For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സിഎസ്‌കെ ഓള്‍ടൈം 11നുമായി റുതുരാജ്, സൂപ്പര്‍ ഓപ്പണറില്ല, പേസ് നിരയില്‍ മോഹിത്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തന്മാരുടെ നിരയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നാല് തവണ ഐപിഎല്‍ കിരീടം നേടിയ സിഎസ്‌കെ എക്കാലത്തും സൂപ്പര്‍ താരങ്ങളുടെ നിരയാണ്. പ്രഥമ സീസണ്‍മുതല്‍ ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കുന്ന സിഎസ്‌കെ ഇത്തവണയും സജീവ കിരീട പ്രതീക്ഷയിലാണ്. നിലവിലെ ടീമിലെ പ്രമുഖ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് റുതുരാജ് ഗെയ്ക് വാദ്.

ഇതിനോടകം ഓറഞ്ച് ക്യാപ്പടക്കം നേടിയിട്ടുള്ള റുതുരാജ് ഇത്തവണയും മികച്ച പ്രകടനമാണ് സിഎസ്‌കെയ്ക്കായി കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ സിഎസ്‌കെയുടെ ഓള്‍ടൈം 11 തിരഞ്ഞെടുത്തിരിക്കുകയാണ് റുതുരാജ് ഗെയ്ക് വാദ്. നിരവധി സൂപ്പര്‍ താരങ്ങള്‍ കളിച്ചിട്ടുള്ള സിഎസ്‌കെയുടെ ബെസ്റ്റ് 11 പരിഗണിക്കുക പ്രയാസമാണ്. റുതുരാജ് തിരഞ്ഞെടുത്ത പ്ലേയിങ് 11 ആരൊക്കെ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം.

ruturaj gaikwad

ഓപ്പണര്‍മാരായി ഡേവിഡ് ഹസിയും ഫഫ് ഡുപ്ലെസിസുമാണ്. എല്ലാക്കാലത്തും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ സാധിച്ചിട്ടുള്ള ടീമാണ് സിഎസ്‌കെ. ഹസിയും ഡുപ്ലെസിസും ഒരുമിച്ച് സിഎസ്‌കെയ്ക്കായി ഓപ്പണ്‍ ചെയ്തിട്ടില്ലെങ്കിലും ഓപ്പണര്‍മാരെന്ന നിലയില്‍ ഗംഭീര റെക്കോഡ് രണ്ട് പേര്‍ക്കുമുണ്ട്. മുരളി വിജയിയെ സിഎസ്‌കെയുടെ ഓള്‍ടൈം 11ലേക്ക് റുതുരാജ് പരിഗണിച്ചില്ല. സിഎസ്‌കെയുടെ കിരീട നേട്ടങ്ങള്‍ക്ക് പിന്നില്‍ ഏറ്റവും കഠിനാധ്വാനം ചെയ്ത താരമാണ് മുരളി വിജയ്.

മൂന്നാം നമ്പര്‍ സുരേഷ് റെയ്‌നക്ക് മാത്രം അവകാശപ്പെട്ടതാണ്. ഈ സ്ഥാനം മറ്റാര്‍ക്കും നല്‍കാനാവില്ലെന്നാണ് റുതുരാജും പറയുന്നത്. സിഎസ്‌കെയില്‍ ധോണി കഴിഞ്ഞാല്‍ അടുത്ത സൂപ്പര്‍ പദവി സ്ഥാനം അര്‍ഹിക്കുന്നത് റെയ്‌നയാണ്. ഐപിഎല്ലിലെ പല റെക്കോഡുകളും ഇപ്പോഴും റെയ്‌നയുടെ പേരിലാണ്. നാലാം നമ്പറില്‍ അമ്പാട്ടി റായിഡുവിനെയാണ് റുതുരാജ് പരിഗണിച്ചത്.

മുംബൈ ഇന്ത്യന്‍സ് വിട്ട് സിഎസ്‌കെയിലെത്തിയ റായിഡു ഇത്തവണയും സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്. സുബ്രമണ്യ ബദരിനാഥിനെയടക്കം തഴഞ്ഞാണ് റുതുരാജ് റായിഡുവിനെ നാലാം നമ്പറിലേക്ക് പരിഗണിച്ചത്. അഞ്ചാം നമ്പറില്‍ നായകനായി എംഎസ് ധോണിയെ പരിഗണിച്ചു. ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന ധോണി അഞ്ചാം നമ്പറിലും നിരവധി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പറും ധോണി തന്നെ.

ആറാം നമ്പറില്‍ രവീന്ദ്ര ജഡേജക്കാണ് അവസരം നല്‍കിയത്. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഇപ്പോഴും സിഎസ്‌കെയുടെ നട്ടെല്ലാണ്. ധോണിക്ക് ശേഷം സിഎസ്‌കെയെ നയിക്കാന്‍ സാധ്യതയുള്ള താരമാണ് ജഡേജ. പന്തുകൊണ്ടും ബാറ്റുകൊണ്ടും നിരവധി മാച്ച് വിന്നിങ് പ്രകടനം നടത്തിയിട്ടുള്ള ജഡേജ ഇത്തവണയും സിഎസ്‌കെയ്‌ക്കൊപ്പം കരുത്തോടെയുണ്ട്.

ms dhoni

ഏഴാം നമ്പറില്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയാണ്. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രാവോ സ്ലോ ബോളുകളിലൂടെ ഡെത്ത് ഓവറുകളില്‍ ബാറ്റ്‌സ്മാന്റെ ഉറക്കം കെടുത്തിയിരുന്നു. നിര്‍ണ്ണായക സമയത്ത് ബാറ്റുകൊണ്ടും സംഭാവന ചെയ്യാന്‍ കഴിവുള്ളവനാണ് ബ്രാവോ. ഇപ്പോള്‍ വിരമിച്ച ശേഷം സിഎസ്‌കെയുടെ പരിശീലക സംഘത്തിന്റെ ഭാഗമാണ് ബ്രാവോ.

എട്ടാം നമ്പറില്‍ ആര്‍ അശ്വിനാണ് അവസരം. സിഎസ്‌കെയ്‌ക്കൊപ്പം വളര്‍ന്ന അശ്വിന്‍ പിന്നീട് പഞ്ചാബിലേക്കും ഇപ്പോള്‍ രാജസ്ഥാനിലേക്കും എത്തിയെങ്കിലും താരത്തിന്റെ സുവര്‍ണ്ണ കാലഘട്ടം സിഎസ്‌കെയ്‌ക്കൊപ്പമായിരുന്നു. എംഎസ് ധോണിയുടെ മനസറിഞ്ഞ് പന്തെറിയുന്ന സ്പിന്നറായിരുന്നു അശ്വിനെന്ന് പറയാം. ഒമ്പതാം നമ്പറില്‍ ഇമ്രാന്‍ താഹിറിനെയാണ് റുതുരാജ് പരിഗണിച്ചത്.

സ്പിന്നറെന്ന നിലയില്‍ ഐപിഎല്ലില്‍ വലിയ റെക്കോഡ് അവകാശപ്പെടാനാവില്ലെങ്കിലും സിഎസ്‌കെയ്‌ക്കൊപ്പം മികച്ച പ്രകടനം നടത്തിയിരുന്നു. പേസ് നിരയില്‍ ദീപക് ചഹാറിനെയും മോഹിത് ശര്‍മയേയുമാണ് റുതുരാജ് പരിഗണിച്ചത്. ആശിഷ് നെഹ്‌റ, ആല്‍ബി മോര്‍ക്കല്‍ തുടങ്ങി പല പേസര്‍മാരെയും പരിഗണിക്കാമായിരുന്നെങ്കിലും റുതുരാജ് ദീപക്കിനെയും മോഹിത്തിനെയുമാണ് പരിഗണിച്ചത്. ദീപക് ഇപ്പോഴും സിഎസ്‌കെയിലുണ്ട്. മോഹിത് ഗുജറാത്തിനൊപ്പമാണ്.

Story first published: Thursday, May 18, 2023, 14:28 [IST]
Other articles published on May 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+