Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: എല്ലാവരും ട്രോളിയ പഴയ ദുബെയല്ല ഇത്! അടിയോടടി, ഫുട്ട്‌വര്‍ക്ക് ആര്‍ക്കുവേണം ?

ഐപിഎല്ലില്‍ ഒരു സമയത്തു ഏറ്റവുമധികം വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം ഏറ്റുവാങ്ങിയ താരമായിരുന്നു ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെ. ബാറ്റ് ചെയ്യുമ്പോള്‍ യാതൊരു ഫുട്ട്‌വര്‍ക്കുമില്ലാതെ ഷോട്ടുകള്‍ കളിക്കുന്നുവെന്നതായിരുന്നു താരത്തിന്റെ പ്രധാന വീക്ക്‌നെസായി എല്ലാവരും ചൂണ്ടിക്കാട്ടിയത്.

ഈ രീതിയില്‍ ദുബെയ്ക്കു ക്രിക്കറ്റില്‍ അധികനാള്‍ പിടിച്ചുനില്‍ക്കുക ദുഷ്‌കരമായിരിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ അവിശ്വസനീയ ബാറ്റിങ് പ്രകടനം കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. ബൗളര്‍മാരെ യാതൊരു കൂസലുമില്ലാതെ തല്ലിച്ചതയ്ക്കുന്ന സിഎസ്‌കെ നിരയിലെ ഏറ്റവും അപകടകാരിയായ ബാറ്ററായി ദുബെ മാറിക്കഴിഞ്ഞു.

shivam dube

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലും രാജസ്ഥാന്‍ റോയല്‍സിലുമൊന്നും ക്ലച്ച് പിടിക്കാന്‍ സാധിക്കാതെ പോയതിനു ശേഷമാണ് ശിവം ദുബെ കഴിഞ്ഞ സീസണിനു മുമ്പ് സിഎസ്‌കെയിലേക്കു ചേക്കേറിയത്. തൊട്ടുമുമ്പത്തെ രണ്ടു ഫ്രാഞ്ചൈസികളിലും ഫ്‌ളോപ്പായ ദുബെയ്ക്കു സിഎസ്‌കെയില്‍ എന്തു കാണിക്കാനാണെന്നാണ് എല്ലാവരും സംശയിച്ചത്.

എന്നാല്‍ ഏതൊരു താരത്തിന്റെയും ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാന്‍ ശേഷിയുള്ള ധോണി ദുബെയെ തന്റെ വജ്രായുധമാക്കി മിനുക്കിയെടുത്തു. പേസ്, സ്പിന്‍വ്യത്യാസമില്ലാതെ ബൗളര്‍മാര്‍ക്കെതിരേ തന്റെ പ്രഹരശേഷി പുറത്തെടുക്കാനുള്ള ലൈസന്‍സ് താരത്തിനു ധോണി നല്‍കുകയായിരുന്നു.

ഇതോടെ അതുവരെ കണ്ടിട്ടില്ലാത്ത ഒരു ദുബെയെയാണ് ചെന്നൈയുടെ മഞ്ഞ ജഴ്‌സിയില്‍ കണ്ടത് കഴിഞ്ഞ സീസണില്‍ സിഎസ്‌കെയ്ക്കായി 156.22 സ്‌ട്രൈക്ക് റേറ്റോടെ 11 മല്‍സരങ്ങളില്‍ നിന്നും 289 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു. 22 ഫോറും 16 സിക്‌സറുകളുമടക്കമായിരുന്നു ഇത്. പുറത്താവാതെ നേടിയ 95 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. തൊട്ടുമുമ്പത്തെ നാലു സീസണുകളിലും ദുബെ ഇത്രയുമധികം ഫോറോ, സിക്‌സറോ നേടിയിട്ടില്ല. മാത്രമല്ല അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് ആദ്യമായി 150 കടന്നതും കഴിഞ്ഞ സീസണിലായിരുന്നു. ഇതൊരു തുടക്കം മാത്രമായിരുന്നു.

കഴിഞ്ഞ തവണ നിര്‍ത്തിയ ഇടത്തുനിന്നാണ് ദുബെ ഈ സീസണില്‍ തുടങ്ങിയിരിക്കുന്നത്. 10 മല്‍സരങ്ങളില്‍ നിന്നും 156.76 സ്‌ട്രൈക്ക് റേറ്റോടെ 290 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇത്രയുമധികം റണ്‍സ് ദുബെ ഒരു സീസണില്‍ നേടിയതും ഇതാദ്യമായിട്ടാണ്. സിക്‌സറുകളുടെ എണ്ണത്തിലും ദുബെ ഇത്തവണ ഞെട്ടിച്ചിരിക്കുകയാണ്. 24 സിക്‌സറുകളാണ് താരം പറത്തിയത്. ബൗണ്ടറികള്‍ 11 എണ്ണം മാത്രമേയുള്ളൂ. ഫോറുകളേക്കാള്‍ സിക്‌സറുകളടിക്കുന്നതിലാണ് ദുബെയ്ക്കു ഇപ്പോള്‍ പ്രിയം.

shivam dube fifty

ഓവറോള്‍ ഐപിഎല്‍ കരിയറെടുത്താല്‍ 1000 റണ്‍സെന്ന നാഴികക്കിലേക്കു അടുക്കുകയാണ് താരം. സീസണില്‍ അതുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. 45 മല്‍സരങ്ങളില്‍ നിന്നും 139.51 സ്‌ട്രൈക്ക് റേറ്റോടെ 978 റണ്‍സാണ് ദുബെയുടെ സമ്പാദ്യം. ആറു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. ഇതില്‍ അഞ്ചും സിഎസ്‌കെയ്‌ക്കൊപ്പമാണെന്നതാണ് ശ്രദ്ധേയായ കാര്യം.

ഫുട്ട്‌വര്‍ക്കിലെ തന്റെ പോരായ്മയെ മികച്ച ടൈമിങും കൈക്കരുത്തും കൊണ്ടാണ് ദുബെ മറികടന്നിരിക്കുന്നത്. ബോള്‍ ബാറ്റിലേക്കു കൃത്യമായി വന്നാല്‍ അതിനെ അടിച്ചുപറത്താനുള്ള ഒരു അവസരവും താരം പാഴാക്കാറില്ല്. പേസ്, സ്പിന്‍ ബൗളിങിനെതിരേ ദുബെ ഒരുപോലെ അപകടകാരിയാണെന്നു കണക്കുകള്‍ അടിവരയിടുന്നു. പേസിനും സ്പിന്നിനുമെതിരേ അദ്ദേഹത്തിനു 150നു മുകളില്‍ സ്‌ട്രൈക്ക് റേറ്റുണ്ട്.

പേസര്‍മാര്‍ക്കെതിരേയാണ് ദുബെ ഈ സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്തിരിക്കുന്നത്. 33.2 ശരാശരിയില്‍ 150.9 സ്‌ട്രൈക്ക് റേറ്റില്‍ പേസര്‍മാര്‍ക്കെതിരേ 166 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു. സ്പിന്നര്‍മാര്‍ക്കെതിരേ റണ്‍സ് കുറവാണെങ്കിലും സ്‌ട്രൈക്ക് റേറ്റ് ഞെട്ടിക്കുന്നതാണ്. സ്പിന്‍ ബൗളിങിനെതിരേ 37 ശരാശരിയില്‍ 158.6 സ്‌ട്രൈക്ക് റേറ്റില്‍ ദുബെ സ്‌കോര്‍ ചെയ്തത് 111 റണ്‍സാണ്.

Story first published: Sunday, May 7, 2023, 16:04 [IST]
Other articles published on May 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+