For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഹാര്‍ദിക്കേ, മുംബൈക്കു വമ്പന്‍മാരെ വേണ്ട! 60 ലക്ഷത്തിന് 3 പേര്‍, എല്ലാവരും പൊളി

മുംബൈ ഇന്ത്യന്‍സ് എല്ലായ്‌പ്പോഴും വലിയ താരങ്ങളെ വാങ്ങിയാണ് ഐപിഎല്ലില്‍
നേട്ടങ്ങള്‍ കൊയ്യാറുള്ളതെന്ന മുന്‍ താരവും ഇപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യയുടെ വാദം പൊളിച്ചടുക്കുകയാണ് ടീം. തന്നെ സൂപ്പര്‍ താര പദവിയിലേക്കുയര്‍ത്തിയ മുംബൈ ടീമിനെതിരേ ഹാര്‍ദിക് നടത്തിയ ഈ പരാമര്‍ശം ആരാധകരെ വളരെയധികം ചൊടിപ്പിക്കുകയും പലരും വിമര്‍ശിച്ചു രംഗത്തു വരികയും ചെയ്തിരുന്നു.

എന്നാല്‍ മുംബൈയ്ക്കു മുന്നേറാന്‍ വമ്പന്‍ കളിക്കാരെ ആവശ്യമില്ലെന്നും യുവതാരങ്ങളെ വളര്‍ത്തിയെടുത്ത് നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്നും മുംബൈ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനമായി ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കഴിഞ്ഞ മല്‍സരത്തിലും അധികമാര്‍ക്കുമറിയാത്ത, അടിസ്ഥാന വിലയ്കു മാത്രം മുംബൈ വാങ്ങിയ രണ്ടു പേര്‍ മുംബൈയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

MI PLAYERS

മലയാളി വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദും ഫാസ്റ്റ് ബൗളര്‍ ആകാശ് മധ്വാളുമായിരുന്നു ഇവര്‍. മുംബൈയ്ക്കായി കന്നി ഇന്നിങ്‌സില്‍ തന്നെ വിഷ്ണു ബാറ്റിങില്‍ മിന്നിച്ചപ്പോള്‍ മധ്വാള്‍ ബൗളിങിലാണ് ഹീറോയത്. 20 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറുമടക്കം 30 റണ്‍സാണ് വിഷ്ണു സ്‌കോര്‍ ചെയ്തത്.

മധ്വാളാവട്ടെ ജിടിയുടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ കടപുഴക്കുകയും ചെയ്തു. അപകടകാരികളായ വൃധിമാന്‍ സാഹ, ശുഭ്മന്‍ ഗില്‍, ഡേവിഡ് മില്ലര്‍ എന്നിവരുടെ വിക്കറ്റുകളാണ് മധ്വാള്‍ കട പുഴക്കിയത്. റണ്‍ചേസില്‍ ജിടിയുടെ മുനയൊടിച്ചതും ഇതു തന്നെയായിരുന്നു. വിഷ്ണുവും മധ്വാളും ഈ സീസണില്‍ മുംബൈക്കൊപ്പം ചേര്‍ന്നവരാണ്.

മുംബൈ ഇന്ത്യന്‍സില്‍ ഇത്തവണയെത്തി പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന മറ്റൊരു യുവതാരം മധ്യനിര ബാറ്റര്‍ നെഹാല്‍ വദേരയാണ്. തകര്‍പ്പന്‍ ബാറ്റിങാണ് ഈ ഇടംകൈയന്‍ ബാറ്റര്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഏഴു ഇന്നിങ്‌സുകളില്‍ നിന്നും 33 ശരാശരിയില്‍ 151.14 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 198 റണ്‍സ് വദേര നേടിയിട്ടുണ്ട്. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും.

ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള വമ്പന്‍ പോരാട്ടത്തില്‍ ടീമിലെ മറ്റു മുന്‍നിര താരങ്ങളെല്ലാം ബാറ്റിങില്‍ ഫ്‌ളോപ്പായപ്പോഴായിരുന്നു കന്നി ഫിഫ്റ്റിയുമായി വദേര മുംബൈയുടെ ഹീറോയായത്. കളിയില്‍ മുംബൈ തോറ്റെങ്കിലും താരത്തിന്റെ പക്വതയോടെയുള്ള ഇന്നിങ്‌സ് ഏറെ പ്രശംസിക്കപ്പെട്ടു.

ആകാശ് മധ്വാളിന്റെ കാര്യമെടുത്താല്‍ പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനമാണ് പേസര്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. നാലു മല്‍സരങ്ങളിലായി 10 ഓവറുകള്‍ ബൗള്‍ ചെയ്ത മധ്വാള്‍ 95 റണ്‍സിനു നാലു വിക്കറ്റുകളെടുത്തിട്ടുണ്ട്. ജിടിയുമാള്ള കഴിഞ്ഞ മല്‍സരത്തില്‍ 31 റണ്‍സിന് മൂന്നു വിക്കറ്റുകളെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം.

VISHNU VINOD

നെഹാല്‍ വദേര, ആകാശ് മധ്വാള്‍, വിഷ്ണു വിനോദ് ഈ മൂന്നു പേരെയും കഴിഞ്ഞ ലേലത്തില്‍ വാങ്ങാന്‍ മുംബൈ ഇന്ത്യന്‍സിനു ചെലവഴിക്കേണ്ടി വന്നതു വെറും 60 ലക്ഷം രൂപ മാത്രമാണ്. അതായത് അടിസ്ഥാന വിലയായ 20 ലക്ഷം രൂപ മാത്രമേ മൂന്നു പേര്‍ക്കും മുംബൈയ്ക്കു മുടക്കേണ്ടി വന്നിട്ടുള്ളൂ. ഇതു നോക്കുമ്പോഴാണ് എത്ര മാത്രം ഇംപാക്ടാണ് ഈ മൂന്നു താരങ്ങളും ഉണ്ടാക്കിയിരിക്കുന്നതെന്നു വ്യക്തമാവുക.

കഴിഞ്ഞ സീസണിലെ ഐപിഎല്ലിനു മുമ്പും ഇതുപോലെ തന്നെ ചെറിയൊരു തുകയ്ക്കു വലിയൊരു ഇംപാക്ടുള്ള താരത്തെ മുംബൈ ഇന്ത്യന്‍സ് സ്വന്തം കൂടാരത്തില്‍ എത്തിച്ചിരുന്നു. മധ്യനിര ഇടംകൈയന്‍ ബാറ്റര്‍ തിലക് വര്‍മയായിരുന്നു ഇത്. 1.7 കോടി രൂപയാണ് താരത്തിനു വേണ്ടി മുംബൈ മുടക്കിയത്.

എന്നാല്‍ 15 കോടിയിലേറെ വിലയുള്ള ഇഷാന്‍ കിഷനേക്കാളും മികച്ച പ്രകടനം നടത്താന്‍ തിലകിനായിരുന്നു. 14 ഇന്നിങ്‌സുകളില്‍ നിന്നും താരം നേടിയത് 397 റണ്‍സായിരുന്നു. രണ്ടു ഫിഫ്റ്റികള്‍ ഉള്‍പ്പെടെയായിരുന്നു. ഈ സീസണിലും തിലക് മികച്ച ഫോം തുടരുകയാണ്.

Story first published: Saturday, May 13, 2023, 10:00 [IST]
Other articles published on May 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+