For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സിഎസ്‌കെയില്‍ എങ്കില്‍ അര്‍ജുന്‍ എല്ലാ മല്‍സരവും കളിക്കും! രോഹിത്തിനെതിരേ മുന്‍ താരം

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്കു ഇത്രയും നാള്‍ അവസരം നല്‍കാതെ മാറ്റി നിര്‍ത്തിയതിനെതിരേ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. രോഹിത്തിനു അര്‍ജുന്റെ കഴിവില്‍ വിശ്വാസമില്ലെന്നും അതുകൊണ്ടാണ് ഇത്രയും കാലം തഴഞ്ഞുകൊണ്ടിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2021 മുതല്‍ അര്‍ജുന്‍ മുംബൈ ടീമിന്റെ ഭാഗമാണ്.

പക്ഷെ ഒരു മല്‍സരം പോലും താരത്തെ രോഹിത് കളിപ്പിച്ചില്ല. മുംബൈ അവസാന സ്ഥാനത്തേക്കു കൂപ്പുകുത്തിയ കഴിഞ്ഞ സീസണിലെങ്കിലും അവസാനത്ത അപ്രസക്തമായ കളിയില്‍ അര്‍ജുന് അവസരം കിട്ടുമെന്ന് എല്ലാവരും ഉറപ്പിച്ചെങ്കിലും വീണ്ടും അവഗണിക്കപ്പെട്ടു. ഈ സീസണിലെ ആദ്യത്തെ മൂന്നു കളിയിലും പുറത്ത് ഇരുത്തിയ ശേഷമാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ അര്‍ജുന് അരങ്ങേറാന്‍ അവസരം ലഭിച്ചത്. ഇപ്പോഴിതാ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള തന്റെ രണ്ടാമത്തെ മാച്ചില്‍ 20ാം ഓവര്‍ ബൗള്‍ ചെയ്ത് കന്നി വിക്കറ്റും 23 കാരന്‍ കൈക്കലാക്കിയിരിക്കുകയാണ്.

ROHIT- ARJUN

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള മല്‍സരത്തില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെക്കൊണ്ട് രണ്ടോവറുകളാണ് രോഹിത് ശര്‍മ ബൗള്‍ ചെയ്യിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ തുടക്കത്തില്‍ രണ്ടോവറും പിന്നീട് അവസാനത്തെ ഓവറും നല്‍കി. പക്ഷെ ഇതിനിടയില്‍ ഒരോവര്‍ കൂടി അര്‍ജുന് നല്‍കാമായിരുന്നു. വളരെ ചെറുപ്പക്കാരനായ താരമാണ് അവന്‍.

എംഎസ് ധോണിക്കു കീഴില്‍ അര്‍ജുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ ആയിരുന്നെങ്കില്‍ എല്ലാ മല്‍സരങ്ങളിലും കളിക്കാന്‍ അവസരം ലഭിക്കുമായിരുന്നു. കൂടാതെ അവസരങ്ങളും നന്നായി ലഭിക്കുമെന്നുറപ്പാണ്. അവനെ മികച്ചൊരു ബൗളറാക്കി വളര്‍ത്തിക്കൊണ്ടു വരാനുള്ള അവസരം കിട്ടുമായിരുന്നുവെന്നും ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടി.

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്കു ദീര്‍ഘകാലം മുന്നോട്ട് കളിക്കണമെങ്കില്‍ താരത്തിന്റെ കഴിവില്‍ വിശ്വാസമര്‍പ്പിക്കുന്ന വളരെയധികം ആത്മവിശ്വാസമുള്ള ഒരു ക്യാപ്റ്റനെയാണ് ആവശ്യം. അര്‍ജുനെക്കുറിച്ച് അയാള്‍ക്ക് ആശങ്കയോ, ഭയമോ പാടില്ല. ക്രിക്കറ്റിനോടു വളരെയധികം പാഷനുള്ള ചെറുക്കാരനാണ് അവന്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ അര്‍ജുന്റെ മുഖഭാവം നോക്കിയാല്‍ രോഹിത്, എനിക്കു ബോള്‍ നല്‍കൂ, ഞാന്‍ ബൗള്‍ ചെയ്‌തോട്ടെ എന്നെല്ലാം മനസ്സില്‍ പറയുന്നതു പോലെയാണ് കാണപ്പെട്ടത്.

പക്ഷെ രോഹിത് അവന് ബോള്‍ നല്‍കിയില്ല. അവസാന ഓവറുകളിലേക്കു അര്‍ജുനെ മാറ്റിനിര്‍ത്തുകയായിരുന്നു. 20ാം ഓവറില്‍ ഹൈദരാബാദിന് ജയിക്കാന്‍ ജയിക്കാന്‍ 12 റണ്‍സായിരുന്നു വേണ്ടതെങ്കില്‍ അര്‍ജുനെ രോഹിത് ബോള്‍ ഏല്‍പ്പിക്കില്ലെന്നു ഞാന്‍ ഗ്യാരണ്ടി നല്‍കാം. പക്ഷെ നന്നായി ബൗള്‍ ചെയ്ത അവന്‍ രോഹിത്തിന്റ സംശയം തെറ്റാണെന്നു തെളിയിച്ചു. എന്നെ വിശ്വസിക്കൂ, ഞാന്‍ നന്നായി പെര്‍ഫോം ചെയ്യുമെന്ന് രോഹിത്തിന് കാണിച്ചുകൊടുക്കുകുയും ചെയ്തു.

അവസാന ഓവറില്‍ ബൗള്‍ ചെയ്യുകയെന്നത് എളുപ്പമല്ല. പക്ഷെ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഉജ്ജ്വലമായി തന്നെ പന്തെറിഞ്ഞു. യോര്‍ക്കറുകള്‍ വളരെ മികച്ചതായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് ബൗളര്‍ യഷ് ദയാലിനെതിരേ അവസാന ഓവറില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം റിങ്കു സിങ് വളരെ അനായാസം അഞ്ചു സിക്‌സറുകള്‍ നേടിയത് നമ്മള്‍ കണ്ടതാണ്.

വളരെ ആത്മവിശ്വാസത്തോടെയുള്ള ഷോട്ടുകളായിരുന്നു അന്ന് റിങ്കു കളിച്ചത്. ഹൈദരാബാദും മുംബൈയും തമ്മിലുള്ള ഈ മല്‍സരത്തിലും അവസാനത്തെ ഓവറില്‍ എന്തും സംഭവിക്കുമായിരുന്നു. ഫോറും സിക്‌സറുമെല്ലാം അര്‍ജുന്‍ ഈ ഓവറില്‍ വഴങ്ങിയിരുന്നെങ്കില്‍ അതു അവന്റെ ആത്മവിശ്വാസവും തകര്‍ക്കുമായിരുന്നു.

ARJUN-ROHIT

യുവതാരങ്ങളോടു ഇങ്ങനെയല്ല ഒരു ക്യാപ്റ്റന്‍ ചെയ്യേണ്ടത്. ഇത്രയും റിസ്‌കുള്ള ഒരു ഘട്ടത്തില്‍ അവരെക്കൊണ്ട് ബൗള്‍ ചെയ്യിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല. തുടക്കത്തില്‍ ഒന്നോ, രണ്ടോ ഓവറുകള്‍ ബൗള്‍ ചെയ്യിച്ചതിനുശേഷം മധ്യ ഓവറുകളില്‍ രണ്ടോവറുകള്‍ കൂടി നല്‍കുകയാണ് വേണ്ടത്. ഇതു ആ താരത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തുകയും ചെയ്യും. അര്‍ജുന് മുംബൈ ഇനിയും കൂടുതല്‍ അവസരങ്ങള്‍ നല്‍കണം.

ഈ മല്‍സരത്തില്‍ അവന്‍ വളരെ നന്നായിട്ടാണ് ബൗള്‍ ചെയ്തത്. അവസാന ഓവറില്‍ മാത്രമല്ല പവര്‍പ്ലേയിലെ ആദ്യ രണ്ടോവറിലും അര്‍ജുന്റെ ബൗളിങ് മികച്ചതായിരുന്നു. ഹൈദരാബാദ് ഇന്നിങ്‌സിലെ അര്‍ജുന്റെ ആദ്യത്തെ ബോള്‍ തന്നെ യോര്‍ക്കറായിരുന്നു. ന്യൂ ബോള്‍ കൊണ്ട് തുടക്കത്തില്‍ തന്നെ ഇങ്ങനെയൊരു ലെങ്ത്തില്‍ ബൗള്‍ ചെയ്യുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ഡാനിഷ് കനേരിയ വിശദമാക്കി.

Story first published: Wednesday, April 19, 2023, 12:36 [IST]
Other articles published on Apr 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+