For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: മുംബൈക്ക് എങ്ങനെ പ്ലേ ഓഫിലെത്താം? വഴിയടഞ്ഞിട്ടില്ല-നെറ്റ് റണ്‍റേറ്റ് വില്ലന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. പോരാട്ടം കടുക്കുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, സിഎസ്‌കെ എന്നിവരാണ് ആദ്യ നാലിലുള്ളത്. ടൂര്‍ണമെന്റ് പാതി പിന്നിടുമ്പോള്‍ പ്ലേ ഓഫ് സീറ്റിനായുള്ള പോരാട്ടം കടുക്കുകയാണെന്ന് പറയാം. ആര്‍സിബി, പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരും ശക്തമായി രംഗത്തുണ്ട്.

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല. പ്രതീക്ഷിച്ച തുടക്കമല്ല ടീമിന് ലഭിച്ചത്. ആദ്യ രണ്ട് മത്സരം തോറ്റ് തുടങ്ങിയ മുംബൈ പിന്നീടുള്ള മൂന്ന് മത്സരങ്ങള്‍ ജയിച്ചു. പിന്നീട് രണ്ട് മത്സരം തോറ്റ രോഹിത്തും സംഘവും അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ റെക്കോഡ് സ്‌കോര്‍ മറികടന്നു. നിലവില്‍ ഏഴാം സ്ഥാനത്താണ് മുംബൈയുള്ളത്. ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചോ?

mumbai indians

കണക്കുകള്‍ നോക്കി മുംബൈയുടെ സാധ്യതകള്‍ വിലയിരുത്താം. എട്ട് മത്സരം പൂര്‍ത്തിയാക്കിയ മുംബൈക്ക് എട്ട് പോയിന്റാണുള്ളത്. -0.502 ആണ് ടീമിന്റെ നെറ്റ് റണ്‍റേറ്റ്. ഇതാണ് മുംബൈയുടെ പ്രധാന പ്രശ്‌നം. വരുന്ന മത്സരങ്ങളില്‍ ജയം നേടുകയെന്നതിലുപരിയായി വലിയ ജയം നേടാന്‍ മുംബൈക്ക് സാധിക്കേണ്ടതായുണ്ട്. ആറ് പോയിന്റുള്ള കെകെആറും ഹൈദരാബാദും നാല് പോയിന്റുള്ള ഡല്‍ഹിയുമാണ് പട്ടികയില്‍ മുംബൈക്ക് താഴെയുള്ളത്.

അഞ്ചാം സ്ഥാനത്തുള്ള ആര്‍സിബിയുടെ നെറ്റ് റണ്‍റേറ്റ് -0.030 ആണ്. ഗുജറാത്ത്, രാജസ്ഥാന്‍, ലഖ്‌നൗ, സിഎസ്‌കെ ടീമുകളുടെ നെറ്റ് റണ്‍റേറ്റ് മികച്ചതാണ്. അതുകൊണ്ട് തന്നെ പ്ലേ ഓഫിലെത്താന്‍ നെറ്റ് റണ്‍റേറ്റ് മുംബൈ മെച്ചപ്പെടുത്തേണ്ടതായുണ്ട്. മുംബൈയുടെ ഇനിയുള്ള മത്സരങ്ങളെല്ലാം അത്ര എളുപ്പത്തില്‍ ജയിക്കാവുന്നതല്ല. പഞ്ചാബ് കിങ്‌സ്, സിഎസ്‌കെ, ഗുജറാത്ത് ടൈറ്റന്‍സ്, ആര്‍സിബി, ലഖ്‌നൗ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുമായി മുംബൈക്ക് മത്സരം ബാക്കിയുണ്ട്.

ഇവരെല്ലാം ശക്തരായ ടീമുകളായതിനാലും മികച്ച ഫോമില്‍ കളിക്കുന്നതിനാലും മുംബൈക്ക് കാര്യങ്ങള്‍ കടുപ്പം. മുംബൈക്ക് ശേഷിക്കുന്ന ആറ് മത്സരത്തില്‍ മൂന്നെണ്ണം തട്ടകത്തിലാണ്. അതുകൊണ്ട് തന്നെ ഈ മത്സരങ്ങളില്‍ വലിയ ജയം നേടുകയെന്നതാണ് പ്രധാന വെല്ലുവിളി. ഗുജറാത്തിനെയും ആര്‍സിബിയേയും ഹൈദരാബാദിനേയും മുംബൈക്ക് നേരിടേണ്ടത് സ്വന്തം മണ്ണിലാണ്. എന്നാല്‍ എവേ മത്സരങ്ങളില്‍ മുംബൈ വിയര്‍ക്കും.

mumbai indians

മുംബൈയെ സ്വന്തം തട്ടകത്തില്‍ മുട്ടുകുത്തിച്ച പഞ്ചാബിനെ അവരുടെ തട്ടകത്തിലാണ് മുംബൈക്ക് നേരിടേണ്ടത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ തട്ടകത്തിലാണ് മുംബൈക്ക് നേരിടേണ്ടത്. ഈ കടമ്പ കടക്കുകയെന്നതാണ് പ്രധാന പ്രശ്‌നം. ലഖ്‌നൗവിനെയും അവരുടെ മൈതാനത്താണ് മുംബൈക്ക് നേരിടേണ്ടത്. ഇത് ബൗളര്‍മാര്‍ക്ക് മുന്‍തൂക്കമുള്ള മൈതാനമാണ്. അതുകൊണ്ട് തന്നെ രോഹിത്തിനും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമല്ല.

ശേഷിക്കുന്ന ആറ് മത്സരത്തില്‍ നാലിലെങ്കിലും ജയിക്കാത്ത പക്ഷം മുംബൈ കാര്യങ്ങള്‍ കടുപ്പമാണ്. ചെന്നൈ, ഗുജറാത്ത്, ലഖ്‌നൗ, ആര്‍സിബി ടീമുകളെ വീഴ്ത്തുകയെന്നതാണ് പ്രധാനപ്പെട്ടത്. ഇവര്‍ക്ക് മുംബൈയെക്കാള്‍ കൂടുതല്‍ പോയിന്റുള്ളതിനാല്‍ മുംബൈക്ക് മുന്നോട്ട് പോകാന്‍ ഇവരെ തോല്‍പ്പിക്കാതെ സാധിക്കില്ല. ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഗുജറാത്തിനോടും പഞ്ചാബിനോടും സിഎസ്‌കെയോടും ആര്‍സിബിയോടും മുംബൈ തോറ്റിരുന്നു.

അതുകൊണ്ട് തന്നെ മാനസികമായി മുംബൈക്ക് മേല്‍ ഇവര്‍ക്ക് ആധിപത്യമുണ്ടാവും. ചരിത്രം പരിശോധിക്കുമ്പോള്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയിട്ടുള്ള നിരയാണ് മുംബൈ ഇന്ത്യന്‍സ്. ബൗളിങ്ങാണ് ഇത്തവണ ടീമിനെ പിന്നോട്ടടിക്കുന്നത്. രാജസ്ഥാനെതിരേ 200ന് മുകളിലുള്ള വിജയലക്ഷ്യം വിജയകരമായി മറികടന്ന് മുംബൈക്ക് മാനസികമായി കരുത്ത് പകരും. ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയത്തുടര്‍ച്ചയുമായി മുംബൈക്ക് പ്ലേ ഓഫിലേക്കെത്താനാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Tuesday, May 2, 2023, 10:56 [IST]
Other articles published on May 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+