For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: അന്ന് കൈയടിച്ചു, ഇന്ന് ഇവര്‍ ഓര്‍മയില്‍ പോലുമില്ല! വാഴ്ത്തപ്പെടാത്ത 'ഹീറോ'കള്‍

മുംബൈ: ക്രിക്കറ്റില്‍ വിപ്ലവകരമായ മാറ്റംകൊണ്ടുവന്ന ടൂര്‍ണമെന്റാണ് ഐപിഎല്‍. ടി20 ഫോര്‍മാറ്റിന്റെ വളര്‍ച്ചയും സാധ്യതയും മുന്നില്‍ക്കണ്ട് ബിസിസി ഐ കൊണ്ടുവന്ന ഐപിഎല്‍ ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ടൂര്‍ണമെന്റുകളിലൊന്നാണ്. ഇതിനോടകം നിരവധി പ്രതിഭകളാണ് ഐപിഎല്ലിലൂടെ കളിച്ച് ദേശീയ ടീമിലേക്കെത്തിയത്. ഇന്നത്തെ ഇന്ത്യന്‍ ടീമിലേക്ക് നോക്കുമ്പോള്‍ നായകന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെ നിരവധി പേര്‍ ഐപിഎല്ലിലൂടെ വളര്‍ന്നവരായി കാണാന്‍ സാധിക്കും.

1

ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ തുടങ്ങിയ വലിയൊരു പട്ടിക ഇതില്‍ ചൂണ്ടിക്കാട്ടാനാവും. ഐപിഎല്‍ കരിയറും ജീവിതവും മാറ്റിമറിച്ച കഥ പലര്‍ക്കും പറയാനാവും. എന്നാല്‍ ഐപിഎല്ലില്‍ കളിച്ച് ആരാധക ഹൃദയങ്ങളിലേക്കെത്തിയിട്ടും പ്രതീക്ഷക്കൊത്ത് വളരാന്‍ സാധിക്കാതെ പോയ ചില താരങ്ങളുമുണ്ട്. ഒരു കാലത്ത് ആരാധകര്‍ ആര്‍പ്പുവിളിക്കുകയും കൈയടിക്കുകയും ചെയ്തവരും എന്നാല്‍ പിന്നീട് ഒന്നുമാവാതെ ആരാധകര മനസില്‍ നിന്ന് മാഞ്ഞുപോവുകയും ചെയ്ത ചില താരങ്ങളുണ്ട്.

ഇത്തരത്തില്‍ ഹീറോയില്‍ നിന്ന് സീറോയായി മാറിയ ഐപിഎല്ലിലെ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മന്‍വീന്ദര്‍ ബിസ്ലയാണ് ഈ പട്ടികയിലെ ഒരാള്‍. വലം കൈയന്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍ 2012ലെ ഫൈനലില്‍ 48 പന്തില്‍ 89 റണ്‍സടിച്ചാണ് എല്ലാവരുടെയും ശ്രദ്ധ നേടിയത്. ഇന്ത്യയുടെ ടി20 ടീമിലേക്ക് വളരാന്‍ പ്രതിഭയുള്ളവനെന്ന് വിലയിരുത്തപ്പെട്ടെങ്കിലും ഐപിഎല്ലിലെ ചില പ്രകടനങ്ങളില്‍ത്തന്നെ അദ്ദേഹത്തിന്റെ കരിയര്‍ അവസാനിച്ചു.

1

മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരം പോള്‍ വാല്‍ത്താട്ടിയാണ് ഇത്തരത്തില്‍ ഒന്നുമാവാതെ പോയ മറ്റൊരു പ്രതിഭ. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ റണ്‍സ് പിന്തുടരുമ്പോള്‍ 63 പന്തില്‍ 120 റണ്‍സ് നേടിയ വാല്‍ത്താട്ടിയുടെ ബാറ്റിങ് പ്രകടനം ഐപിഎല്ലിലെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നാണ്. എംഎസ് ധോണിയെന്ന ക്യാപ്റ്റന്റെ സര്‍വ കണക്കുകൂട്ടലുകളും തെറ്റിച്ച വാല്‍ത്താട്ടി അടുത്ത സൂപ്പര്‍ താരമാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നുമാവാതെ അദ്ദേഹത്തിന്റെ കരിയര്‍ അവസാനിച്ചു.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ക്ക് മറക്കാനാവാത്ത താരമാണ് സുബ്രമണ്യ ബദരിനാഥ്. തമിഴ്‌നാട്ടുകാരനായ ബദരിനാഥിനെ വിരാട് കോലിക്ക് മുമ്പ് ഇന്ത്യന്‍ ടീമിലേക്കെത്തിക്കാന്‍ എംഎസ് ധോണി ആഗ്രഹിച്ചിരുന്നു. മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാന്‍ കഴിവുള്ള പ്രതിഭയായിരുന്നു ബദരിനാഥ്. 2010ല്‍ 356 റണ്‍സും 2011ല്‍ 396 റണ്‍സുമടിച്ച താരം മധ്യനിരയില്‍ ഗംഭീര പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ഇന്ത്യന്‍ ടീമിലേക്കെത്താനായെങ്കിലും ബദരിനാഥിന്റെ കരിയര്‍ പ്രതീക്ഷക്കൊത്ത് വളര്‍ന്നില്ല.

1

മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന സൗരഭ് തിവാരിയാണ് ഈ പട്ടികയിലെ മറ്റൊരാള്‍. നീളന്‍ മുടിയുമായി ആരാധക ഹൃദയങ്ങള്‍ കീഴടക്കിയ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ഐപിഎല്ലിലൂടെ വലിയ കരിയറിലേക്കെത്തുമെന്ന് കരുതിയവര്‍ ഏറെയാണ്. 2010ല്‍ 419 റണ്‍സ് നേടി മുംബൈയുടെ കുതിപ്പിന് കരുത്തേകിയിരുന്ന സൗരവ് ഇന്ത്യന്‍ ടീമിലേക്കെത്തിയെങ്കിലും വലിയ കരിയര്‍ എത്തിപ്പിടിക്കാനായില്ല. തുടര്‍ പരിക്കുകളും ഫിറ്റ്‌നസും പ്രശ്‌നമായതോടെ സൗരഭ് തിവാരി ടീമില്‍ നിന്നും ആരാധക മനസില്‍ നിന്നും തഴയപ്പെട്ടു.

മുംബൈ ഇന്ത്യന്‍സിലൂടെ ആരാധക മനസിലേക്ക് വളര്‍ന്ന മറ്റൊരു താരമാണ് അഭിഷേക് നായര്‍. മധ്യനിരയിലും ടോപ് ഓഡറിലും ഒരുപോലെ തിളങ്ങാന്‍ ശേഷിയുണ്ടായിരുന്ന താരം പന്തുകൊണ്ടും ടീമിന് ഉപകാരിയായിരുന്നു. മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ രക്ഷകനായി കണ്ടിരുന്ന താരമാണ് അഭിഷേക്. അന്നത്തെ പ്രകടനം വിലയിരുത്തി അഭിഷേകിന് വലിയ കരിയര്‍ പ്രവചിച്ചവര്‍ ഏറെയായിരുന്നു. എന്നാല്‍ താരമെന്ന നിലയില്‍ പ്രതീക്ഷിച്ച വളര്‍ച്ച അഭിഷേകിന് നേടാനായില്ല. ഇപ്പോള്‍ കെകെആറിന്റെ പരിശീലക സംഘത്തിലുണ്ട്.

Story first published: Saturday, March 25, 2023, 13:15 [IST]
Other articles published on Mar 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+