For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: മുംബൈക്ക് രണ്ടാം സ്ഥാനത്തെത്താം! പക്ഷെ സിഎസ്‌കെ കനിയണം- വഴിയിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്ലേ ഓഫ് പോരാട്ടം ശക്തമാവുകയാണ്. ആരൊക്കെ പ്ലേ ഓഫിലെത്തുമെന്ന് ഉറപ്പിച്ച് പറയാന്‍ ഇതുവരെ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഗുജറാത്ത് ടൈറ്റന്‍സ് ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചപ്പോള്‍ സിഎസ്‌കെ, മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ആര്‍സിബി, പഞ്ചാബ് കിങ്‌സ് എന്നിവരെല്ലാം പ്രതീക്ഷ കൈവിടാതെ പിന്നാലെയുണ്ട്.

പ്ലേ ഓഫിലെത്തുകയെന്നതിലുപരിയായി പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് ടീമുകളിലൊന്നാവുകയെന്നതാണ് പ്രധാനപ്പെട്ടത്. അതിനായുള്ള ശ്രമത്തിലാണ് വമ്പന്‍ ടീമുകള്‍. 12 മത്സരത്തില്‍ നിന്ന് 16 പോയിന്റോടെയാണ് ഗുജറാത്ത് തലപ്പത്ത് നില്‍ക്കുന്നത്. സിഎസ്‌കെ 12 മത്സരത്തില്‍ നിന്ന് 15 പോയിന്റുമായി രണ്ടാം സ്ഥാനത്തും 12 മത്സരത്തില്‍ നിന്ന് 14 പോയിന്റുമായി മുംബൈ മൂന്നാം സ്ഥാനത്തുമാണ്.

dhoni, rohit sharma

രണ്ടാം സ്ഥാനത്തിനായി മുംബൈയും സിഎസ്‌കെയും തമ്മില്‍ വാശിയേറിയ പോരാട്ടം തന്നെയാണ് നടക്കുന്നത്. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള സിഎസ്‌കെയ്ക്ക് മുംബൈയെക്കാളും മികച്ച നെറ്റ് റണ്‍റേറ്റുമുണ്ട്. എന്നാല്‍ സിഎസ്‌കെയെ മറികടന്ന് മുംബൈക്ക് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ വഴിയുണ്ട്. എങ്ങനെയാണെന്ന് പരിശോധിക്കാം. സിഎസ്‌കെയ്ക്കും മുംബൈക്കും രണ്ട് മത്സരങ്ങള്‍ വീതമാണ് ശേഷിക്കുന്നത്.

സിഎസ്‌കെയുടെ അടുത്ത രണ്ട് എതിരാളികള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഡല്‍ഹി ക്യാപിറ്റല്‍സുമാണ്. ഇവരിലൊരു ടീമിനോടെങ്കിലും സിഎസ്‌കെ തോറ്റാലെ മുംബൈക്ക് രണ്ടാം സ്ഥാനം പ്രതീക്ഷിക്കാനാവു. കെകെആറിനെതിരായ മത്സരം സിഎസ്‌കെയുടെ തട്ടകത്തിലാണ്. അതുകൊണ്ട് തന്നെ സിഎസ്‌കെയെ കീഴടക്കുക പ്രയാസമാവും. ഡല്‍ഹി ക്യാപിറ്റല്‍സ് അവസാന സ്ഥാനക്കാരാണ്.

ഡല്‍ഹിയുടെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത അവസ്ഥയില്‍ ഡല്‍ഹി കളിച്ചാല്‍ സിഎസ്‌കെ ഭയക്കണം. അല്ലാത്ത പക്ഷം സിഎസ്‌കെയെ വീഴ്ത്തുക ഡേവിഡ് വാര്‍ണര്‍ക്കും സംഘത്തിനും പ്രയാസമായിരിക്കും. നിലവിലെ സാഹചര്യത്തില്‍ കെകെആറിനോടും ഡല്‍ഹിയോടും സിഎസ്‌കെ ജയിക്കാനാണ് സാധ്യത. സിഎസ്‌കെ ഏതെങ്കിലും മത്സരം തോറ്റാല്‍ 14 മത്സരത്തില്‍ നിന്ന് 17 പോയിന്റാവും സിഎസ്‌കെയ്ക്ക് ലഭിക്കുക.

അപ്പോഴും പ്ലേ ഓഫില്‍ സീറ്റുറപ്പാണ്. മുംബൈക്ക് തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളും ജയിച്ചാല്‍ മാത്രമെ സിഎസ്‌കെയെ മറികടക്കുന്നതിനെക്കുറിച്ച് ആലോചിക്കാനാവു. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളോടാണ് മുംബൈയുടെ ശേഷിക്കുന്ന മത്സരങ്ങള്‍. ലഖ്‌നൗവിനെ ലഖ്‌നൗവിന്റെ മണ്ണില്‍ വീഴ്ത്തുക മുംബൈക്ക് പ്രയാസമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മുംബൈക്ക് തട്ടകത്തിലാണ് മത്സരം.

ms dhoni, rohit sharma

ഹൈദരാബാദിനെ തോല്‍പ്പിക്കുക താരതമ്യേനെ എളുപ്പമാണെന്ന് വിലയിരുത്തിയാലും ലഖ്‌നൗവിനെ തോല്‍പ്പിക്കാന്‍ മുംബൈ പാടുപെടും. ഒരു മത്സരം മാത്രം ജയിച്ചാല്‍ മുംബൈക്ക് പ്ലേ ഓഫ് സീറ്റ് കടുപ്പമായി മാറാനും സാധ്യതയുണ്ട്. സിഎസ്‌കെ ഏതെങ്കിലും മത്സരം തോല്‍ക്കുകയും മുംബൈ രണ്ട് മത്സരം ജയിക്കുകയും ചെയ്താല്‍ പോയിന്റ് പട്ടികയില്‍ സിഎസ്‌കെയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കുയരാന്‍ മുംബൈക്ക് സാധിക്കും.

എന്നാല്‍ അത് സംഭവിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയണം. നിലവില്‍ മുംബൈ മികച്ച ഫോമിലാണ്. ഇഷാന്‍ കിഷന്‍, സൂര്യ കുമാര്‍ യാദവ്, ടിം ഡേവിഡ്, രോഹിത് ശര്‍മ എന്നിവരോടൊപ്പം തിലക് വര്‍മകൂടി തിരിച്ചെത്തുമ്പോള്‍ മുംബൈയുടെ കരുത്തുയരും. കാമറൂണ്‍ ഗ്രീന്‍ സ്ഥിരത കണ്ടെത്തേണ്ടതും മുംബൈയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.

സിഎസ്‌കെ ഒത്തിണക്കത്തോടെ കളിക്കുന്നു. ഡെവോണ്‍ കോണ്‍വെ, റുതുരാജ് ഗെയ്ക് വാദ്, അജിന്‍ക്യ രഹാനെ, ശിവം ദുബെ എന്നിവരെല്ലാം നന്നായി ബാറ്റ് ചെയ്യുന്നു. ഫിനിഷര്‍ റോളില്‍ എംഎസ് ധോണിയും മികവ് കാട്ടുന്നു. അമ്പാട്ടി റായിഡു മധ്യനിരയില്‍ ബാറ്റിങ് മെച്ചപ്പെടുത്തണം. ബൗളിങ് നിര മികച്ച ഫോമിലാണെന്നും സിഎസ്‌കെയുടെ പ്രതീക്ഷ ഉയര്‍ത്തുന്നതാണ്.

Story first published: Sunday, May 14, 2023, 12:42 [IST]
Other articles published on May 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+