Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിനത്തില്‍ സൂര്യ കത്തിക്കയറും! വേണ്ടത് ഒരേയൊരു കാര്യം, ശാസ്ത്രിയുടെ ഉപേദേശം

ടി20 ഫോര്‍മാറ്റില്‍ നിലവില്‍ ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ ബാറ്ററായ സൂര്യകുമാര്‍ യാദവിനു ഏകദിനത്തില്‍ എന്തുകൊണ്ടാണ് ഈ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിക്കാതെ പോവുന്നത്? ക്രിക്കറ്റ് ആരാധകരുടെ മുഴുവന്‍ മനസ്സിലുള്ള ചോദ്യമാണിത്. ഏകദിനത്തില്‍ തന്റെ ബാറ്റിങ് മികവ് പുറത്തെടുക്കാന്‍ മതിയായ അവസരം സൂര്യക്കു ലഭിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം വന്‍ ഫ്‌ളോപ്പായി തീരുകയായിരുന്നു.

ടി20യിലെ ഫോം എങ്ങനെ സൂര്യക്കു ഏകദിനത്തിലും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ കോച്ചും ഇതിഹാസ താരവുമായ രവി ശാസ്ത്രി. സ്റ്റാറിനോടു ചോദിക്കൂ (Ask Star) എന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകദിന ക്രിക്കറ്റില്‍ ഒരു കിടിലന്‍ ബാറ്ററായി മാറുവാന്‍ സൂര്യകുമാര്‍ യാദവിന് എന്തു നിര്‍ദേശമായിരിക്കും നല്‍കുകയെന്നായിരുന്നു ഒരു ആരാധകന്‍ രവി ശാസ്ത്രിയോടു ചോദിച്ചത്.

SURYAKUMAR YADAV

സൂര്യകുമാറിനു തീര്‍ച്ചയായും ഏകദിനത്തിലും വളരെ മികച്ച ബാറ്ററായി മാറുവാന്‍ സാധിക്കും. അവനു അതിനുള്ള അനുഭവസമ്പത്തും കഴിവുമുണ്ട്. ടി20യുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദിനത്തില്‍ ഒരു വ്യത്യാസം മാത്രമേയുള്ളൂ. ഏകദിനത്തില്‍ സമയം കൂടുതല്‍ ലഭിക്കും. ടി20യേക്കാള്‍ രണ്ടര മടങ്ങ് സമയം അധികം ഏകദിനത്തില്‍ ലഭിക്കുന്നു. ഒന്ന് 20 ഓവറെങ്കില്‍ മറ്റൊന്ന് 50 ഓവറുകളാണ്. അതിനു അനുസരിച്ച് സൂര്യ തന്റെ ബാറ്റിങില്‍ ക്രമീകരണം വരുത്തിക്കഴിഞ്ഞാല്‍ അദ്ദേഹത്തെ പിന്നെ തടഞ്ഞുനിര്‍ത്തുക അസാധ്യമായിരിക്കുമെന്നും ശാസ്ത്രി വിശദമാക്കി.

സൂര്യകുമാര്‍ യാദവിന്റെ അന്താരാഷ്ട്ര കരിയറെടുത്താല്‍ മൂന്നു ഫോര്‍മാറ്റുകളിലും അദ്ദേഹം ഇതിനകം കളിച്ചുകഴിഞ്ഞു. പക്ഷെ ടി20യിലേതു പോലെയൊരു ഇംപാക്ട് മറ്റൊന്നിലും അദ്ദേഹത്തിനു ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ടി20യില്‍ 46 ഇന്നിങ്‌സുകളിലാണ് സ്‌കൈ ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 46.53 ശരാശരിയില്‍ 175.76 സ്‌ട്രൈക്ക് റേറ്റോടെ 1675 റണ്‍സ് നേടിയിട്ടുണ്ട്.

മൂന്നു സെഞ്ച്വറകളും 13 ഫിഫ്റ്റകളും ഇതിലുള്‍പ്പെടും. 117 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. എന്നാല്‍ ഏകദിനത്തിലാവട്ടെ സൂര്യ കളിച്ചിരിക്കുന്നത് 21 ഇന്നിങ്‌സുകളാണ്. ഇവയില്‍ നിന്നും 24.06 ശരാശരിയില്‍ 102.12 സ്‌ട്രൈക്ക് റേറ്റല്‍ 433 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്തിട്ടുള്ളൂ. രണ്ടു ഫിഫ്റ്റികള്‍ മാത്രമാണ് ഏകദിനത്തില്‍ സ്‌കൈ ഇതുവരെ നേടിയത്.

SURYAKUMAR YADAV

നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമല്ല. അദ്ദേഹത്തേക്കാള്‍ ശ്രേയസ് അയ്യര്‍ക്കാണ് ഏകദിനത്തില്‍ പ്രഥമ പരിഗണന നല്‍കുന്നത്. ഈ ഫോര്‍മാറ്റില്‍ ശ്രേയസിന്റെ മികച്ച റെക്കോര്‍ഡ് തന്നെയാണ് ഇതിനു കാരണം. ഏകദിനത്തില്‍ 38 ഇന്നിങ്‌സുകളില്‍ നിന്നും 46.6 ശരാശരിയില്‍ 1631 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. രണ്ടു സെഞ്ച്വറിയും 14 ഫിഫ്റ്റികളും ശ്രേയസ് നേടുകയും ചെയ്തു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ സൂര്യ ടീമില്‍ സ്ഥാനം പോലും അര്‍ഹിക്കുന്നില്ല.

എങ്കിലും ഈ വര്‍ഷം ശ്രേയസ് അയ്യര്‍ക്കു പരിക്കു കാരണം പല പരമ്പരകളും നഷ്ടമായിരുന്നു. അപ്പോഴെല്ലാം നാലാം നമ്പറിലേക്കു നറുക്കുവീണത് സൂര്യകുമാര്‍ യാദവിനായിരുന്നു. തനിക്കു ടി20 മാത്രമല്ല ഏകദിനവും വഴങ്ങുമെന്നും ശ്രേയസിനേക്കാള്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നും തെളിയിക്കാന്‍ സൂര്യക്കു ലഭിച്ച സുവര്‍ണാവസരമായിരുന്നു ഇത്. പക്ഷെ അദ്ദേഹത്തിനു അതു മുതലാക്കാനായില്ല.

ബാറ്റിങില്‍ ക്ലിക്കാവാതിരുന്നിട്ടും സൂര്യക്കു വീണ്ടും വീണ്ടും അവസരങ്ങള്‍ ലഭിച്ചുകൊണ്ടേയിരുന്നു. പക്ഷെ അവയെല്ലാം സൂര്യ 'മല്‍സരിച്ച്' പാഴാക്കുകയും ചെയ്തു. ഏറ്റവും അവസാനമായി ഓസ്‌ട്രേലിയയുമായി നാട്ടില്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലായിരുന്നു സൂര്യ അവസാനമായി കളിച്ചത്. ഐപിഎല്ലിനു തൊട്ടുമുമ്പായിരുന്നു ഇത്. പക്ഷെ ഈ പരമ്പരയില്‍ സ്‌കൈ വന്‍ ദുരന്തമായി തീര്‍ന്നു. മൂന്നു കളിയിലും ഡെക്കായി ക്രീസ് വിട്ട അദ്ദേഹം നാണക്കേടിന്റെ ചില റെക്കോര്‍ഡുകളും കുറിച്ചിരുന്നു.

Story first published: Sunday, May 14, 2023, 14:53 [IST]
Other articles published on May 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+