For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഡിക്കെ വണ്‍ സീസണ്‍ വണ്ടറോ? ശരാശരി 55ല്‍ നിന്ന് 11ലേക്ക്! എന്തൊരു വീഴ്ച

ഒരൊറ്റ സീസണ്‍ കൊണ്ട് ഐപിഎല്ലില്‍ ഒരു താരത്തിനു ഹീറോയില്‍ നിന്നും സീറോയാവാന്‍ എങ്ങനെ കഴിയുമെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. 2022ലെ സീസണില്‍ ആര്‍സിബി ടീമിലെ ഏറ്റവും വലിയ ഹീറോസില്‍ ഒരാളായിരുന്നു അദ്ദേഹം. എന്നാല്‍ ഇത്തവണ ഏറ്റവും വലിയ ഫ്‌ളോപ്പായും ഡിക്കെ മാറിയിരിക്കുകയാണ്.

ബാറ്റിങില്‍ മാത്രമല്ല വിക്കറ്റ് കീപ്പിങിലും അദ്ദേഹം മറക്കാനാഗ്രഹിക്കുന്ന സീസണായിരിക്കും ഇത്. വിക്കറ്റിനു പിന്നില്‍ ചില ഗുരുതരമായ പിഴവുകള്‍ സംഭവിച്ചതോടെ ഡിക്കെയെ മാറ്റി പകരം യുവതാരം അനൂജ് റാവത്തിനെ വിക്കറ്റിനു പിന്നില്‍ പരീക്ഷിക്കാന്‍ ആര്‍സിബി നിര്‍ബന്ധിതരായി തീരുകയും ചെയ്തു. കഴിഞ്ഞ സീസണിലെ ഐപിഎല്‍ ദിനേശ് കാര്‍ത്തിക്കിനെ സംബന്ധിച്ച് ഏറ്റവും വലിയ ടേണിങ് പോയിന്റ് തന്നെയായിരുന്നു.

DINESH KARTHIK

കരിയര്‍ അവസാനിച്ചെന്നും എല്ലാവരും ഉറപ്പിച്ച ഇടത്തു നിന്നും ഡിക്കെ ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ആര്‍സിബിയിലെ ഹീറോയിസം അദ്ദേഹത്തിനു ഇന്ത്യന്‍ ടീമിലേക്കു വഴി തുറക്കുകയും ചെയ്തു. 2019ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ തോറ്റ് ഇന്ത്യ പുറത്തായ ശേഷം ഡിക്കെയെ ദേശീയ ടീമില്‍ കണ്ടിട്ടില്ല. ഇനിയൊരിക്കലും ഇന്ത്യക്കായി ദിനേശ് കാര്‍ത്തികിനെ കാണില്ലെന്നു എല്ലാവരും ഉറപ്പിച്ചിരിക്കെയായിരുന്നു കഴിഞ്ഞ ഐപിഎല്ലോടെ എല്ലാ മാറി മറിഞ്ഞത്.

ഫിനിഷറുടെ റോളില്‍ ആര്‍സിബിക്കു വേണ്ടി ഡിക്കെ കത്തിക്കയറിയതോടെ ഇന്ത്യന്‍ ടീമിലേക്കു അദ്ദേഹത്തെ തിരികെ വിളിക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഫോമിനൊപ്പം അനുഭവസമ്പത്ത് കൂടി പരിഗണിച്ചായിരുന്നു ഇത്. മാത്രമല്ല ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ മോശം ഫോമും അദ്ദേഹത്തിനു അനുകൂല ഘടകമായി മാറി.

ഐസിസിയുടെ ടി20 ലോകകപ്പ് മുന്നില്‍ കണ്ടായിരുന്നു ഡിക്കെയെ ഇന്ത്യന്‍ ടി20 ടീമിലേക്കു തിരികെ വിളിച്ചത്. ഐഎപിഎല്ലിനു ശേഷമുള്ള ടി20 പരമ്പരകളിലെല്ലാം കളിച്ച അദ്ദേഹം ഒക്ടോബര്‍- നവംബര്‍ മാസങ്ങിലായി നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലും ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. പക്ഷെ ലോകകപ്പില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ ഡിക്കെയ്ക്കു സാധിച്ചില്ല. ടൂര്‍ണമെന്റിനു ശേഷം അദ്ദേഹം ടീമിനു പുറത്താവുകയും ചെയ്തു.

DINESH KARTHIK

ഈ സീസണിലെയും കഴിഞ്ഞ സീസണിലെയും ഐപിഎല്ലിലെ പ്രകടനങ്ങള്‍ താരതമ്യം ചെയ്താല്‍ അവിശ്വസനീയ വീഴ്ച തന്നെയാണ് ദിനേശ് കാര്‍ത്തിക്കിനു സംഭവിച്ചിരിക്കുന്നതെന്നു വ്യക്തമാവും. 2022ലെ ഐപിഎല്ലില്‍ ആര്‍സിബിയെ പ്ലേഓഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് ഡിക്കെ. ഇത്തവണ അദ്ദേഹം നിരാശപ്പെടുത്തിയതോടെ ടീം പ്ലേഓഫിലെത്തിയതുമില്ല.

16 മല്‍സരങ്ങളില്‍ നിന്നും കഴിഞ്ഞ സീസണില്‍ കാര്‍ത്തികിന്റെ സമ്പാദ്യം 330 റണ്‍സായിരുന്നു. 55 ശരാശരിയില്‍ 183.33 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റോടെയായിരുന്നു ഇത്. ഒരു കളിയില്‍ ഡെക്കായ അദ്ദേഹം ആറ് ഇന്നിങ്‌സുകളില്‍ 30 പ്ലസ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. 27 ഫോറും 22 സിക്‌സറുകളും ഡിക്കെ നേടി.

പക്ഷെ ഈ സീസണില്‍ 13 ഇന്നിങ്‌സുകളില്‍ നിന്നും ഡിക്കെയ്ക്കു നേടാനാത് 140 റണ്‍സ് മാത്രമാണ്. ശരാശരി 55ല്‍ നിന്നും 11.67ലേക്കു ഒറ്റയടിക്കു കൂപ്പുകുത്തി. സ്‌ട്രൈക്ക് റേറ്റ് 134.61ലേക്കും കുറഞ്ഞു. നാലു ഇന്നിങ്‌സുകളിലാണ് ഡിക്കെ അക്കൗണ്ട് തുറക്കാനാവാത മടങ്ങിയത്.

നേരത്തേ 30 പ്ലസ് സ്‌കോറുകള്‍ ആറെണ്ണമുണ്ടായിരുന്നതെങ്കില്‍ ഇത്തവണ ഒന്നു മാത്രം. 13 ഫോറുകളും അഞ്ചു സിക്‌സറുകളും മാത്രമേ ഡിക്കെ ഇത്തവണ നേടിയി്ട്ടുമുള്ളൂ. ഐപിഎല്ലില്‍ ഡിക്കെയുടെ അവസാന സീസണായിരിക്കും ഇതെന്നുറപ്പാണ്. അടുത്ത സീസണില്‍ അദ്ദേഹത്ത നിലനിര്‍ത്താന്‍ ആര്‍സിബി ശ്രമിക്കാനിടയില്ല.

Story first published: Tuesday, May 23, 2023, 15:05 [IST]
Other articles published on May 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+