For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സഞ്ജുവിന് പ്രതീക്ഷ വേണ്ട! റിഷഭിനു പകരം ടീം ഇന്ത്യയിലേക്ക് രണ്ട് പേര്‍ക്ക് മുന്‍തൂക്കം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കസറിയാലും സഞ്ജു സാംസണിനു ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയില്ലെന്ന് സൂചന നല്‍കിയിരിക്കുകയാണ് ബിസിസിഐയുടെ മുതിര്‍ന്ന ഒഫീഷ്യല്‍. കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വിശ്രമിക്കുന്ന ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ മടങ്ങിവരവ് ഇനിയും വൈകുമെന്നാണ് വിവരം. ഇതോടെ പകരക്കാരനായി പുതിയൊരു വിക്കറ്റ് കീപ്പറെ ഇന്ത്യക്കു തിരയേണ്ടി വന്നിരിക്കുകയാണ്.

ഈ റോളിലേക്കു സഞ്ജുവും നേരത്തേ മല്‍സരരംഗത്തുണ്ടായിരുന്നു. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ തനിക്കു ടീമിലേക്കു മടങ്ങിയെത്താന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു അദ്ദേഹം. എന്നാല്‍ ഈ പ്രതീക്ഷകള്‍ തകര്‍ക്കുന്നതാണ് ബിസിസിഐ ഒഫീഷ്യലിന്റെ പുതിയ വെളിപ്പെടുത്തല്‍.

SANJU SAMSON

ഐസിസിയുടെ ഏകദിന ലോകകപ്പ് ഒക്‌ടോബര്‍- നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കാനിരിക്കുകയാണ്. ലോകകപ്പിനു മുമ്പ് റിഷഭ് പന്ത് ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നായിരുന്നു നേരത്തേ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ എന്തെങ്കിലും അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ അദ്ദേഹത്തിനു ലോകകപ്പില്‍ കളിക്കാന്‍ സാധിക്കൂയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ചുരുങ്ങിയത് ആറ്- ഏഴ് മാസങ്ങള്‍ കൂടി റിഷഭിനു മല്‍സരരംഗത്തു നിന്നും മാറി നില്‍ക്കേണ്ടിവരും. ഇതോടെയാണ് പുതിയൊരു സ്ഥിരം വിക്കറ്റ് കീപ്പറെ കണ്ടെത്താന്‍ ബിസിസിഐ ശ്രമം തുടങ്ങിയത്.

കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നീ മൂന്നു പേര്‍ തമ്മിലാണ് നിലവില്‍ റിഷഭ് പന്തിന്റെ പകരക്കാരനാവാന്‍ പോരടിക്കുന്നത്. പക്ഷെ ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് സഞ്ജു അവരുടെ പരിഗണനയില്ലെന്നും രാഹുലും ഇഷാനും മാത്രമാണ് പരിഗണിക്കപ്പെടുകയെന്നുമാണ് വ്യക്തമായിരിക്കുന്നത്. സഞ്ജുവിനെയും ആരാധധകരെയും സംബന്ധിച്ച് തീര്‍ച്ചയായും വലിയ നിരാശയുണ്ടാക്കുന്നതാണ് ഈ നീക്കം.

റിഷഭ് പന്ത് നല്ല രീതിയില്‍ പരിക്കില്‍ നിന്നും മോചിതനായി കൊണ്ടിരിക്കുകയാണ്. പക്ഷെ പഴയതു പോലെ നടക്കാനും പൂര്‍ണ ഫിറ്റ്‌നസിലേക്കു തിരികെയെത്താനും ചുരുങ്ങിയത് ആറ്- ഏഴു മാസങ്ങളെങ്കിലും ആവശ്യമാണ്. ഈയൊരു സന്ദര്‍ഭത്തില്‍ റിഷഭിനു ലോകകപ്പില്‍ കളിക്കുകയെന്നത് അല്‍പ്പം ബുദ്ധിമുട്ടാണ്. ക്രിക്കറ്റിലേക്കു പൂര്‍ണമായി തിരിച്ചെത്തുന്നതിനു മുമ്പ് റിഷഭ് പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

കളിക്കളത്തിലേക്കു മടങ്ങിയെത്താന്‍ അദ്ദേഹത്തിനു ഒരുപാട് സമയം ആവശ്യമായി വരും. നിലവില്‍ റിഷഭിന്റെ അഭാവത്തില്‍ കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരെയാണ് ഞങ്ങള്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നതെന്നും മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

SANJU SAMSON INDIA

സഞ്ജു സാംസണിനെക്കുറിച്ച് ഒന്നു പരാമര്‍ശിക്കാന്‍ പോലും ബിസിസിഐ ഒഫീഷ്യല്‍ തയ്യാറായില്ലെന്നു കാണാം. ഇതോടെ അദ്ദേഹത്തിന്റെ മടങ്ങിവരവ് ഉടന്‍ ഉണ്ടാവാന്‍ സാധ്യത കുറവാണെന്നും വ്യക്തമായിരിക്കുകയാണ്. ദേശീയ ടീമിനായി ഈ വര്‍ഷം ഒരേയൊരു ടി20യില്‍ മാത്രമേ സഞ്ജു കളിച്ചിട്ടുള്ളൂ. ജനുവരിയില്‍ ശ്രീലങ്കയുമായി നാട്ടില്‍ നടന്ന മൂന്നു ടി20കളുടെ പരമ്പരയിലായിരുന്നു ഇത്.

സഞ്ജുവും ഇഷാന്‍ കിഷനുമായിരുന്നു പരമ്പരയില്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍മാര്‍. പക്ഷെ ആദ്യ മല്‍സരത്തില്‍ ഫീല്‍ഡിങിനിടെയേറ്റ പരിക്ക് സഞ്ജുവിന് തിരിച്ചടിയായി. തുടര്‍ന്ന് ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും അദ്ദേഹത്തിനു പിന്‍മാറേണ്ടി വന്നു. ന്യൂസിലാന്‍ഡുമായി ടി20, ഏകദിന പരമ്പരകള്‍ ഇന്ത്യ പിന്നാലെ കളിച്ചെങ്കിലും സഞ്ജു തഴയപ്പെട്ടു. ഫിറ്റ്‌നസ് വീണ്ടെടുക്കാത്തത് കാരണമാണ് ഇതെന്നായിരുന്നു വിശദീകരണം.

അതിനു ശേഷം ഓസ്‌ട്രേലിയയുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ നിന്നും പരിക്കു കാരണം ശ്രേയസ് അയ്യര്‍ പിന്‍മാറിയപ്പോള്‍ പകരക്കാരനായി സഞ്ജു സാംസണിനെ ടീമിലെടുക്കുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചിരുന്ന്. പക്ഷെ തല്‍ക്കാലം ശ്രേയസിനു പകരം ആരെയും ടീമിലെടുക്കേണ്ടതില്ലെന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം.

ശ്രേയസിന്റെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവിനെയായിരുന്നു നാലാം നമ്പറില്‍ ഇന്ത്യ പരീക്ഷിച്ചത്. ഇതു വന്‍ ദുരന്തത്തില്‍ കലാശിക്കുകയും ചെയതു. പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും ഗോള്‍ഡന്‍ ഡെക്കായ സൂര്യ നാണക്കേടിന്റെ റെക്കോര്‍ഡുമിട്ടിരുന്നു. ഏകദിനത്തില്‍ 65ന് മുകളില്‍ ശരാശരിയുണ്ടായിട്ടും സഞ്ജുവി െതഴഞ്ഞതിനെതിരേ വലിയ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു.

Story first published: Saturday, April 22, 2023, 16:05 [IST]
Other articles published on Apr 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+