Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: മറ്റുള്ളവര്‍ ടീമിന് പുറത്താക്കും, ധോണി അതു ചെയ്യില്ല! വ്യത്യാസം തുറന്നു പറഞ്ഞ് അലി

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണ്ടുമൊരു പ്ലേഓഫില്‍ തളിക്കാനിരിക്കെ ക്യാപ്റ്റന്‍ എംഎസ് ധോണിയെ പുകഴ്ത്തിയിരിക്കുകയാണ് ടീമിലെ ഇംഗ്ലീഷ് ഓള്‍ഓള്‍റൗണ്ടര്‍ മോയിന്‍ അലി. ധോണി മറ്റു ക്യാപ്റ്റന്‍മാരെപ്പോലെയല്ലെന്നും ഒരു കാര്യത്തില്‍ വളരെ വ്യത്യസ്തനാണന്നും അലി ചൂണ്ടിക്കാട്ടി. ചെന്നൈ സൂപ്പര്‍ കിങ്‌സെന്ന ഫ്രാഞ്ചൈസിയും സ്‌പെഷ്യലാണെന്നു അലി അഭിപ്രായപ്പെട്ടു. സിഎസ്‌കെ പങ്കുവച്ച അന്‍പുടന്‍ ഡയറീസിന്റെ പുതിയ എപ്പിസോഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ടീമില്‍ വളരെ നിര്‍ണായക റോള്‍ വഹിക്കുന്നയാളാണ് ക്യാപ്റ്റന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കാര്യമെടുത്താല്‍ എംഎസ് ധോണി ടീമിലെ വളരെ പ്രധാനപ്പെട്ടതാണ്. യുവ താരങ്ങള്‍ക്കു മല്‍സരത്തില്‍ ബൗള്‍ ചെയ്യേണ്ടതായി വരും. അവര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മല്‍സരങ്ങളില്‍ ചിലപ്പോള്‍ കളിക്കേണ്ടിയും വന്നേക്കും. തുടക്കത്തില്‍ പരിക്കുകള്‍ ഏല്‍ക്കുമെങ്കിലും അവര്‍ അവസരങ്ങള് നന്നായി പ്രയോജനപ്പെടുത്തിയെന്നും സിഎസ്‌കെ ടീമിലെ യുവ ബൗളര്‍മാരെക്കുറിച്ച് മോയന്‍ അലി പറഞ്ഞു.

ALI DHONI

ഓരോ മല്‍സരത്തിനു മുമ്പും എംഎസ് ധോണി എല്ലായ്‌പ്പോഴും യുവതാരങ്ങളോടു സംസാരിക്കുകയും അവര്‍ക്കു ആത്മവിശ്വാസം നല്‍കുകയും ചെയ്യാറുണ്ടെന്നും ഈ കാരണത്താലാണ് സിഎസ്‌കെ വളരെ സ്‌പെഷ്യലായി മാറുന്നതെന്നും മോയിന്‍ അലി വെളിപ്പെടുത്തി. മികച്ചൊരു ടീമില്‍ കൡക്കാര്‍ക്കിടയില്‍ മല്‍സരം കൂടുതലായിരിക്കും. സ്ഥാനത്തിനു വേണ്ടി കളിക്കാര്‍ എല്ലായ്‌പ്പോഴും പോരടിച്ചു കൊണ്ടിരിക്കും.

അതുകൊണ്ടു തന്നെ നിങ്ങള്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയും നിങ്ങളുടെ അവസരം നന്നായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യും. അവസരങ്ങള്‍ എല്ലായ്‌പ്പോഴും ലഭിക്കുന്നവയല്ല. അതിനാല്‍ തന്നെ താന്‍ അവസരം വിനിയോഗിക്കേണ്ടത് ആവശ്യമാണെന്ന ചിന്ത കളിക്കാര്‍ക്കു ഉണ്ടാവുകയും ചെയ്യും.

പക്ഷെ കളിക്കാരോടും സംസാരിക്കുന്ന ക്യാപ്റ്റനും ബൗളിങ് കോച്ചുമാരും ആവശ്യമാണ്. അവിടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം സ്‌പെഷ്യലായി മാറുന്നത്. കാരണം അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത് ഇതാണ്. താരങ്ങള്‍ക്കു എല്ലായ്‌പ്പോഴും ആത്മവിശ്വാസം നല്‍കാനും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാനും സിഎസ്‌കെ ശ്രമിക്കുന്നതായും മോയിന്‍ അലി വിശദമാക്കി.

CSK

എംഎസ് ധോണിയെ മറ്റുള്ള ക്യാപ്റ്റന്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്ന കാര്യം എന്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പാട് കാര്യങ്ങളില്‍ എംഎസ് ധോണി മറ്റു ക്യാപ്റ്റന്മാരില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. ഇതിലൊന്നു കളിക്കാര്‍ക്കു സിഎസ്‌കെ ടീമില്‍ ലഭിക്കുന്ന പിന്തുണയാണ്. ആദ്യത്തെ കുറച്ചു മല്‍സരങ്ങള്‍ ചില കളിക്കാര്‍ക്കു മോശമായിരിക്കാം. മറ്റു ടീമുകളാണെങ്കില്‍ ഈ താരങ്ങളെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കും.

നിങ്ങളുടെ പ്രകടനം ഇപ്പോള്‍ അത്ര മികച്ചതല്ലെന്നു പറയുകയും ചെയ്ത ശേഷമായിരിക്കും കളിക്കാരെ മാറ്റി നിര്‍ത്തുക. പക്ഷെ ഇവിടെയാണ് ധോണിയെന്ന ക്യാപ്റ്റനും ടീമിലെ കോച്ചുമാരും വേറിട്ടു നില്‍ക്കുന്നത്. കളിക്കാരനിലെ കഴിവ് മനസ്സിലാക്കി അവര്‍ വീണ്ടും അവസരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. ഭൂരിഭാഗം ടീമുകളും ചെയ്യുന്ന കാര്യമല്ല ഇത്. കളിക്കാരില്‍ ദീര്‍ഘകാലത്തേക്കു മറ്റു ടീമുകള്‍ ഉറച്ചു നില്‍ക്കില്ലെന്നും മോയിന്‍ അലി കൂട്ടിച്ചേര്‍ത്തു.

മോയിന്‍ അലിയെ സംബന്ധിച്ച് ഈ സീസണ്‍ മുന്‍ സീസണുകളെപ്പോലെ മികച്ചതല്ല. എന്നിട്ടും അദ്ദേഹത്തെ സിഎസ്‌കെ കൈവിട്ടിട്ടില്ലെന്നു കാണാം. 13 മല്‍സരങ്ങളിലായി ഒമ്പതു ഇന്നിങ്‌സകളിലാണ് അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. ഇവയില്‍ നിന്നും 16.42 ശരാശരിയില്‍ നേടിയിരിക്കുന്നത് വെറും 115 റണ്‍സ് മാത്രമാണ്. ബൗളിങിലും അലിയുടെ പ്രകടനം ശരാശരിയിലൊതുങ്ങിയിരുന്നു. 11 ഇന്നിങ്‌സുകളില്‍ ബൗള്‍ ചെയ്ത അദ്ദേഹത്തിനു ഒമ്പതു വിക്കറ്റുകള്‍ മാത്രമേ വീഴ്ത്താനായിട്ടുള്ളൂ.

Story first published: Tuesday, May 23, 2023, 11:01 [IST]
Other articles published on May 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+