For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ശേഷിക്കുന്നത് മൂന്ന് മത്സരം, രാജസ്ഥാന് എങ്ങനെ പ്ലേ ഓഫിലെത്താം? വഴിയിതാ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ അനായാസമായി പ്ലേ ഓഫിലെത്തുമെന്ന് തോന്നിപ്പിച്ച ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ആദ്യ മത്സങ്ങളില്‍ ഗംഭീര ജയങ്ങളോടെ തുടങ്ങിയ രാജസ്ഥാന്‍ പ്ലേ ഓഫിനോടടുക്കവെ മോശം പ്രകടനം കാഴ്ചവെച്ച് നിരാശപ്പെടുത്തുകയാണ്. അവസാന മൂന്ന് മത്സരത്തിലും തോറ്റ രാജസ്ഥാന്‍ 11 മത്സരത്തില്‍ നിന്ന് 10 പോയിന്റുമായി നാലാം സ്ഥാനത്താണ്.

നിലവില്‍ നാലാം സ്ഥാനത്തുണ്ടെങ്കിലും രാജസ്ഥാന്‍ റോയല്‍സിന് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് പറയാം. അവസാന സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റതോടെ രാജസ്ഥാന്റെ മുന്നില്‍ വലിയ പ്രതിസന്ധിയാണുള്ളത്. തുടര്‍ തോല്‍വികള്‍ വേട്ടയാടുന്ന രാജസ്ഥാന് ഇനി എങ്ങനെ പ്ലേ ഓഫ് സീറ്റ് നേടാനാവും. മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ രാജസ്ഥാന് എങ്ങനെ പ്ലേ ഓഫിലെത്താം? വഴികളിതാ.

rajasthan royals

മൂന്ന് മത്സരങ്ങളാണ് രാജസ്ഥാന് ശേഷിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ആര്‍സിബി, പഞ്ചാബ് കിങ്‌സ് എന്നിവരാണ് രാജസ്ഥാന്റെ എതിരാളികള്‍. ഇതില്‍ കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ നേരിടുമ്പോള്‍ ആര്‍സിബിയെ സ്വന്തം മണ്ണിലാണ് രാജസ്ഥാന് നേരിടേണ്ടത്. പഞ്ചാബിനെതിരായ മത്സരം ധര്‍മശാലയിലാണ്. അതുകൊണ്ട് തന്നെ രാജസ്ഥാന് ശേഷിക്കുന്ന മത്സരങ്ങള്‍ കടുപ്പം.

സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ പഞ്ചാബ് കിങ്‌സിനോട് രാജസ്ഥാന്‍ തോറ്റിരുന്നു. ആര്‍സിബിയോടും മുട്ടുകുത്തിയ രാജസ്ഥാന്‍ കെകെആറിനെതിരേ സീസണില്‍ ആദ്യമായാണ് നേര്‍ക്കുനേര്‍ എത്തുന്നത്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ എളുപ്പമല്ല. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിക്കാനാവാത്ത പക്ഷം രാജസ്ഥാന് പ്ലേ ഓഫില്‍ സീറ്റ് പ്രതീക്ഷിക്കാനാവില്ല. ഇപ്പോഴും നെറ്റ് റണ്‍റേറ്റ് 0.388 ആണെന്നതാണ് രാജസ്ഥാനെ സംബന്ധിച്ച് മുന്‍തൂക്കം നല്‍കുന്ന കാര്യം.

ആര്‍സിബി, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്ക് 10 പോയിന്റുകള്‍ തന്നെയുണ്ട്. എന്നാല്‍ ഇവര്‍ 10 മത്സരങ്ങളാണ് കളിച്ചത്. കൂടാതെ ഇവരുടെ നെറ്റ് റണ്‍റേറ്റ് മോശമാണ്. മൈനസിലാണ് ഇവരുടെ നെറ്റ് റണ്‍റേറ്റ്. അതുകൊണ്ട് തന്നെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ജയിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫിലേക്കെത്താനായേക്കും.

എന്നാല്‍ ആര്‍സിബിയുടെയും പഞ്ചാബിന്റെയും മുംബൈയുടെയും മത്സരഫലങ്ങള്‍ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകളെ സ്വാധീനിച്ചേക്കും. ആര്‍സിബിയേയും പഞ്ചാബിനേയും രാജസ്ഥാന്‍ തോല്‍പ്പിക്കുകയെന്നത് പ്രധാനപ്പെട്ട കാര്യം. കൂടാതെ നെറ്റ് റണ്‍റേറ്റ് രാജസ്ഥാന് മുകളിലേക്കാവുന്ന തരത്തില്‍ ഈ മൂന്ന് ടീമുകളും വലിയ ജയം നേടാതിരിക്കേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ടീം കരുത്ത് ശക്തമാണെങ്കിലും നിര്‍ഭാഗ്യമാണ് രാജസ്ഥാനെ പിന്നോട്ടടിക്കുന്നത്.

sanju samson

ഇപ്പോള്‍ രാജസ്ഥാന്റെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് ട്രന്റ് ബോള്‍ട്ടിന്റെ പരിക്കാണ്. പേസ് നിരയില്‍ ബോള്‍ട്ടിന്റെ അഭാവം രാജസ്ഥാനെ പിന്നോട്ടടിക്കുന്നു. ബൗളിങ് നിരയില്‍ വലിയ അഴിച്ചുപണികള്‍ നടത്തുന്നതും നിലവിലെ വിജയ കൂട്ടുകെട്ട് പൊളിയുന്നതും രാജസ്ഥാന്റെ തോല്‍വിയുടെ കാരണമായി മാറുന്നു. നായകനെന്ന നിലയില്‍ സഞ്ജു സാംസണിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന മത്സരങ്ങളാണ് വരാനിരിക്കുന്നത്.

രാജസ്ഥാന്റെ തുടര്‍ തോല്‍വികളില്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സി പിഴവുകള്‍ക്ക് പങ്കുണ്ട്. ബാറ്റുകൊണ്ട് സ്ഥിരത കാട്ടാത്ത സഞ്ജു ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്. ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഒബെഡ് മക്കോയിയെ 19ാം ഓവറില്‍ സഞ്ജു പരിഗണിക്കാതിരുന്നത് തിരിച്ചടിയായി മാറി. ജോ റൂട്ടിനെ പന്തെറിയിക്കാനും ധൈര്യം കാട്ടിയില്ല.

രാജസ്ഥാന്റെ തോല്‍വിക്ക് പല ന്യായീകരണങ്ങള്‍ പറയാമെങ്കിലും ഇനിയുള്ള മത്സരങ്ങളില്‍ അതുകൊണ്ട് കാര്യമില്ല. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിക്കാനാവാതെ പോയാല്‍ അവസാന സീസണിലെ റണ്ണറപ്പുകളായ രാജസ്ഥാന് ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തുപോവേണ്ടി വരുമെന്ന് തന്നെ പറയാം.

Story first published: Monday, May 8, 2023, 9:49 [IST]
Other articles published on May 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+