ഐപിഎല്ലിന്റെ പ്ലേഓഫില്‍ ഇറങ്ങാനിരിക്കെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്നു സൂചനകള്‍. നായകന്‍ എംഎസ് ധോണിയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും തമ്മില്‍ പിണക്കത്തിലാണെന്നും താരത്തിന്റെ ദുരൂഹരമായ ട്വീറ്റ് ഇതു ശരിവയ്ക്കുന്നുവെന്നുമാണ് ആരാധകര്‍ പറയുന്നത്. ആരെയൊ അര്‍ഥം വച്ചുള്ള ജഡേജയുടെ ട്വീറ്റിനു ഭാര്യ പ്രതികരിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നും സൂചനയുണ്ട്.
ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള സിഎസ്‌കെയുടെ അവസാനത്തെ ലീഗ് മല്‍സരത്തിനു തൊട്ടുപിന്നാലെ എംഎസ് ധോണിയും രവീന്ദ്ര ജഡേജയും ഗ്രൗണ്ടില്‍ വച്ച് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ധോണി അല്‍പ്പം കയര്‍ത്താണ് ജഡ്ഡുവിനോടു സംസാരിച്ചതെന്നാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇവേയോടു ജഡേജയുടെ മുഖഭാവം കാണുമ്പോള്‍ അദ്ദേഹം ഒട്ടുു ഹാപ്പിയല്ലെന്നു വ്യക്തമാവുകയും ചെയ്യും. ഈ മല്‍സരത്തില്‍ ജഡ്ഡു നാലോവറില്‍ 50 റണ്‍സ് വഴങ്ങിയിരുന്നു.

ഇതിന്റെ പേരിലാണ് മല്‍സരശേഷം ധോണി താരത്തെ ശകാരിച്ചതെന്നാണ് ചില ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനു ശേഷമായിരുന്നു രവീന്ദ്ര ജഡേജയുടെ ദുരൂഹമായ ട്വീറ്റ് പുറത്തുവന്നത്. കര്‍മം നിങ്ങളിലേക്കു തിരികെ വരും, പെട്ടെന്നോ, വൈകിയോ അതു തീര്‍ച്ചയായും വരിക തന്നെ ചെയ്യും.
തീര്‍ച്ചയായും (Definitely) എന്ന ക്യാപ്ഷനോടെയാണിത്. ഈ ക്യാപ്റ്റന്‍ ധോണിയെ തന്നെ ഉദ്ദേശിച്ചുള്ളതാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. കാരണം മുന്‍ സീസണില്‍ വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി തീര്‍ച്ചയായും ഇല്ല (Definitely not) എന്നു ധോണി മറുപടി നല്‍കിയിരുന്നു.
ഈ രണ്ടു വാക്കുകള്‍ പിന്നീട് വൈററലായി മാറുകയുയും ചെയ്തിരുന്നു. അതുകൊണ്ടു തന്നൊണ് തീര്‍ച്ചയായുമെന്ന ജഡ്ഡുവിന്റെ ക്യാപ്ഷന്‍ കൊണ്ട് ലക്ഷ്യമിട്ടത് ധോണിയെ ആയിരിക്കുമെന്നു ആരാധകര്‍ ഉറപ്പിക്കുന്നത്. ജഡ്ഡുവിന്റെ ഈ ട്വീറ്റ് പങ്കുവച്ച ഭാര്യ റിവാബ അതിനു നല്‍കിയ ക്യാപ്ഷന്‍ നിങ്ങള്‍ സ്വന്തം പാത പിന്തുടരൂയെന്നായിരുന്നു. കൂപ്പുകൈയോടെയുള്ള ഇമോജിക്കൊപ്പമായിരുന്നു. സിഎസ്‌കെ ടീമില്‍ ജഡേജ ഒറ്റപ്പെട്ടു കഴിഞ്ഞതായും അതുകൊണ്ടായിരിക്കും സ്വന്തം പാത പിന്തുടരാന്‍ ഭാര്യ അഭ്യര്‍ഥിച്ചതെന്നും ആരാധകര്‍ വ്യാഖ്യാനിക്കുന്നു.
ഇതാദ്യമായല്ല രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. കഴിഞ്ഞ സീസണില്‍ ഇവര്‍ക്കിടയില്‍ വലിയ ഭിന്നതകള്‍ ഉടലെടുക്കുകയും തുടര്‍ന്ന് സീസണ്‍ പൂര്‍ത്തിയാക്കാതെ താരം ടീം വിടുകയും ചെയ്തിരുന്നു. സീസണിനു തൊട്ടുമുമ്പ് എംഎസ് ധോണി ക്യാപ്റ്റന്‍സി ഒഴിയുകയും പകരം രവീന്ദ്ര ജഡേജയ്ക്കു ചുമതല നല്‍കുകയും ചെയ്തതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ജഡ്ഡുവിനു കീഴില്‍ സിഎസ്‌കെ തോല്‍വികളിലേക്കു കൂപ്പുകുത്തി.

Screen shot
ഗ്രൗണ്ടില്‍ പലപ്പോഴും തീരുമാനങ്ങളെടുക്കാന്‍ പോലും മുന്നോട്ടുവരാതെ താരം മാറിനില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതേ തുടര്‍ന്നു ടീമിനു നിര്‍ദേശങ്ങള്‍ നല്‍കുകയും ഫീല്‍ഡിങ് ക്രമീകരിക്കുകയും ചെയ്ത് ധോണിയായിരുന്നു. ഒടുവില്‍ സിഎസ്‌കെയുടെ പ്ലേഓഫ് ഭീഷണിയിലായതോടെ സീസണിന്റെ പകുതിയോടെ ജഡേജ ക്യാപ്റ്റന്‍സി ഒഴിയുകയും ധോണിയെ തന്നെ വീണ്ടും ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.
അതിനു പിന്നാലെ പരിക്കാണന്നു അറിയിച്ച് ജഡ്ഡു ടീം വിടുകയും ചെയ്തു. സീസണിനു ശേഷം സോഷ്യല്‍ മീഡിയയില്‍ സിഎസ്‌കെയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം നീക്കം ചെയ്തിരുന്നു. ഇതൊടെ ജഡ്ഡുവിനു സിഎസ്‌കെയിലേക്കു ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ സീസണിനു മുമ്പ് ധോണി പ്രശ്‌നത്തില്‍ ഇടപെടുകയും തുടര്‍ന്ന് അദ്ദേഹം അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ചതോടെ ജജഡേജ ടീമില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് വിവരം.