Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ധോണിയോളമെത്തുമോ ഹാര്‍ദിക്, ക്യാപ്റ്റന്‍സി സൂപ്പറോ? തുറന്നു പറഞ്ഞ് സായ് സുദര്‍ശന്‍

തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ ട്രോഫി കൈയെത്തുംദൂരത്തു വഴുതിപ്പോയെങ്കിലും ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഫൈനലിലെ മിന്നും താരം സായ് സുദര്‍ശന്‍. മൂന്നാം നമ്പറില്‍ ഇറങ്ങിയ തമിഴ് നാട്ടുകാരനായ താരം സിഎസ്‌കെ ബൗളിങിനെ നന്നായി കൈകാര്യം ചെയ്തിരുന്നു. 47 ബോളില്‍ 96 റണ്‍സാണ് സായ് വാരിക്കൂട്ടിയത്.

ആറു സിക്‌സറുകളും എട്ടു ഫോറുകളുമടക്കമായിരുന്നു ഇത്. ഫൈനലില്‍ ജിടി ജയിച്ചിരുന്നെങ്കില്‍ ഉറപ്പായും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തുമായിരുന്നു. എന്നാല്‍ റണ്‍ചേസില്‍ മഴ നിയമപ്രകാരം സിഎസ്‌കെ അഞ്ചു വിക്കറ്റിന്റെ വിജയം കൊയ്തതിനാല്‍ സായിയുടെ ഇന്നിങ്‌സിന്റെ മൂല്യം കുറയുകയായിരുന്നു.

SAI SUDARSAN

ബിഹൈന്‍ഡ്‌വുഡ്‌സ് ടിവിക്കു (Behindwoods TV) നല്‍കിയ അഭിമുഖത്തിലാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചും മഴ വില്ലനായ ഫൈനലിനെക്കുറിച്ചുമെല്ലാം സായ് സുദര്‍ശന്‍ മനസ്സ് തുറന്നത്. ഞായറാഴ്ച നടക്കേണ്ടിയിരുന്ന ഫൈനല്‍ മഴയെ തുടര്‍ന്നു റിസര്‍വ് ദിനമായ തിങ്കളാഴ്ചത്തേക്കു മാറ്റിയിരുന്നു.

തിങ്കളാഴ്ചയും മഴ കാരണം കളി നടന്നിരുന്നില്ലെങ്കില്‍ ജിടിയെ ചാംപ്യന്മാരായി പ്രഖ്യാപിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ മഴയെ തുടര്‍ന്നു കളി ഉപേക്ഷിക്കപ്പെടുന്നതിനു പകരം ഫൈനല്‍ തീര്‍ച്ചയായും നടക്കണമെന്നു തന്നെയായിരുന്നു ജിടി ഡ്രസിങ് റൂമിലെ സംസാരമെന്നു സായ് വെളിപ്പെടുത്തി.

ഫൈനലില്‍ കളിക്കണമന്നു തന്നെയായിരുന്നു ഞങ്ങളെല്ലാം ആഗ്രഹിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമും അങ്ങനെ തന്നെയായിരിക്കും ആഗ്രഹിച്ചിരിക്കുക. അല്ലായിരുന്നെങ്കില്‍ ഇത്രയും ഗംഭീരമായ ഒരു ഫൈനല്‍ നമുക്ക് കാണാന്‍ സാധിക്കില്ലായിരുന്നു. അസാധാരണ റണ്‍ചേസ് നടത്തിയാണ് സിഎസ്‌കെ ഫൈനലില്‍ ജയിച്ചത്.

മഴയെ തുടര്‍ന്നു ആദ്യദിനം കളി നടക്കാതെ പോയപ്പോള്‍ ഞങ്ങള്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റും മറ്റും കളിച്ചായിരുന്നു സമയം ചെലവഴിച്ചത്. പക്ഷെ മല്‍സരം തീര്‍ച്ചയായും വേണമെന്നും, കളിച്ചുതന്നെ ജയിച്ച് കിരീടം നേടണമെന്നുമായിരുന്നു എല്ലാവരുടെയും ആഗ്രഹമെന്നും സായ് സുദര്‍ശന്‍ വ്യക്തമാക്കി.

ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള എന്റെ അഭിപ്രായത്തോടു ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെ എല്ലാവരും യോജിക്കുമെന്നു ഞാന്‍ കരുതുന്നു. പ്ലെയിങ് ഇലവനിലുള്ള താരമാണെങ്കിലും, ടീമിനു പുറത്തിരിക്കുന്ന താരമാണെങ്കിലും എല്ലാവര്‍ക്കും പെര്‍ഫോം ചെയ്യാനുള്ള വേദിയും അവസരവും ഒരുക്കി നല്‍കുന്ന ക്യാപ്റ്റനാണ് ഹാര്‍ദിക് ഭായ്.

SAI - HARDIK

കൂടാതെ ജിടിയുടെ ടീം മാനേജ്‌മെന്റും ഇതേ രീതിയില്‍ കളിക്കാര്‍ക്കു പിന്തുണയും പ്രോല്‍സാഹനവും നല്‍കുന്നവരാണ്. നമ്മുട കഴിവ് പൂര്‍ണമായി പുറത്തെടുക്കാനുള്ള എല്ലാ പിന്തുണയും ഹാര്‍ദിക് ഭായിയില്‍ നിന്നും സപ്പോര്‍ട്ട് സ്റ്റാഫുമാരില്‍ നിന്നുമെല്ലാം ലഭിക്കാറുണ്ടെന്നും സായ് സുദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത് ടൈറ്റന്‍സ് കഴിഞ്ഞാല്‍ ഐപിഎല്ലിലെ തന്റെ ഫേവറിറ്റ് ടീം ചെന്നൈ സൂപ്പര്‍ കിങ്‌സണെന്നു താരം പറയുന്നു. ചെന്നൈയില്‍ നിന്നുള്ള എനിക്കു എങ്ങനെ സിഎസ്‌കെയെ ഇഷ്ടപ്പെടാതിരിക്കാന്‍ കഴിയും. ചെറിയ പ്രായത്തില്‍ ഞാന്‍ സിഎസ്‌കെയെ പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും സായ് സുദര്‍ശന്‍ പറഞ്ഞു.

സിഎസ്‌കെയ്ക്കെതിരായ ഫൈനലില്‍ ക്രീസിലെത്തിയ ശേഷം തുടക്കത്തില്‍ വളരെ സ്ലോയായി ബാറ്റ് വീശിയ ശേഷം പിന്നെയെങ്ങനെ വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ സാധിച്ചുവെന്നും സായ് വെളിപ്പെടുത്തി. ഫൈനലില്‍ ബാറ്റ് ചെയ്യാനിങ്ങുമ്പോള്‍ നല്ല സമ്മര്‍ദ്ദമുണ്ടായിരുന്നു. അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ വലിയ തോതില്‍ കാണികളെത്തിയിരുന്നു.

അവരുടെ ആര്‍പ്പുവിളിയും ബഹളവുമെല്ലാം വല്ലാത്തൊരു ഫീലാണ് നമുക്കു നല്‍കുക. ക്രീസിലെത്തിയപ്പോള്‍ അല്‍പ്പനേരമെടുത്താണ് ഞാന്‍ അവയുമായെല്ലാം പൊരുത്തപ്പെട്ടത്. ടീമിനു അപ്പോള്‍ എന്താണോ ആവശ്യം അതു മനസ്സിലാക്കിയാണ് ഞാന്‍ ബാറ്റ് ചെയ്തത്. വിക്കറ്റ് വീണപ്പോള്‍ സ്‌കോറിങിന്റ വേഗത അല്‍പ്പം കുറച്ചിരുന്നു. പിന്നീട് റണ്‍റേറ്റ് പതുക്കെ ഉയര്‍ത്തിക്കൊണ്ട് വരികയായിരുന്നുവെന്നും സായ് പറയുന്നു.

Story first published: Thursday, June 1, 2023, 19:21 [IST]
Other articles published on Jun 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+