For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: പഞ്ചാബ് ജയിച്ചു, ചങ്കിടിപ്പോടെ മൂന്ന് ടീമുകള്‍! സഞ്ജുവും സംഘവും സൂക്ഷിക്കണം

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ പ്ലേ ഓഫിനായുള്ള പോരാട്ടം കടുക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് ഔദ്യോഗികമായി പ്ലേ ഓഫ് കാണാതെ പുറത്തായിക്കഴിഞ്ഞു. ജയത്തോടെ പഞ്ചാബ് കിങ്‌സ് ആറാം സ്ഥാനത്തേക്കുയരുകയും പ്ലേ ഓഫ് സാധ്യത വീണ്ടും സജീവമാക്കുകയും ചെയ്തു. ഡല്‍ഹിയെ അവരുടെ തട്ടകത്തില്‍ വീഴ്ത്താന്‍ പഞ്ചാബിനായി എന്നതാണ് എടുത്തു പറയേണ്ടത്.

ആദ്യം ബാറ്റ് ചെയ്ത് ഏഴ് വിക്കറ്റിന് 167 റണ്‍സ് പഞ്ചാബ് നേടിയപ്പോള്‍ 8 വിക്കറ്റിന് 136 റണ്‍സെന്ന നിലയിലേക്ക് ഡല്‍ഹി ഒതുങ്ങിപ്പോയി. ജയത്തോടെ 12 മത്സരത്തില്‍ നിന്ന് 12 പോയിന്റാണ് ഡല്‍ഹിക്കുള്ളത്. ശേഷിക്കുന്നത് രണ്ട് മത്സരങ്ങളാണ്. ഡല്‍ഹിക്കെതിരേയും രാജസ്ഥാന്‍ റോയല്‍സിനെതിരേയുമാണ് പഞ്ചാബിന് ഇനി മത്സരമുള്ളത്. പഞ്ചാബ് ഡല്‍ഹിയെ തോല്‍പ്പിച്ചതോടെ മൂന്ന് ടീമുകളുടെ പ്ലേ ഓഫ് സാധ്യകള്‍ക്കത് വലിയ ഭീഷണിയാവുന്നു.

PUNJAB KINGS

ആ ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം. പ്രധാന വെല്ലുവിളി രാജസ്ഥാന്‍ റോയല്‍സിനാണ്. 12 മത്സരത്തില്‍ നിന്ന് 12 പോയിന്റുള്ള രാജസ്ഥാന്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റ് പോസിറ്റീവായതിനാലാണ് രാജസ്ഥാന്‍ പഞ്ചാബിനെക്കാളും മുകളില്‍ നില്‍ക്കാന്‍ കാരണം. രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാന്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കേണ്ടത് അത്യാവശ്യമാണ്. ആര്‍സിബിക്കെതിരായ മത്സരം രാജസ്ഥാന്റെ തട്ടകത്തിലാണ്.

എന്നാല്‍ പഞ്ചാബിനെതിരായ മത്സരം പഞ്ചാബിന്റെ ഹോം ഗ്രൗണ്ടിലാണ്. ഡല്‍ഹിയെ തോല്‍പ്പിച്ച് പഞ്ചാബ് ഫോമിലേക്കെത്തിയതോടെ രാജസ്ഥാന് പഞ്ചാബിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തുക എളുപ്പമല്ലാതായിരിക്കുകയാണ്. മാനസികമായി വലിയ വെല്ലുവിളി രാജസ്ഥാന് നേരിടേണ്ടി വരുമെന്നുറപ്പ്. പഞ്ചാബിന്റെ ബാറ്റിങ് നിര അല്‍പ്പം കൂടി മെച്ചപ്പെടുകയും ബൗളര്‍മാര്‍ ഇതേ പ്രകടനം തുടരുകയും ചെയ്താല്‍ രാജസ്ഥാന്റെ വഴിമുടക്കാന്‍ പഞ്ചാബിനായേക്കും.

അങ്ങനെ സംഭവിച്ചാല്‍ സഞ്ജുവിനും സംഘത്തിനും വലിയ നാണക്കേടോടെ പുറത്താവേണ്ടി വരും. ആര്‍സിബിക്കെതിരായ മത്സരം രാജസ്ഥാന് ജീവന്‍മരണ പോരാട്ടമാണെന്ന് പറയാം. പഞ്ചാബിന്റെ ജയം ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനും ചങ്കിടിപ്പേറ്റുകയാണ്. 12 മത്സരത്തില്‍ നിന്ന് 13 പോയിന്റുള്ള ലഖ്‌നൗവിന്റെ നെറ്റ് റണ്‍റേറ്റ് പോസിറ്റീവാണ്. രണ്ട് മത്സരങ്ങളാണ് ലഖ്‌നൗവിന് ശേഷിക്കുന്നത്.

പഞ്ചാബിന്റെ ജയത്തോടെ ലഖ്‌നൗവിന് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. രാജസ്ഥാനും പഞ്ചാബും ലഖ്‌നൗവിന്റെ സീറ്റിലേക്കെത്താനാണ് ലക്ഷ്യമിടുന്നത്. ലഖ്‌നൗ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് പ്രതീക്ഷ കാത്തെങ്കിലും ഇനിയുള്ള രണ്ട് മത്സരങ്ങളിലും വലിയ വെല്ലുവിളിയാണുള്ളത്. മികച്ച ഫോമിലുള്ള മുംബൈ ഇന്ത്യന്‍സാണ് ലഖ്‌നൗവിന്റെ ഒരു എതിരാളികള്‍.

rajasthan royals

ലഖ്‌നൗവിന്റെ തട്ടകത്തിലാണ് മത്സരമെങ്കിലും മുംബൈയെ വീഴ്ത്തുക വളരെ കടുപ്പം തന്നെയാണ്. രണ്ടാമത്തെ എതിരാളികള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടിലാണ് ഈ മത്സരം. ലഖ്‌നൗ ഒരു മത്സരം തോല്‍ക്കുകയും പഞ്ചാബോ രാജസ്ഥാനോ രണ്ട് മത്സരങ്ങളും ജയിക്കുകയും ചെയ്താല്‍ ലഖ്‌നൗവിന് പ്ലേ ഓഫ് കാണാതെ പുറത്താകേണ്ടി വരും. കെ എല്‍ രാഹുലിന്റെ അഭാവം ലഖ്‌നൗവിന് വലിയ ക്ഷീണമാണ്.

പഞ്ചാബിന്റെ ജയം ആര്‍സിബിക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്. 11 മത്സരത്തില്‍ നിന്ന് 10 പോയിന്റുള്ള ആര്‍സിബി ഏഴാം സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റ് മൈനസുള്ള ആര്‍സിബിക്ക് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും വമ്പന്‍ ജയം നേടേണ്ടതായുണ്ട്. അല്ലാത്ത പക്ഷം പ്ലേ ഓഫ് കാണാനാവില്ല. രാജസ്ഥാനും ലഖ്‌നൗവിനും പിന്നാലെ പഞ്ചാബും വിജയവഴിയിലേക്കെത്തിയതോടെ ആര്‍സിബിക്കും സമ്മര്‍ദ്ദം ഇരട്ടിയായി.

രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരുമായാണ് ആര്‍സിബിക്ക് ഇനി മത്സരമുള്ളത്. ഇതില്‍ ഹൈദരാബാദിനെതിരായ മത്സരം അല്‍പ്പം ആശ്വാസം നല്‍കിയേക്കാമെങ്കിലും മറ്റ് രണ്ട് മത്സരങ്ങളും വലിയ വെല്ലുവിളി തന്നെയാണ്. അതുകൊണ്ട് തന്നെ ആര്‍സിബിക്കും ഇനി വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാവുന്നില്ല.

Story first published: Sunday, May 14, 2023, 6:50 [IST]
Other articles published on May 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+