Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ജയിക്കാന്‍ മുംബൈ എവിടെ മാറണം? രണ്ട് മലയാളികളെ കളിപ്പിക്കണം! ജയമുറപ്പ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ പ്രതീക്ഷക്കൊത്ത തുടക്കമല്ല മുംബൈ ഇന്ത്യന്‍സിന് ലഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ആര്‍സിബിയോട് തലകുനിച്ച മുംബൈ എല്‍ ക്ലാസികോ പോരാട്ടത്തില്‍ ചിരവൈരികളായ സിഎസ്‌കെയോടും തോറ്റിരിക്കുകയാണ്. ആദ്യ രണ്ട് മത്സരവും തോറ്റ മുംബൈക്ക് മുന്നോട്ടുള്ള കുതിപ്പ് കടുപ്പമായിരിക്കുകയാണെന്ന് പറയാം.

ടീമിലെ സൂപ്പര്‍ താരങ്ങളുടെ പരിക്കും മോശം ഫോമും മുംബൈയെ തളര്‍ത്തുന്നു. ജസ്പ്രീത് ബുംറ നേരത്തെ പിന്മാറിയപ്പോള്‍ വലിയ പ്രതീക്ഷവെച്ച ജോഫ്രാ ആര്‍ച്ചറെയും പരിക്ക് വലക്കുന്നു. ടീമിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലെ ഒട്ടുമിക്ക താരങ്ങളും ടീം വിട്ടത് മുംബൈയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് പറയാം. ഇത്തവണ തുടക്കം പതറിയ മുംബൈ മൂന്നാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാനൊരുങ്ങുകയാണ്.

mumbai indians

നിലവിലെ പ്ലേയിങ് 11നുമായി മുംബൈക്ക് ജയിക്കാനാവില്ലെന്നുറപ്പ്. നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ ജയിക്കാന്‍ മുംബൈ പ്ലേയിങ് 11 മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. എവിടെയാണ് മുംബൈ മാറേണ്ടത്? രോഹിത് ശര്‍മക്കും സംഘത്തിനും പരിഗണിക്കാവുന്ന ബെസ്റ്റ് പ്ലേയിങ് 11 പരിശോധിക്കാം. ഓപ്പണിങ് കൂട്ടുകെട്ടില്‍ത്തന്നെ പൊളിച്ചെഴുത്ത് വേണം.

രോഹിത് ശര്‍മ മോശം ഫോമിലാണെങ്കിലും നായകനെന്ന നിലയില്‍ തുടരണം. എന്നാല്‍ ഇഷാന്‍ കിഷന്‍ ഓപ്പണിങ് പങ്കാളിയായി വേണ്ട. ഡെവാള്‍ഡ് ബ്രെവിസിനെ മുംബൈ ഓപ്പണറാക്കണം. പവര്‍പ്ലേയില്‍ തല്ലിത്തകര്‍ക്കാന്‍ ബ്രെവിസിനാവും. ആറ് ഓവര്‍ നിന്നാല്‍ത്തന്നെ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ് ബ്രെവിസ്. അതുകൊണ്ട് തന്നെ ബ്രെവിസ് മുംബൈയുടെ പ്ലേയിങ് 11ലേക്കെത്തേണ്ടത് അത്യാവശ്യം.

മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് കളിക്കണം. നാലാം നമ്പറില്‍ കളിച്ച് ഫോമിലേക്കെത്താനാവാത്ത സൂര്യക്ക് നേരത്തെ ഇറങ്ങിയാല്‍ സമ്മര്‍ദ്ദമില്ലാതെ നിലയുറപ്പിക്കാനും വലിയ സ്‌കോറിലേക്ക് ഉയരാനും സാധിക്കും. ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനെ മുംബൈ പുറത്തിരുത്തുന്നതാണ് നല്ലത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും താരം ഫ്‌ളോപ്പാണ്. നാലാം നമ്പറില്‍ തിലക് വര്‍മയെ കളിപ്പിക്കണം. മികച്ച ഫോമിലാണ് തിലകുള്ളത്.

arjun tendulkar

ഒറ്റക്ക് ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിവുള്ള താരമാണ് തിലക് വര്‍മ. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ നാലാം നമ്പറില്‍ കളിക്കേണ്ടത് മുംബൈക്ക് അത്യാവശ്യമാണ്. അഞ്ചാം നമ്പറില്‍ മലയാളി താരം വിഷ്ണു വിനോദിനെ കളിപ്പിക്കണം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് വിഷ്ണു വിനോദ്. നേരത്തെ ആര്‍സിബിക്കായി മൂന്ന് മത്സരങ്ങള്‍ കളിച്ചിട്ടുമുണ്ട്. ഇഷാന്‍ കിഷനുപകരം മുംബൈക്ക് പരിഗണിക്കാവുന്ന താരമാണ് വിഷ്ണു.

ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി മികവ് കാട്ടിയിട്ടുള്ള വിഷ്ണുവിന് ഐപിഎല്ലിലും കസറാന്‍ സാധിച്ചേക്കും. സഞ്ജു സാംസണെപ്പോലെ മികവുള്ള താരങ്ങളിലൊരാളാണ് വിഷ്ണു. ഇഷാന്റെ മോശം ഫോമില്‍ വിഷ്ണു അവസരം അര്‍ഹിക്കുന്നു. ആറാം നമ്പറില്‍ ടിം ഡേവിഡ് കളിക്കണം. കറെന്‍ പൊള്ളാര്‍ഡിന്റെ അഭാവം നികത്താന്‍ ശേഷിയുള്ള ഫിനിഷറെന്ന നിലയില്‍ ഡേവിഡ് മുംബൈ പ്ലേയിങ് 11ല്‍ സ്ഥാനം അര്‍ഹിക്കുന്നു.

ബാറ്റിങ്ങില്‍ ഇംപാക്ട് പ്ലയറായി അവസ്ഥക്കനുസരിച്ച് കാമറൂണ്‍ ഗ്രീനിനെയോ ട്രിസ്റ്റന്‍ സ്റ്റബ്‌സിനെയോ പരിഗണിക്കാം. ബാറ്റിങ് നിരയുടെ തകര്‍ച്ചക്കനുസരിച്ച് ഇത് തീരുമാനിക്കാം. ഏഴാം നമ്പറില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ കളിപ്പിക്കാം. ഇതുവരെ മുംബൈ അവസരം നല്‍കാത്ത ഇടം കൈയന്‍ പേസര്‍ക്ക് ഇത്തവണ അവസരം നല്‍കാവുന്നതാണ്. ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിവുള്ളവനാണ് അര്‍ജുന്‍.

sandeep warrier

എട്ടാം നമ്പറില്‍ ജോഫ്രാ ആര്‍ച്ചറെ കളിപ്പിക്കാം. സ്റ്റാര്‍ പേസര്‍ മോശമല്ലാതെ ബാറ്റ് ചെയ്യുന്ന താരം കൂടിയാണ്. അതുകൊണ്ട് തന്നെ മുംബൈ ആര്‍ച്ചറെ നേരത്തെ ബാറ്റിങ്ങിനിറക്കേണ്ടതാണ്. ഒമ്പതാം നമ്പറില്‍ അര്‍ഷാദ് ഖാന്‍ വേണ്ട പകരം സന്ദീപ് വാര്യരെ കളിപ്പിക്കണം. ജസ്പ്രീത് ബുംറക്ക് പകരം മുംബൈ പരിഗണിച്ച താരമാണ് സന്ദീപ് വാര്യര്‍.

10ാം നമ്പറില്‍ സീനിയര്‍ സ്പിന്നര്‍ പീയൂഷ് ചൗളയേയും 11ാം നമ്പറില്‍ യുവ സ്പിന്നര്‍ ഹൃതിക് ഷൊക്കീനെയും പരിഗണിക്കാം. ഡല്‍ഹിയും തുടര്‍ തോല്‍വികളുടെ സമ്മര്‍ദ്ദത്തിലായിരിക്കും. തിരിച്ചുവരാന്‍ ഡല്‍ഹിയും തയ്യാറെടുക്കവെ മുംബൈക്ക് ബെസ്റ്റ് പ്ലേയിങ് 11മായി കളത്തിലിറങ്ങാത്ത പക്ഷം തോല്‍ക്കാന്‍ സാധ്യത കൂടുതലാണ്.

Story first published: Monday, April 10, 2023, 15:52 [IST]
Other articles published on Apr 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+