For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: മുന്‍നിര പേസര്‍മാരില്ല, സ്റ്റോക്‌സുമില്ല, കുലുക്കമില്ലാതെ സിഎസ്‌കെ- ഇതു ധോണി മാജിക്ക്

അഞ്ചാം ഐപിഎല്‍ കിരീടമെന്ന ഓള്‍ടൈം റെക്കോര്‍ഡിനൊപ്പമെത്തുകയെന്ന ലക്ഷ്യത്തോടെ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പടയോട്ടം തുടങ്ങിക്കഴിഞ്ഞു. അഞ്ചു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്ത് എത്തിയിരിക്കുകയാണ് സിഎസ്‌കെ. കഴിഞ്ഞ ലീഗില്‍ ഒമ്പതാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതിന്റെ നാണക്കേട് ഇത്തവണ സിഎസ്‌കെയ്ക്കു തീര്‍ക്കേണ്ടത്.

അതിനേക്കാള്‍ പ്രധാനം തങ്ങളുടെ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ കിരീവിജയത്തോടെ ഐപിഎല്ലില്‍ നിന്നും യാത്രയാക്കുകയെന്നാണ്. ഈ സീസണിനു ശേഷം 41 കാരനായ അദ്ദേഹം കളി മതിയാക്കുമെന്ന് സിഎസ്‌കെയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചന നല്‍കിക്കഴിഞ്ഞു. അതിനാല്‍ തന്നെ തങ്ങളുടെ പ്രിയപ്പെട്ട തലയ്ക്കു രാജകീയമയ ഒരു യാത്രയയപ്പ് നല്‍കാനുളള കഠിനപ്രയത്‌നത്തിലാണ് സിഎസ്‌കെ സംഘം.

MS DHONI

സിഎസ്‌കെയെ സംബന്ധിച്ച് ഈ സീസണിന്റെ തുടക്കത്തില്‍ അത്ര ശുഭകരമായിരുന്നില്ല കാര്യങ്ങള്‍. പൂര്‍ണ ഫിറ്റല്ലാത്ത പേസര്‍ ദീപക് ചാഹറും പരിക്കേറ്റ് മുകേഷ് ചൗധരിക്കു സീസണ്‍ നഷ്ടമായതുമെല്ലാം സിഎസ്‌കെയ്ക്കു ക്ഷീണമായി. കൂടാതെ വന്‍ പ്രതീക്ഷയോടെ ടീമിലെത്തിച്ച ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ കളിച്ചെങ്കിലും തിളങ്ങിയില്ല. പിന്നാലെ പരിക്കേറ്റ് പുറത്താവുകയും ചെയ്തു.

പക്ഷെ ഈ തിരിച്ചടികളൊന്നും സിഎസ്‌കെയെ ബാധിച്ചില്ല. അതു പകരക്കാരായി വേറെ മികച്ച താരങ്ങള്‍ ഉള്ളതുകൊണ്ടായിരുന്നില്ല. മറിച്ച് ധോണിയെന്ന ക്യാപ്റ്റന്റെ മിടുക്ക് കൊണ്ടായിരുന്നു. ആരൊക്ക ടീമിനു പുറത്തായാലും ഉള്ളവരെ വച്ച് അദ്ഭുദങ്ങള്‍ സൃഷ്ടിക്കാനുള്ള ക്യാപ്റ്റനാണ് താനെന്നു പല തവണ അദ്ദേഹം തെളിയിച്ചിടുള്ളതാണ്. ഈ സീണിലും ധോണി ഇതു ആവര്‍ത്തിക്കുകയുമാണ്.

പതിവുപോലെ ക്യാപ്റ്റനെന്ന നിലയില്‍ ധോണി ഇത്തവണയും ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെുത്തിയിരിക്കുകയാണ്. റോയല്‍ ചാലഞ്ചേ്‌സ് ബാഗ്ലൂരുമായി രണ്ടു ദിവസം മുമ്പ് നടന്ന ത്രില്ലിങ് മാച്ച് തന്നെ ഇതിനു ഉദാരഹരണമായി നമുക്ക് എടുക്കാം. ആര്‍സിബി ഒരു ഘട്ടത്തില്‍ 227 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു അനായാസം കുതിക്കവെ സിഎസ്‌കെയെ കളിയിലേക്കു തിരികൊണ്ടു വന്നത് എംഎസ് ധോണിയുടെ ബ്രില്ല്യന്റ് ക്യാപ്റ്റന്‍സിയായിരുന്നു. ഫഫ് ഡുപ്ലെസിയും ഗ്ലെന്‍ മാക്‌സ്വെല്ലും ക്രീസിലുളളപ്പോള്‍ ആര്‍സിബി അനായാസം ജയിക്കുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്.

സ്പിന്നര്‍മാര്‍ക്കെതിരേ ഇരുവരും അനായാസം റണ്‍സ് വാരിക്കൂട്ടി. മറ്റൊര ക്യാപ്റ്റനായിരുന്നെങ്കില്‍ 15 ഓവര്‍ ആവുമ്പോഴേക്കും പേസര്‍ മതീശ പതിരാനയെ രണ്ടാം സ്‌പെല്ലിനായി കൊണ്ടു വരുമായിരുന്നു. പക്ഷെ ഫഫിനെയും മാക്‌സിയെയും പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് ധോണിക്ക് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ സ്പിന്നര്‍മാരുമായി മുന്നോട്ട് പോവാനാണ് അദ്ദേഹം തീരുമാനിച്ചത്.

18 ഓവറിനുള്ളില്‍ കളി ജയിക്കാന്‍ ഫഫും മാക്‌സ്വെല്ലും ക്രീസിലുള്ളപ്പോള്‍ ആര്‍സിബിക്കു സാധിക്കുമായിരുന്നുവെന്നാണ് ധോണി മല്‍സരശേഷം പറഞ്ഞത്. വായുവിലൂടെ സ്ലോവര്‍ ബോളുകളെറിയാനാണ് മഹീഷ് തീക്ഷണയോടും മോയിന്‍ അലിയോടും അദ്ദേഹം ആവശ്യപ്പെട്ടത്. മിഡ് വിക്കറ്റിനു മുകളിലൂടെ കളിക്കാന്‍ ഫഫിനെയം മാക്‌സിസെയും പ്രേരിപ്പിക്കുകയായിരുന്ന ലക്ഷ്യം.

അതു വിജയിക്കുകയും ചെയ്തു. ടോപ് എഡ്ജായ രണ്ടു പേരെയും ധോണി പിടികൂടുകയായിരുന്നു. ആകാശത്തേക്കു കുത്തനെയുയര്‍ന്ന ഷോട്ടുകള്‍ പിടിയിലൊതുക്കുക എളുപ്പമായിരുന്നില്ല. പക്ഷെ തന്റെ കൈകള്‍ ചോരില്ലെന്നു ഫഫിനെയും മാക്‌സിയെയും പിടികൂടി ധോണി ഒരിക്കല്‍ക്കൂടി തെളിയിച്ചു.

CSK TEAM

ഇവര്‍ പുറത്തായ ശേഷവും കാര്യങ്ങള്‍ സിഎസ്‌കെയ്ക്കു അത്ര സിംപിളായിരുന്നില്ല. 10 നടുത്ത് റണ്‍സ് മാത്രമേ ആര്‍സിബിക്കു അപ്പോള്‍ ഓരോ ഓവറിലും ആവശ്യമായിരുന്നുളളൂ. ഫിനിഷര്‍ ദിനേശ് കാര്‍ത്തികും ഷഹബാസ് അഹമ്മദുമായിരുന്നു ക്രീസില്‍. പക്ഷെ ധോണി മറ്റൊരു പ്ലാനാണ് ഇവര്‍ക്കെതിരേ ഒരുക്കിയത്.

പേസര്‍മാരായ മതീശ പതിരാന, തുഷാര്‍ ദേശ്പാണ്ഡ എന്നിവരെ ബൗളിങിലേക്കു കൊണ്ടു വന്ന അദ്ദേഹം ഇവരോടു വൈഡ് യോര്‍ക്കര്‍ ലൈനില്‍ പന്തെറിയാനാണ് ഉപദേശിച്ചത്. ഇതിനിടെ ഒന്നോ, രണ്ടോ വൈഡുകള്‍ വഴങ്ങേണ്ടി വന്നാലും കുഴപ്പമില്ലായിരുന്നു. ഈ പ്ലാനും വിജയിക്കുകയും ഡിക്കെയും ഷഹബാസും കാര്യമായ വെല്ലുവിളി സൃഷ്ടിക്കാതെ പുറത്താവുകയും ചെയ്തു.

ബാറ്റിങില്‍ ധോണി സിഎസ്‌കെ ടീമില്‍ കൊണ്ടു വന്ന വിപ്ലവകരമായ മാറ്റം മൂന്നാം നമ്പറില്‍ അജിങ്ക്യ രഹാനെയെ കളിപ്പിച്ചതാണ്. മറ്റു ഫ്രാഞ്ചൈസികള്‍ക്കൊന്നും വേണ്ടായിരുന്ന അദ്ദേഹത്തെ ധോണി മുന്‍ താരം റോബിന്‍ ഉത്തപ്പയുടെ ശൈലിയിലേക്കു വളരെ പെട്ടെന്നു മാറ്റിയെടുത്തു. ഇതാണ് പതിവുശൈലിയില്‍ നിന്നും വ്യത്യസ്തമായി വളരെ അഗ്രസീവായി അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സിഎസ്‌കെയെ സഹായിക്കുന്നത്.

ആര്‍ക്കും വേണ്ടാത്ത മറ്റൊരു താരമായ ശിവം ദുബെയെയും ധോണി തന്റെ തുറുപ്പുചീട്ടാക്കി മാറ്റിയെടുത്തു. ഷോര്‍ട്ട് ബോളുകള്‍ നേരിടുക നേരത്തേ ദുബെയുടെ വലിയ പോരായ്മായിരുന്നു. എന്നാാല്‍ അദ്ദേഹത്തെ നാലാംം നമ്പറിലേക്കു പ്രൊമോട്ട് ചെയ്ത ധോണി അവരെ കൈകാര്യം ചെയ്യാന്‍ നിയോഗിക്കുകയും ചെയ്തു. സ്പിന്‍ ബൗളിങിനെ നേരിടുന്നതില്‍ ദുബെ നേരത്തേ തന്നെ മിടുക്കനുമാണ്. ഈ തരത്തില്‍ ടീമിലെ ഓരോ താരത്തിനും വേണ്ടി പ്രത്യേകം പ്ലാനുകള്‍ തയ്യാറാക്കി അവരില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടു വരാന്‍ സാധിച്ചുവെന്നാണ് ധോണി മാജിക്ക്.

Story first published: Wednesday, April 19, 2023, 16:59 [IST]
Other articles published on Apr 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+