Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ലഖ്‌നൗവിന് മുട്ടന്‍ പണി, രാഹുലിന്റെ പരിക്ക് പ്രശ്‌നം! ഇന്ത്യന്‍ ടീമിലേക്ക് സഞ്ജു വരുമോ?

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് ചങ്കിടിപ്പേറ്റുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആര്‍സിബിക്കെതിരായ അവസാന മത്സരത്തിനിടെ പരിക്കേറ്റ കെ എല്‍ രാഹുലിന് സീസണ്‍ നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. പിടി ഐയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാഹുലിന്റെ പരിക്ക് ഗുരുതരമാണ്. അതുകൊണ്ട് തന്നെ വരുന്ന മത്സരങ്ങള്‍ അദ്ദേഹത്തിന് കളിക്കാനായേക്കില്ല.

നിലവില്‍ ലഖ്‌നൗവില്‍ താരം തുടരുകയാണ്. മുംബൈയിലേക്ക് പോയി അവിടെ നിന്നാവും കൂടുതല്‍ പരിശോധനകള്‍ നടത്തുക. രാഹുലിന് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായാല്‍ ലഖ്‌നൗവിനെ അത് കാര്യമായി ബാധിക്കുമെന്നുറപ്പ്. ഈ സീസണില്‍ ബാറ്റുകൊണ്ട് കാര്യമായി മികവ് കാട്ടിയില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ ഭേദപ്പെട്ട് നില്‍ക്കാന്‍ രാഹുലിന് സാധിച്ചിരുന്നു. ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമായിരിക്കെയാണ് രാഹുലിന് പരിക്കേല്‍ക്കുന്നത്.

kl rahul, sanju samson

രാഹുലിന്റെ അഭാവത്തില്‍ ലഖ്‌നൗ ചരടുപൊട്ടിയ പട്ടമാണ്. ആര്‍സിബിക്കെതിരേ ലഖ്‌നൗ തോറ്റതില്‍ നിന്ന് തന്നെ ഇത് വ്യക്തം. ക്രുണാല്‍ പാണ്ഡ്യയാണ് രാഹുലിന്റെ അഭാവത്തില്‍ അന്ന് ടീമിനെ നയിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച നിലവാരം കാട്ടാനായില്ല. ലഖ്‌നൗ ടീമിന്റെ നട്ടെല്ല് രാഹുലാണെന്ന് പറയാം. ഈ സാഹചര്യത്തില്‍ രാഹുലിന്റെ അഭാവം ലഖ്‌നൗവിന്റെ പ്ലേ ഓഫിലേക്കുള്ള കുതിപ്പിനെ കാര്യമായി ബാധിക്കുമെന്നുറപ്പാണ്.

രാഹുലിന്റെ പരിക്ക് ഇന്ത്യക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഐപിഎല്ലിന് ശേഷമാണ് നടക്കുന്നത്. രാഹുലിന്റെ പരിക്ക് സംബന്ധിച്ചുള്ള നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും രാഹുലിന് നഷ്ടമായേക്കും. അങ്ങനെയാണെങ്കില്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാണെന്നതില്‍ സംശയമില്ല.

ഇംഗ്ലണ്ടിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഇംഗ്ലണ്ടില്‍ ടെസ്റ്റ് സെഞ്ച്വറിയടക്കം നേടിയിട്ടുള്ള രാഹുലിനെ വിക്കറ്റ് കീപ്പറായി ഫൈനലില്‍ കളിപ്പിക്കാം എന്ന പദ്ധതിയിലായിരുന്നു ഇന്ത്യ. കെ എസ് ഭരത് വിക്കറ്റ് കീപ്പറായുണ്ടെങ്കിലും കളിപ്പിക്കുക പ്രയാസം. ഇന്ത്യയുടെ അവസാന ഓസീസ് പരമ്പരയില്‍ ഭരത്തായിരുന്നു വിക്കറ്റ് കീപ്പര്‍. എന്നാല്‍ നിരവധി ക്യാച്ചവസരം പാഴാക്കി ഭരത് നിരാശപ്പെടുത്തി.

റിഷഭ് പന്തിന്റെ അഭാവത്തില്‍ രാഹുലിനും പരിക്കേറ്റതോടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് വലിയ പ്രതിസന്ധിയാണുള്ളത്. ഇഷാന്‍ കിഷനെ ബാക്കപ്പ് കീപ്പറായി ഇന്ത്യ പരിഗണിച്ചിരുന്നു. എന്നാല്‍ മോശം ഫോമിലുള്ള ഇഷാനെ ഇംഗ്ലണ്ടില്‍ കളിപ്പിക്കുന്നത് വലിയ ഗുണം ചെയ്‌തേക്കില്ല. ഈ സാഹചര്യത്തില്‍ ആര് വിക്കറ്റ് കീപ്പറാവുമെന്ന വലിയ ചോദ്യം ഇന്ത്യക്ക് മുകളില്‍ ഉയരും.

sanju samson

സഞ്ജു സാംസണിന് അവസരം ലഭിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു ഈ സീസണില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. ഭേദപ്പെട്ട ആഭ്യന്തര റെക്കോഡുള്ള സഞ്ജുവിന്റെ വിക്കറ്റിന് പിന്നിലെ പ്രകടനങ്ങള്‍ മികച്ചതാണ്. എന്നാല്‍ ഇതുവരെ ഇന്ത്യ ടെസ്റ്റിലേക്ക് പരിഗണിക്കാത്തതിനാല്‍ സഞ്ജുവിന് വിളിയെത്താനുള്ള സാധ്യത കുറവാണ്. രാഹുലിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഭരത്തുമായി മുന്നോട്ട് പോകാന്‍ ഇന്ത്യ നിര്‍ബന്ധിതരാവും.

ലഖ്‌നൗവില്‍ കെ എല്‍ രാഹുലിന്റെ അഭാവം ആര് നികത്തുമെന്നതാണ് പ്രധാന ചോദ്യം. ബാറ്റിങ് മികവ് പരിഗണിച്ചാല്‍ ക്വിന്റന്‍ ഡീകോക്കിനെ കളിപ്പിക്കാം. എന്നാല്‍ ഡീകോക്ക് വിദേശ താരമായതിനാല്‍ ബാറ്റിങ് ഓഡറില്‍ പൊളിച്ചെഴുത്ത് വേണ്ടിവരും. ഇത് ടീമിന്റെ വിജയകൂട്ടുകെട്ട് തകര്‍ക്കും. ഇത് ലഖ്‌നൗവിന് വലിയ തിരിച്ചടിയായി മാറും. ഒമ്പത് മത്സരം കളിച്ച ലഖ്‌നൗ അഞ്ച് ജയവും നാല് തോല്‍വിയുമാണ് വഴങ്ങിയത്.

10 പോയിന്റുമായി ലഖ്‌നൗ നിലവില്‍ മൂന്നാം സ്ഥാനത്താണ്. 0.639 എന്ന നെറ്റ് റണ്‍റേറ്റും ലഖ്‌നൗവിനുണ്ട്. ക്രുണാല്‍ പാണ്ഡ്യ നായകസ്ഥാനത്തേക്കെത്തുന്നതിലും നല്ലത് മാര്‍ക്കസ് സ്റ്റോയിണസ് ക്യാപ്റ്റനാവുന്നതാവും. ഓള്‍റൗണ്ടര്‍ സീസണില്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. ക്രുണാലിനെക്കാളും പ്രകടനമികവ് കാട്ടാന്‍ സ്റ്റോയിണിസിന് സാധിക്കും.

Story first published: Wednesday, May 3, 2023, 14:52 [IST]
Other articles published on May 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+