Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: റോയല്‍സിന് പ്ലേഓഫ് സിംപിളല്ല! ഇനി 5 കളി, മൂന്ന് പേര്‍ ക്ലിക്കായില്ലെങ്കില്‍ ഔട്ട്

ഐപിഎല്‍ പോയിന്റ് പട്ടികയില്‍ നിലവില്‍ മൂന്നാംസ്ഥാനത്തുണ്ടെങ്കിലും സഞ്ജു സാംസണിനും രാജസ്ഥാന്‍ റോയല്‍സിനും പ്ലേഓഫ് ടിക്കറ്റ് ഇപ്പോഴും ഉറപ്പില്ല. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും നാലാമത്തെ തോല്‍വിയാണ് കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനോടു റോയല്‍സ് ഏറ്റുവാങ്ങിയത്.

നിലവില്‍ 10 പോയിന്റോടെ ലീഗില്‍ മൂന്നാംസ്ഥാനത്താണ് റോയല്‍സ്. എന്നാല്‍ ഇതേ പോയിന്റോടെ മൂന്നു ടീമുകള്‍ റോയല്‍സിനൊപ്പമുണ്ട്. കൂടാതെ രണ്ടു പോയിന്റ് പിറകിലായി രണ്ടു ടീമുകളും പിന്നാലെയുണ്ട്. അതുകൊണ്ടു തന്നെ റോയല്‍സിന്റെ പ്ലേഓഫ് സാധ്യത ഇപ്പോഴും തുലാസിലാണ്.

SANJU-SANGAKKARA

സീസണില്‍ ഇനി അഞ്ചു മല്‍സരങ്ങളാണ് സഞ്ജുവിനും സംഘത്തിനും ബാക്കിയുള്ളത്. ഇതില്‍ നാലെണ്ണത്തിലെങ്കിലും വിജയിക്കാനായാല്‍ റോയല്‍സിനു 18 പോയിന്റാവും. ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫില്‍ കടക്കാന്‍ ഇതു സഹായിക്കുകയും ചെയ്യും. പക്ഷെ അടുത്ത അഞ്ചു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ പരാജയപ്പെട്ടാല്‍ റോയല്‍സിനു ലഭിക്കുക 16 പോയിന്റായിരിക്കും.

ഇത്രയും പോയിന്റുണ്ടെങ്കില്‍ പ്ലേഓഫിലേക്കു യോഗ്യത ലഭിക്കുമെന്നു യാതൊരു ഉറപ്പുമില്ല. മറ്റു ടീമുകളുടെ കൂടി മല്‍സരഫലം ആശ്രയിച്ചായിരിക്കും അപ്പോള്‍ റോയല്‍സിന്റെ പ്ലേഓഫ് സാധ്യത. അതിനാല്‍ അടുത്ത നാലു മല്‍സരത്തിലും ജയിച്ചേ തീരൂവെന്ന വലിയ വെല്ലുവിളിയാണ് റോയല്‍സിനു മുന്നിലുള്ളത്.

ശേഷിച്ച അഞ്ചു മല്‍സരങ്ങളും ഹോംഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണെന്നത് റോയല്‍സിനു ആശ്വസിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. മറ്റു രണ്ടു മല്‍സരങ്ങളില്‍ കൊല്‍ക്കത്തയിലും ധര്‍മശാലയിലുമാണ്. നിലവിലെ ചാപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് (മേയ് 5), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (മേയ് 7), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (മേയ് 11), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (മേയ് 14), പഞ്ചാബ് കിങ്‌സ് (മേയ് 19) എന്നിവരുമായിട്ടാണ് റോയല്‍സിന്റെ ബാക്കിയുള്ള മല്‍സരങ്ങള്‍.

RAJASTHAN ROYALS

ഇതില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ജിടിയുമായുള്ള അടുത്ത പോരാട്ടം സഞ്ജുവിനും സംഘത്തിനും ഡു ഓര്‍ ഡൈ ആണ്. ഈ മല്‍സരത്തില്‍ തോല്‍ക്കുകയാണെങ്കില്‍ ബാക്കിയുള്ള നാലു കളികളും ജയിച്ചേ തീരൂവെന്ന അഗ്നിപരീക്ഷയാണ് റോയല്‍സിനു നേരിടേണ്ടിവരിക. എന്നാല്‍ ജിടിയെ തോല്‍പ്പിക്കാനായാല്‍ പിന്നീട് അത്ര കടുപ്പമുള്ളതല്ല ശേഷിച്ച നാലു കളികള്‍.

ഹൈദരാബാദ്, കെകെആര്‍, പഞ്ചാബ്, ടീമുകള്‍ക്കെതിരേ നിലവിലെ ഫോമില്‍ റോയല്‍സിനു ജയിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആര്‍സിബിയില്‍ നിന്നും ഒരുപക്ഷെ വെല്ലുവിളി നേരിട്ടേക്കും. എന്നാല്‍ ജിടിയെ തോല്‍പ്പിക്കാനായില്ലെങ്കില്‍ അതു റോയല്‍സിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കു.ം ശേഷിച്ച നാലു കളികളില്‍ ഇതു ടീമിനു തിരിച്ചടിയാവുകയും ചെയ്യും. അതിനാല്‍ തന്നെ എന്തു വില കൊടുത്തും ഗുജറാത്തിനെതിരേ റോയല്‍സിനു വിജയിച്ചേ തീരൂ.

റോയല്‍സ് ഇത്തവണ പ്ലേഓഫിലേക്കു ടിക്കറ്റെടുക്കണമെങ്കില്‍ ടീമിലെ മൂന്നു പേര്‍ എത്രയും പെട്ടെന്നു ഫോമിലേക്കു തിരിച്ചെത്തിയേ തീരൂ. കഴിഞ്ഞ തവണത്തെ ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായ ഓപ്പണര്‍ ജോസ് ബട്‌ലര്‍, നായകന്‍ സഞ്ജു സാംസണ്‍, ഫിനിഷറായ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരാണിത്. ഈ സീസണിന്റെ ആദ്യ പകുതിയില്‍ റോയല്‍സിന്റെ മികച്ച പ്രകടനത്തിനു പിന്നില്‍ ഈ മൂന്നു പേരായിരുന്നു. പ്രത്യേകിച്ചും ഹെറ്റിയുടെ ഫിനിഷിങ് പാടവത്തെ എല്ലാവരും വാഴ്ത്തിയിരുന്നു. തോറ്റ മല്‍സരങ്ങള്‍ പോലും അദ്ദേഹം ടീമിനെ വിജയിപ്പിച്ചിരുന്നു.

JOS BUTTLER

പക്ഷെ റോയല്‍സ് ടീമിന്റെ നെടുംതൂണുകളായ ഈ മൂന്നു പേരും ഇപ്പോള്‍ നിരന്തരം ഫ്‌ളോപ്പായി കൊണ്ടിരിക്കുകയാണ്. അവസാനമായി കളിച്ച നാലു മല്‍സരങ്ങളിലും ഇവര്‍ ബാറ്റിങില്‍ ക്ലിക്കായിട്ടില്ല. ഈ കാരണത്താല്‍ തന്നെയാണ് കഴിഞ്ഞ നാലു കളികളില്‍ മൂന്നിലും റോയല്‍സ് തോല്‍വിയിലേക്കു വീണത്. ഇനിയും ടീമിനു ഇതു പൊറുക്കാന്‍ സാധിക്കില്ല.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ 40ഉം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ പൂജ്യവും സിഎസ്‌കെയ്‌ക്കെതിരേ 27ഉം മുംബൈക്കെതിരേ 18ഉം റണ്‍സാണ് ബട്‌ലര്‍ സ്‌കോര്‍ ചെയ്തത്. സഞ്ജുവിന്റെ നാല് ഇന്നിങ്‌സുകളിലെ സ്‌കോറാവട്ടെ 2, 22, 17, 14 എന്നിങ്ങനെയുമായിരുന്നു.

ഹെറ്റ്‌മെയറാണ് ഏറ്റവും വലിയ ദുരന്തമായി മാറിയത്. കഴിഞ്ഞ നാല് ഇന്നിങ്‌സുകളിലും അദ്ദേഹം ഒറ്റയക്ക സ്‌കോറില്‍ പുറത്താവുകയായിരുന്നു. 2, 3, 8, 8 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ഇനിയുള്ള മല്‍സരങ്ങളില്‍ ബട്‌ലറുടെയും സഞ്ജുവിന്റെയും ഹെറ്റിയുടെയും ബാറ്റുകള്‍ തീതുപ്പിയില്ലെങ്കില്‍ വലിയ നാണക്കേടായിരിക്കും റോയല്‍സിനെ കാത്തിരിക്കുന്നത്.

Story first published: Monday, May 1, 2023, 15:41 [IST]
Other articles published on May 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+