Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ധോണിയും രോഹിത്തും നേടി, പക്ഷെ ഹര്‍ദിക്കിനാവില്ല! ആകാശിന്റെ വമ്പന്‍ പ്രവചനം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ 31ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് നേരിടുന്നത്. അഹമ്മദാബാദിലാണ് ഉദ്ഘാടന മത്സരം. അരങ്ങേറ്റ സീസണില്‍ത്തന്നെ കപ്പുയര്‍ത്തിയ ഹര്‍ദിക് പാണ്ഡ്യയും സംഘവും രണ്ടാം സീസണില്‍ മികവ് ആവര്‍ത്തിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

പ്രഥമ സീസണിലേത് ചക്കയിട്ട് മുയല്‍ ചത്ത് നേടിയ ജയമല്ലെന്ന് തെളിയിക്കേണ്ടത് നായകന്‍ ഹര്‍ദിക്കിനെയും പരിശീലകന്‍ ആശിഷ് നെഹ്‌റയേയും സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ എംഎസ് ധോണിയേയും സംഘത്തേയും തോല്‍പ്പിച്ച് തുടങ്ങുകയെന്നത് ഗുജറാത്തിന് എളുപ്പമാവില്ല. അവസാന സീസണില്‍ കിരീട നേട്ടത്തിലേക്കെത്താന്‍ സഹായിച്ച ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ഇത്തവണയും ഗുജറാത്തിനൊപ്പമുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.

1

ഇത്തവണയും ഗുജറാത്തിന് വലിയ സാധ്യതകള്‍ കല്‍പ്പിക്കുമ്പോള്‍ ഗുജറാത്തിന് കിരീട നേട്ടം ആവര്‍ത്തിക്കാനാവില്ലെന്ന് പ്രവചിച്ചിരിക്കുകയാണ് ആകാശ് ചോപ്ര. രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനേയും എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും ഇരട്ട കിരീടത്തിലേക്കെത്തിച്ചതുപോലെ ഹര്‍ദിക്കിന് ഗുജറാത്തിനെ എത്തിക്കാനാവില്ലെന്നാണ് ആകാശിന്റെ വിലയിരുത്തല്‍. അതിന്റെ കാരണവും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ചൂണ്ടിക്കാട്ടുന്നു.

'ഗുജറാത്ത് ടൈറ്റന്‍സ് ഇത്തവണ കിരീടം നിലനിര്‍ത്താന്‍ വളരെ കുറഞ്ഞ സാധ്യതയാണ് ഞാന്‍ കാണുന്നത്. കാരണം വളരെ അപൂര്‍വ്വമായാണ് ഇത് സംഭവിക്കുന്നത്. രണ്് തവണ മാത്രമാണ് ഇത് സംഭവിച്ചിട്ടുള്ളത്. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും അത്തരത്തിലുള്ള ടീമുകളുമായിരുന്നു. ഈ റെക്കോഡ് ആവര്‍ത്തിക്കാന്‍ ഗുജറാത്തിന് സാധിക്കുമെന്ന് വിശ്വസിക്കുന്നില്ല. എന്നാല്‍ പ്ലേഓഫിലെത്താന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ് ഗുജറാത്ത്.

1

എന്നാല്‍ അവര്‍ പ്ലേ ഓഫിലെത്തിയില്ലെങ്കില്‍ പോലും ഞാന്‍ അത്ഭുതപ്പെടില്ല'- ആകാശ് ചോപ്ര പറഞ്ഞു. ഐപിഎല്ലിന്റെ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് ഈ നേട്ടത്തിലെത്തിയ രണ്ട് ടീമുകള്‍. ആദ്യം ഈ നേട്ടം സിഎസ്‌കെയ്ക്ക് അവകാശപ്പെട്ടതാണ്. 2010, 2011ലാണ് ധോണിക്ക് കീഴില്‍ സിഎസ്‌കെ തുടര്‍ച്ചയായി രണ്ട് കിരീടം നേടിയത്. 2019, 2020ല്‍ രോഹിത് ശര്‍മക്ക് കീഴില്‍ മുംബൈ ഇന്ത്യന്‍സും ഈ നേട്ടത്തിലെത്തി.

എന്നാല്‍ ഈ നേട്ടം ആവര്‍ത്തിക്കാനുള്ള നായക മികവും ടീം കരുത്തും ഹര്‍ദിക് പാണ്ഡ്യക്കും സംഘത്തിനുമുണ്ടോയെന്നത് സംശയമാണ്. ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്രശ്‌നത്തെക്കുറിച്ചും ആകാശ് ചോപ്ര സംസാരിച്ചു. 'ഗുജറാത്ത് ടൈറ്റന്‍സ് ശ്രദ്ധ നല്‍കേണ്ടത് ബാറ്റിങ്ങിലാണ്. കെയ്ന്‍ വില്യംസണ്‍, ശുബ്മാന്‍ ഗില്‍, ഡേവിഡ് മില്ലര്‍, സായ് സുദര്‍ശന്‍, അഭിനവ് മനോഹര്‍ എന്നിവരാണ് പ്രധാന ബാറ്റ്‌സ്മാന്‍മാര്‍.ഹര്‍ദിക് പാണ്ഡ്യ, രാഹുല്‍ തെവാത്തിയ, വിജയ് ശങ്കര്‍ എന്നിവര്‍ ഓള്‍റൗണ്ടര്‍മാരാണ്.

1

വിക്കറ്റ് കീപ്പര്‍മാരായി വൃദ്ധിമാന്‍ സാഹ, മാത്യു വേഡ്, കെ എസ് ഭരത്, ഉര്‍വില്‍ പട്ടേല്‍ എന്നിവരാണുള്ളത്. ഇവരെല്ലാം ബാറ്റിങ് നിരയിലുണ്ടെങ്കിലും ഉയര്‍ന്ന സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്നവര്‍ എത്ര പേരുണ്ടെന്നതാണ് പ്രശ്‌നം. ശുബ്മാന്‍ മികച്ച ഫോമിലാണ്. ടി20യില്‍ സെഞ്ച്വറിയും നേടിയെങ്കിലും എത്രത്തോളം വേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്. വില്യംസണിന്റെ ടി20യിലെ സമീപകാല പ്രകടനങ്ങളും മോശമാണ്.

രാഹുല്‍ തെവാത്തിയ, ഡേവിഡ് മില്ലര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരെ മാത്രമാണ് പവര്‍ഹിറ്റര്‍മാരായി വിളിക്കാനാവുക'-ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. ആകാശ് ചോപ്രയുടെ വിലയിരുത്തല്‍ ഏറെക്കുറെ വസ്തുതയാണെന്ന് പറയാം. അവസാന സീസണിലെ ടീമിന്റെ കുതിപ്പിന് കരുത്തായത് ഡേവിഡ് മില്ലര്‍ രാഹുല്‍ തെവാത്തിയ എന്നിവരുടെ ഫിനിഷിങ് മികവാണ്. ഇത്തവണ അത് ആവര്‍ത്തിച്ചില്ലെങ്കില്‍ ഗുജറാത്ത് പ്രയാസപ്പെടുമെന്നുറപ്പ്.

Story first published: Wednesday, March 29, 2023, 21:08 [IST]
Other articles published on Mar 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+