For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: പ്ലേഓഫില്‍ ഇല്ലാത്തവരുടെ സൂപ്പര്‍ 11, ഡുപ്ലെസി നയിക്കും! സഞ്ജു പുറത്ത്

ഐപിഎല്ലിന്റെ 16ാം സീസണില്‍ ഇനി ബാക്കിയുള്ളത് നാലു ടീമുകള്‍ മാത്രം. ശേഷിച്ച ആറു ടീമുകളുടെയും പ്രതീക്ഷകള്‍ അവസാനിച്ചു കഴിഞ്ഞു. നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സ്, അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്, നാലു തവണ കപ്പുയര്‍ത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കന്നിക്കിരീടം ലക്ഷ്യമിടുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് പ്ലേഓഫിലുള്ളത്. രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ പുറത്തായിക്കഴിഞ്ഞു.

ഇത്തവണ പ്ലേഓഫ് കാണാതെ പുറത്തായ ആറു ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള താരങ്ങളെ ഉള്‍പ്പെടുത്തി ഒരു സൂപ്പര്‍ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്താല്‍ എങ്ങനെയിരിക്കും? ആരൊക്കെയായിരിക്കും ഈ ഇലവനില്‍ ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം. ആര്‍സിബി ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിയും റോയല്‍സ് യുവതാരം യശസ്വി ജയ്‌സ്വാളും ചേര്‍ന്നായിരിക്കും ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക.

FAF DU PLESSIS

രണ്ടു പേരും ഇത്തവണ റണ്‍സ് വാരിക്കൂട്ടി സ്വന്തം ടീമുകള്‍ക്കായി കസറിയവരാണ്. 56.1 ശരാശരിയില്‍ എട്ടു ഫിഫ്റ്റികളടക്കം 730 റണ്‍സാണ് ഡുപ്ലെസി അടിച്ചെടുത്തത്. നിലവിലെ ഓറഞ്ച് ക്യാപ്പിന്റെ അവകാശിയും അദ്ദേഹം തന്നെ. 21കാരനായ ജയ്‌സ്വാളാവട്ടെ രാജസ്ഥാന്‍ റോയല്‍സിന്റെ റണ്‍മെഷീനായിരുന്നു.

14 മല്‍സരങ്ങളില്‍ 163 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റോടെ താരം സ്‌കോര്‍ ചെയ്തത് 625 റണ്‍സാണ്. കന്നി സെഞ്ച്വറിയും ഇത്തവണ കണ്ടെത്തിയ ജയ്‌സ്വാള്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയും സ്വന്തം പേരിലാക്കിയിരുന്നു. വെറും 13 ബോളുകളില്‍ നിന്നായിരുന്നു ഇത്.

ഇലവന്റെ മധ്യനിരയില്‍ മൂന്നു മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, ഹെന്‍ഡ്രിച്ച് ക്ലാസെന്‍, റിങ്കു സിങ് എന്നിവരാണുള്ളത്. സഞ്ജു സാംസണിനെ പിന്തള്ളിയാണ് സൗത്താഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ കൂടിയായ ക്ലാസെന്‍ ഇലവനിലേക്കു വന്നത്. കിരീടം ഇത്തവണയും കൈവിട്ടുപോയെങ്കിലും വിന്റേജ് കോലിയുടെ ശക്തമായ തിരിച്ചുവരവാണ് ഈ സീസണില്‍ കണ്ടത്. രണ്ടു സെഞ്ച്വറികളും ആറു ഫിഫ്റ്റികളുമടക്കം 639 റണ്‍സ് അദ്ദേഹം നേടിയിരുന്നു.

മറ്റൊരു ആര്‍സിബി താരമായ മാക്‌സ്വെല്ലും ഈ സീസണില്‍ മിന്നുന്ന ഫോമിലായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 183.48 സ്‌ട്രൈക്ക് റേറ്റോടെ 400 റണ്‍സാണ് അദ്ദേഹം നേടിയത്. അഞ്ചു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. 11 വര്‍ഷത്തെ ഐപിഎല്‍ കരിയറില്‍ മൂന്നാം തവണയാണ് മാക്‌സി 400ലെത്തിയത്.

KLAASEN

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ ക്ലാസെന്‍ ഈ സീസണില്‍ മിന്നുന്ന ഫോമിലായിരുന്നു. 11 ഇന്നിങ്‌സുകളില്‍ നിന്നും 448 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി റിങ്കു സിങ് ഫിനിഷറുടെ റോളില്‍ കസറിയിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം 476 റണ്‍സായിരുന്നു. 60നടുത്ത് ശരാശരിയും 149.53 സ്‌ട്രൈക്ക് റേറ്റും റിങ്കുവിനുണ്ടായിരുന്നു.

ഇലവനിലെ സ്പിന്നര്‍മാര്‍ അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ്. പേസര്‍മാരായി ടീമിലുള്ളത് ട്രെന്റ് ബോള്‍ട്ടും മുഹമ്മദ് സിറാജുമാണ്. കഴിഞ്ഞ സീസണില്‍ ഫ്‌ളോപ്പായ കെകെആര്‍ സ്പിന്നര്‍ വരുണ്‍ തകര്‍പ്പന്‍ തിരിച്ചുവരാണ് ഇത്തവണ നടത്തിയത്. 14 കളിയില്‍ നിന്നും 20 വിക്കറ്റുകള്‍ താരം പിഴുതിരുന്നു. രാജസ്ഥാന്‍ റോയല്‍സിനായി ചഹല്‍ 14 മല്‍സരങ്ങളില്‍ നിന്നും നേടിയത് 21 വിക്കറ്റുകളായിരുന്നു.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി 11 വിക്കറ്റുകളെടുത്ത അക്ഷര്‍ ബാറ്റിങിലും നിര്‍ണായക സംഭാവന നല്‍കി. 283 റണ്‍സാണ് ലോവര്‍ ഓര്‍ഡറില്‍ ഇറങ്ങി അദ്ദേഹം സ്‌കോര്‍ ചെയ്തത്. പേസര്‍മാരില്‍ ബോള്‍ട്ട് രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി 13 വിക്കറ്റുകള്‍ ഇത്തവണ പിഴുതിരുന്നു. സിറാജാവട്ടെ ആര്‍സിബിക്കു വേണ്ടി കൊയ്തത് 19 വിക്കറ്റുകളാണ്.

പ്ലേഓഫിലെത്താത്ത ടീമുകളില്‍ നിന്നുള്ള ബെസ്റ്റ് 11

ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, ഹെന്‍ഡ്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, ട്രെന്റ് ബോള്‍ട്ട്, വരുണ്‍ ചക്രവര്‍ത്തി, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് സിറാജ്.

Story first published: Tuesday, May 23, 2023, 9:25 [IST]
Other articles published on May 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+