For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സഞ്ജു മിന്നിച്ചോ, ഫ്ളോപ്പായോ? ഇന്ത്യന്‍ ടീമിലേക്ക് വിളി വരുമോ?

രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്ലില്‍ ഇത്തവണ റണ്‍സ് വാരിക്കൂട്ടി ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്താന്‍ സഞ്ജു സാംസണിനു ലഭിച്ച സുവര്‍ണാവസരമായിരുന്നു ഈ സീസണ്‍. പക്ഷെ അദ്ദേഹം ഒരിക്കല്‍ക്കൂടി പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെുക്കാന്‍ കഴിയാതെ നിരാശപ്പെടുത്തിയിരിക്കുകയാണ്. 500-600 റണ്‍സെങ്കിലും സ്‌കോര്‍ ചെയ്തിരുന്നെങ്കില്‍ അതു സഞ്ജുവിനെ ടീമിലെ തിരികെ വിളിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമായിരുന്നു.

എന്നാല്‍ 400 റണ്‍സ് പോലും തികയ്ക്കാനാവാതെയാണ് അദ്ദേഹം ലീഗ് ഘട്ടത്തിലെ മല്‍സരങ്ങള്‍ അവസാനിപ്പിച്ചത്. റോയല്‍സ് പ്ലേഓഫിലെത്താന്‍ സാധ്യത തീരെ കുറവായതിനാല്‍ തന്നെ സഞ്ജുവിനു ഇനിയൊരു അവസരം കൂടി ലഭിക്കാനിടയില്ല. 14 മല്‍സരങ്ങളില്‍ നിന്നും 30.16 ശരാശരിയില്‍ 153.38 സ്‌ട്രൈക്ക് റേറ്റോടെ 362 റണ്‍സാണ് സഞ്ജു സാംസണിന്റെ സമ്പാദ്യം. ആകെ 236 ബോളുകളാണ് അദ്ദേഹം നേരിട്ടത്.

SANJU SAMSON

മൂന്നു ഫിഫ്റ്റികളടിച്ച സഞ്ജു രണ്ടിന്നിങ്‌സുകളില്‍ ഡെക്കാവുകയും ചെയ്തു. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 66 റണ്‍സുമാണ്. യഥാര്‍ഥത്തില്‍ അദ്ദേഹത്തിനു പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടുണ്ടോ? എവിടെയാണ് പിഴച്ചത്? എന്നീ കാര്യങ്ങള്‍ പരിശോധിക്കാം. കഴിഞ്ഞ രണ്ടു സീസണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സഞ്ജു സാംസണിനു ഇത്തവണ അത്ര പോലും റണ്‍സ് നേടാനായിട്ടില്ലെന്നു കാണാം. അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് മുകളിലേക്കല്ല, മറിച്ച് താഴേക്കാണ് പോവുന്നതെന്നും ഇന്ത്യന്‍ ടീമില്‍ സ്ഥനമുറപ്പിക്കുക കൂടുതല്‍ ദുഷ്‌കരമാവുമെന്നുമാണ് ഇതു തെളിയിക്കുന്നത്.

2021ല്‍ 484ഉം കഴിഞ്ഞ വര്‍ഷം 458ഉം റണ്‍സ് സഞ്ജു സ്‌കോര്‍ ചെയ്തിരുന്നു. ഇതാണ് ഈ വര്‍ഷം 362ലേക്കു കുറഞ്ഞിരിക്കുന്നത്. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സഞ്ജുവിനെ സെലക്ടര്‍മാര്‍ ടീമിലെടുത്തില്ലെങ്കില്‍ അവരെ നമുക്കു കുറ്റപ്പെടുത്താനും സാധിക്കില്ല. റിഷഭ് പന്തും കെഎല്‍ രാഹുലും പരിക്കേറ്റ് പുറത്തായതിനാലും ഇഷാന്‍ കിഷന്‍ ഫോമൗട്ടായതിനാലും ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു അവസരം സഞ്ജുവിന് ലഭിക്കാനില്ലായിരുന്നു. പക്ഷെ അതു നഷ്ടപ്പെടുത്തിയതിനു അദ്ദേഹത്തിനു സ്വയം പഴിക്കാനേ സാധിക്കുകയുള്ളൂ.

കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്താല്‍ ശരാശരിയിലും സ്‌ട്രൈക്ക് റേറ്റിലും നേരിയ പുരോഗതിയുണ്ടാക്കാന്‍ സഞ്ജുവിനായെങ്കിലും റണ്‍സ് വേണ്ടത്ര നേടിയില്ലെന്നതാണ് പ്രശ്‌നം. 2022ലെ ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ ശരാശരി 28.63ഉം സ്‌ട്രൈക്ക് റേറ്റ് 146.8ഉം ആയിരുന്നു. ഇതാണ് സഞ്ജു 30.17ഉം 153.4ഉം ആക്കിയിരിക്കുന്നത്. ഈ സീസണില്‍ 250 പ്ലസ് റണ്‍സും 30നു മകളില്‍ ശരാശരിയും 150നു മുകളില്‍ സ്‌ട്രൈക്ക് റേറ്റുമുള്ള താരങ്ങളെടുത്താല്‍ അഞ്ചാംസ്ഥാനത്താണ് അദ്ദേഹം. സഞ്ജു സാംസണിന്റെ സ്‌ട്രൈക്ക് റേറ്റ് മികച്ചതാണെങ്കിലും 30 എന്ന ശരാശരി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന ഒരു താരത്തിനു യോജിച്ചതല്ല. ബാറ്റിങിലെ അദ്ദേഹത്തിന്റെ സ്ഥിരതയില്ലായ്മ തന്നെയാണ് ഇതു കാണിക്കുന്നത്.

SANJU SAMSON

ഈ സീസണിലെ ബാറ്റിങ് പ്രകടനം നോക്കിയാല്‍ പേസ് ബൗളിങിനെതിരേ സഞ്ജു സാംസണ്‍ പലപ്പോഴും പതറിയതായി കണക്കുള്‍ പറയുന്നു. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ അദ്ദേഹത്തിന്റെ ശരാശരി 20.43 മാത്രമാണ്. ഇതിനേക്കാള്‍ മോശം ശരാശരി രണ്ടു സീസണുകളില്‍ മാത്രമേ പേസര്‍മാര്‍ക്കെതിരേ സഞ്ജുവിനുണ്ടായിട്ടുള്ളൂ. 2013ലും 2015ലുമായിരുന്നു ഇത്. 2015ലായിരുന്നു ഏറ്റവും മോശം പ്രകടനം. അന്നു 16.68 മാത്രായിരുന്നു അദ്ദേഹത്തിന്റെ ശരാശരി. 2013ലെ ശരാശരി 18.71ഉം ആയിരുന്നു.

കൂടാതെ ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ മുന്‍ സീസണുകളെ അപേക്ഷിച്ച് സഞ്ജു ഇത്തവണ പതറുകയും ചെയ്തിട്ടുണ്ട്. ഇത്തവണയാണ് എതിര്‍ ടീം ബൗളര്‍മാര്‍ അദ്ദേഹത്തിനെതിരേ ഏറ്റവുമധികം (74.5 %) ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞിട്ടുള്ളത്. കൂടാതെ ബാറ്റിങിലായി പവര്‍പ്ലേയില്‍ ഇറങ്ങിയപ്പോഴാണ് സഞ്ജു ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നതെന്നും കാണാം. പവര്‍പ്ലേയില്‍ ബാറ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ശരാശരി 72.25ഉം സ്‌ട്രൈക്ക് റേറ്റ് 171ഉം ആയിരുന്നു. പക്ഷെ ഒമ്പതാം ഓവറിലേ ശേഷമോ ക്രീസിലെത്തിയ ശേഷം സഞ്ജുവിന്റെ ശരാശരിയും സ്‌ട്രൈക്ക് റേറ്റും കുറയുകയും ചെയ്തിട്ടുണ്ട്.

സഞ്ജുവിനെ സംബന്ധിച്ച് ഏറ്റവും വലിയ പോസിറ്റീവ് സ്പിന്നര്‍മാര്‍ക്കെതിരേയുള്ള തകര്‍പ്പന്‍ പ്രകടനമാണ്. ഈ സീസണില്‍ സ്പിന്നര്‍മാര്‍ക്കെതിരേ ഏറ്റവുമധികം റണ്‍സെടുത്ത നാലാമത്തെ താരം കൂടിയാണ് അദ്ദേഹം (219 റണ്‍സ്). ഏഴു മുതല്‍ 15 ഓവറുകള്‍ക്കിടയില്‍ സ്പിന്നര്‍മാര്‍ക്കെതിരേ 45.75 ശരാശരിയില്‍ 169.4 സ്‌ട്രൈക്ക് റേറ്റോടെ സഞ്ജു 183 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. ഹെന്‍ഡ്രിച്ച് ക്ലാസെന്‍ (177.77) കഴിഞ്ഞാല്‍ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ളതും സഞ്ജുവിനാണ്.

Story first published: Saturday, May 20, 2023, 12:04 [IST]
Other articles published on May 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+