക്കി. ബദോനിയെ ബൗള്‍ഡാക്കിയ പേസര്‍ പൂരനെ എഡ്ജ് ചെയ്ത് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനു സമ്മാനിക്കുകയായിരുന്നു.

ആയുഷ് ബദോനിക്കെതിരേ ഒരു ബാക്ക് ഓഫ് ലെങ്ത്ത് ബോളായിരുന്നു ആകാശ് മധ്‌വാള്‍ പരീക്ഷിച്ചത്. പന്തിന്റ ലൈനിനു കുറുകെ കളിക്കാനായിരുന്നു ബദോനിയുടെ ശ്രമം. പക്ഷെ അതില്‍ പൂര്‍ണമായി പരാജയപ്പെട്ടതോടെ ബോള്‍ നേരെ വിക്കറ്റുകളില്‍ പതിക്കുകയും ചെയ്തു. ബദോനിയെ വീഴ്ത്തിയ മധ്‌വാളിന്റെ ഈ ബോളിനെക്കുറിച്ചാണ് സഞ്ജയ് മഞ്ജരേക്കര്‍ എടുത്ത് പരാമര്‍ശിച്ചത്. മധ്‌വാളിന്റെ ബൗളിങ് വൈകാതെ തന്നെ ടി20യില്‍ ട്രെന്‍ഡായി മാറുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

ആയുഷ് ബദോനിയെയും നിക്കോളാസ് പൂരനെയും പുറത്താക്കിയ ബോളുകള്‍ ഒരു ബൗളറെന്ന നിലയില്‍ മധ്‌വാളിന്റെ ക്ലാസ് തന്നെയാണ് കാണിക്കുന്നത്. അടുത്ത കാലത്തായി നമ്മള്‍ കാണാത്ത, വളരെ വ്യത്യസ്തമായ ഒരു കാര്യം അവന്‍ തന്റെ ബൗളിങില്‍ ചെയ്യുന്നുണ്ട്. ബൗളിങില്‍ യാതൊരു വ്യത്യസ്തതയും വരുത്താതെ ഒരേ രീതിയില്‍ ബൗള്‍ ചെയ്യുക എന്നതാണ് ഇക്കാര്യം. മുന്നോട്ടു പോകവ ഇതു ട്രെന്‍ഡായി മാറാനുമിടയുണ്ട്.

നിങ്ങള്‍ രണ്ടു സീം-അപ്പ് ബോളുകളെറിയുകയും ഇവ ഡോട്ട് ബോളാവുകയും ചെയ്താല്‍ ബാറ്റര്‍ അടുത്തത് ഒരു വ്യത്യസ്തമായ പന്തായിരിക്കും പ്രതീക്ഷിക്കുക. ഒന്നുകില്‍ ഒരു സ്ലോ ബോളോ, അല്ലെങ്കില്‍ ബൗണ്‍സറോ നേരിടാനായിരിക്കും ബാറ്റര്‍ തയ്യാറെടുക്കുകയെന്നും സഞ്ജയ് മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി.

AKASH MADHWAL

മുംബൈ ഇന്ത്യന്‍സുമായുള്ള എലിമിനേറ്റര്‍ മല്‍സരത്തില്‍ ആകാശ് മധ്‌വാളില്‍ നിന്നും വ്യത്യസ്തമായ ബോളുകള്‍ക്കായിരുന്നു ആയുഷ് ബദോനി തയ്യാറെടുത്തത്. പക്ഷെ മധ്‌വാള്‍ അതു ചെയ്തില്ല. അവനെ മറ്റുള്ളവരില്‍ നിന്നും സ്‌പെഷ്യലാക്കി മാറ്റുന്നതും ഇതു തന്നെയാണെന്നു മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

29 കാരനായ മധ്‌വാളിന്റെ അരങ്ങേറ്റ സീസണ്‍ കൂടിയാണിത്. ആദ്യത്തെ എട്ടു മല്‍സരങ്ങളിലും മുംബൈയ്ക്കായി കളിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചിരുന്നില്ല. ഈ മാസമാദ്യം പഞ്ചാബ് കിങ്‌സുമായുള്ള മാച്ചിലൂടെയായിരുന്നു മധ്‌വാളിന്റെ അരങ്ങേറ്റം. പിന്നീട് താരത്തിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഏഴു മല്‍സരങ്ങളില്‍ നിന്നും ഇതിനകം 7.77 ഇക്കോണമി റേറ്റില്‍ 13 വിക്കറ്റുകള്‍ പേസര്‍ നേടിയിട്ടുണ്ട്.

2021ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ നെറ്റ് ബൗളര്‍മാരുടെ സംഘത്തില്‍ ആകാശ് മധ്‌വാളുണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിനു കളിക്കാന്‍ അവസരം കിട്ടിയില്ല. കഴിഞ്ഞ സീസണിലെ ലേലത്തില്‍ മധ്‌വാളിനെ ആരും വാങ്ങിയിരുന്നില്ല. എന്നാല്‍ സൂര്യകുമാര്‍ യാദവിനു പരിക്കേറ്റതിനെ തുടര്‍ന്നു മുംബൈ ഇന്ത്യന്‍സ് പകരക്കാരനായി അദ്ദേഹത്തെ ടീമിലേക്കു കൊണ്ടു വരികയായിരുന്നു. ഈ സീസണില്‍ പേസറെ മുംബൈ നിലനിര്‍ത്തുകയും ചെയ്തു.

Story first published: Friday, May 26, 2023, 10:09 [IST]
Other articles published on May 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+