Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സഞ്ജു ജിതേഷിനെ കണ്ട് പഠിക്കൂ! അടിച്ചു പറത്താന്‍ ഭയമില്ല- ഇന്ത്യയുടെ ഭാവി കീപ്പര്‍

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ പുരോഗമിക്കുമ്പോള്‍ പ്രതീക്ഷ നല്‍കി നിരവധി താരങ്ങളാണ് വളര്‍ന്നുവരുന്നത്. തിലക് വര്‍മ, യശ്വസി ജയ്‌സ്വാള്‍, ആയുഷ് ബദോനി തുടങ്ങി ഭാവിയിലേക്ക് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന യുവതാരങ്ങള്‍ ഏറെയാണ്. ഇവരെല്ലാം സ്ഥിരതയോതെ കളിക്കുന്നതിനാല്‍ ഇന്ത്യന്‍ ടീമിലേക്ക് വൈകാതെ വിളിയെത്താനുള്ള സാധ്യതയും കൂടുതലാണ്.

എന്നാല്‍ ഇത്തവണ വിസ്മയിപ്പിക്കുന്നതും എല്ലാവരും ഉറ്റുനോക്കുന്നതുമായ താരങ്ങളിലൊരാളാണ് ജിതേഷ് ശര്‍മ. പഞ്ചാബ് കിങ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ വളര്‍ച്ചയെ വലിയ പ്രതീക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇന്ത്യയുടെ ടി20 ടീമിന്റെ വിക്കറ്റ് കീപ്പറാവാന്‍ കഴിവുള്ള താരമാണ് ജിതേഷ്. ഫിനിഷര്‍ റോളില്‍ മധ്യനിരയില്‍ കസറുന്ന ജിതേഷ് ഇഷാന്‍ കിഷനും സഞ്ജു സാംസണും വലിയ ഭീഷണി തന്നെയാണ്.

sanju samson

ഇഷാനെ ഇന്ത്യ കൂടുതല്‍ പിന്തുണക്കുമ്പോള്‍ രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണിന് സ്ഥിരത കാട്ടാനാവാത്ത സാഹചര്യത്തില്‍ ജിതേഷ് ശര്‍മ സഞ്ജുവിനെ മറികടന്ന് ഈ സ്ഥാനത്തേക്കെത്താന്‍ സാധ്യത കൂടുതലാണ്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബിനായി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ജിതേഷ് കാഴ്ചവെച്ചിരിക്കുന്നത്.

27 പന്ത് നേരിട്ട് 49 റണ്‍സുമായി ജിതേഷ് പുറത്താവാതെ നിന്നു. അഞ്ച് ഫോറും രണ്ട് സിക്‌സും പറത്തിയ താരത്തിന്റെ സ്‌ട്രൈക്കറേറ്റ് 181.48 ആയിരുന്നു. ഭയമില്ലാത്ത ബാറ്റ്‌സ്മാനാണെന്ന് മാത്രമല്ല ടീമിന്റെ ജയത്തിന് പ്രാധാന്യം നല്‍കുന്ന താരം കൂടിയാണ്. മുംബൈ ഇന്ത്യന്‍സിനെതിരേ ഫിഫ്റ്റി നേടാന്‍ അവസരം ഉണ്ടായിട്ടും അതിന് തയ്യാറാവാതെ ജിതേഷ് ടീമിന്റെ സ്‌കോറിനാണ് ജിതേഷ് പ്രാധാന്യം നല്‍കിയത്.

sanju samson

സ്പിന്നിനെയും പേസിനെയും കടന്നാക്രമിക്കുന്ന താരമാണ് ജിതേഷ്. അനായാസം റണ്‍സുയര്‍ത്താന്‍ അസാമാന്യ കഴിവാണ് ജിതേഷിനുള്ളത്. സഞ്ജുവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിലവില്‍ ജിതേഷിന് മുന്‍തൂക്കമുണ്ടെന്ന് പറയാതെ വയ്യ. സഞ്ജുവിനെക്കാള്‍ സ്ഥിരത കാട്ടുന്നുവെന്നതാണ് ജിതേഷിന്റെ പ്രധാന സവിശേഷത. 10 മത്സരത്തില്‍ നിന്ന് 239 റണ്‍സാണ് ജിതേഷ് അടിച്ചെടുത്തത്. 165.97 സ്‌ട്രൈക്കറേറ്റിലാണ് ജിതേഷ് സീസണില്‍ കളിക്കുന്നത്.

സഞ്ജു ഒമ്പത് മത്സരത്തില്‍ നിന്ന് 212 റണ്‍സാണ് നേടിയത്. 150 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ആദ്യ രണ്ട് മത്സരങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ശേഷം സഞ്ജു പിന്നീട് തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നു. രണ്ട് തവണ ഡെക്കായ സഞ്ജു ഗുജറാത്തിനെതിരേ ഫിഫ്റ്റി നേടിയിരുന്നു. എന്നാല്‍ വിജയലക്ഷ്യം പിന്തുടരുന്ന മത്സരങ്ങളില്‍ അവസരത്തിനൊത്തുയരാന്‍ സഞ്ജുവിന് സാധിക്കുന്നില്ല.ഫിനിഷര്‍ റോളില്‍ ഇറങ്ങുന്ന ജിതേഷ് ചുരുങ്ങിയ പന്തുകളില്‍ നിന്ന് കൂടുതല്‍ റണ്‍സ് നേടുന്നു.

പ്രധാനമായും ഡെത്ത് ഓവറുകളില്‍ റണ്‍സുയര്‍ത്താന്‍ ജിതേഷിന് സാധിക്കുന്നു. 26 (17), 23, (11), 30* (15), 11 (8), 32 (23), 38* (18), 9 (5), 44 (34), 19 (7), 21 (11), 27 (16), 4 (9), 25 (23), 2 (4), 41 (27), 25 (7), 24 (10), 21 (10), 49* (27) എന്നിങ്ങനെയാണ് ഈ സീസണിലെ ജിതേഷിന്റെ ബാറ്റിങ് പ്രകടനങ്ങള്‍.

നിലയുറപ്പിച്ച് കളിക്കാനും അടിച്ചുതകര്‍ത്ത് കളിക്കാനും ജിതേഷിന് സാധിക്കുന്നുണ്ട്. ഓപ്പണിങ്ങിലേക്ക് ഇന്ത്യക്ക് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ആവിശ്യമില്ല. എന്നാല്‍ മധ്യനിരയില്‍ ഫിനിഷര്‍ റോളില്‍ കളിക്കാന്‍ വിക്കറ്റ് കീപ്പര്‍ താരത്തെ ആവിശ്യമാണ്. ഈ റോളില്‍ ഇപ്പോള്‍ ഏറ്റവും ബെസ്റ്റ് ജിതേഷ് ശര്‍മയാണെന്ന് നിസംശയം പറയാം.

Story first published: Thursday, May 4, 2023, 10:38 [IST]
Other articles published on May 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+