Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: വിരാട് കോലി സാര്‍, എന്നോടു ക്ഷമിക്കൂ; മാപ്പു പറഞ്ഞ് നവീന്‍! ഇതു സത്യമോ?

ഐപിഎല്ലില്‍ ത്രസിപ്പിക്കുന്ന പോരാട്ടങ്ങള്‍ക്കൊപ്പം വിവാദങ്ങള്‍ക്കും ഒരിക്കലും പഞ്ഞമുണ്ടായിട്ടില്ല. ഈ സീസണിലെ ഏറ്റവും വലിയ വിവാദം മൂന്നു പേര്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലായിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയായിരുന്ന ഒരു വശത്ത്. മറുഭാഗത്തു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ഉപദേശകന്‍ ഗൗതം ഗംഭീറും ടീമിലെ അഫ്ഗാനിസ്താന്‍ പേസര്‍ നവീനുല്‍ ഹഖുമായിരുന്നു. കോലിയും നവീനും തമ്മിലുള്ള ഉരസലായിരുന്നു ഇതില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

കളിക്കളത്തില്‍ കൊമ്പുകോര്‍ത്ത ശേഷം കോലി അതു വിട്ടെങ്കിലും നവീന്‍ സോഷ്യല്‍ മീഡിയയിലൂടെ വിടാതെ പിന്തുടര്‍ന്നു അധിക്ഷേപിക്കുകയായിരുന്നു. ഇപ്പോഴിതാ ഈ സംഭവങ്ങളുടെ പേരില്‍ വിരാട് കോലിയോടു നവീനുല്‍ ഹഖ് മാപ്പു പറഞ്ഞിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. തന്റെ ട്വിറ്റര്‍ ഹാന്റിലിലൂടെയാണ് നവീന്‍ കോലിയോടു മാപ്പു പറഞ്ഞതെന്നും റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കുന്നു. എന്നോടു ക്ഷമിക്കൂ, വിരാട് കോലി സാര്‍ എന്നാണ് പേസര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനു പിന്നാലെ ഇരുവര്‍ക്കിടയിലുള്ള മഞ്ഞുരുകിയെന്നതില്‍ ആരാധകരും സന്തോഷം പ്രകടിപ്പിച്ചിരുന്നു.

KOHLI- NAVEEN

എന്നാല്‍ നവീനുല്‍ ഹഖ് യഥാര്‍ഥത്തില്‍ വിരാട് കോലിയോടു മാപ്പൊന്നും പറഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്യം. താരത്തിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്റിലിലെ അതേ കവര്‍ ഇമേജ് നല്‍കി, അതേ പേരിലുണ്ടാക്കിയ വ്യാജ അക്കൗണ്ടില്‍ നിന്നാണ് വിരാട് കോലിയോടു ക്ഷമ ചോദിക്കുന്നുവെന്ന തരത്തില്‍ ട്വീറ്റ് വന്നിരിക്കുന്നത്. നവീന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്റിലുമായുള്ള സാമ്യം കാരണം ഇതു അഫ്ഗാന്‍ പേസര്‍ തന്നെയാണെന്നു ഭൂരിഭാഗം പേരും തെറ്റിദ്ധരിക്കുകയും ചെയ്തു.

വിരാട് കോലിയുമായുള്ള ഉടക്കിനു ശേഷം നവീനുല്‍ ഹഖ് പിന്നീടുളള മല്‍സരങ്ങളില്‍ ബൗള്‍ ചെയ്യാനെത്തിയപ്പോഴും, ബൗണ്ടറി ലൈനിന് അരികില്‍ ഫീല്‍ഡ് ചെയ്തപ്പോഴുമെല്ലാം കാണികള്‍ കോലിയുടെ പേര് ആര്‍പ്പുവിളിച്ച് പേസറെ പരിഹസിച്ചിരുന്നു. ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള മാച്ചിലും കാണികള്‍ അഫ്ഗാന്‍ പേസറെ ഇതേ രീതിയില്‍ കളിയാക്കിയിരുന്നു. മുംബൈയുള്ള മല്‍സരത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ നവീന്‍ ഇതേക്കുറിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു.

കാണികള്‍ വിരാട് കോലിയെന്നു മുദ്രാവാക്യം വിളിച്ചത് ആസ്വദിച്ചുവെന്നും ഇതു നന്നായി കളിക്കാനുള്ള പാഷന്‍ തനിക്കു നല്‍കിയെന്നുമായിരുന്നു നവീനുല്‍ ഹഖ് വ്യക്തമാക്കിയത്. ഞാന്‍ ശരിക്കും അതു ആസ്വദിച്ചിരുന്നു. ഗ്രൗണ്ടിലെ എല്ലാവരും വിരാട് കോലിയുടെയോ, അല്ലെങ്കില്‍ മറ്റേതെങ്കിലും താരത്തിന്റെയോ പേര് വിളിച്ചുപറയുന്നത് എനിക്കു ഇഷ്ടമാണ്. എന്റെ ടീമിനു വേണ്ടി നന്നായി കളിക്കാനുള്ള പാഷനാണ് ഇതു നല്‍കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഞാന്‍ പുറത്തുള്ള കാര്യങ്ങളിലോ, പുറമെ നിന്നുള്ള ബഹളങ്ങളിലോ, അല്ലെങ്കില്‍ മറ്റുള്ള എന്തെങ്കിലും കാര്യത്തിലോ ശ്രദ്ധിക്കാറില്ല. ഞാന്‍ എന്റെ ക്രിക്കറ്റിലും മുന്നോട്ടുള്ള വളര്‍ച്ചയിലും മാത്രമാണ് ശ്രദ്ധ കേന്ദീകരിച്ചിരിക്കുന്നത്. കാണികളുടെ മുദ്രാവാക്യം വിളികളോ, അല്ലെങ്കില്‍ ആരെങ്കിലും എന്തെങ്കിലും പറയുന്നതോ എന്നെ ബാധിക്കാറില്ല. ഒരു പ്രൊഫഷണല്‍ ക്രിക്കറ്ററെന്ന നിലയില്‍ നിങ്ങള്‍ ഇതിനെയെല്ലാം തരണം ചെയ്യാനായിരിക്കണം ശ്രമിക്കേണ്ടത്.

KOHLI- NAVEEN

Screenshot

നിങ്ങളുടെ ടീമിനു നിങ്ങള്‍ നല്ലതു ചെയ്തില്ലെങ്കില്‍ ചിലപ്പോള്‍ ആരാധകര്‍ ഇതിനെതിരേ പ്രതികരിച്ചേക്കും. എന്നാല്‍ നിങ്ങള്‍ സ്വന്തം ടീമിനായി നല്ലതു ചെയ്താല്‍ ഇതേ കാണികള്‍ നിങ്ങളുടെ പേരും ആര്‍പ്പുവിളിക്കും. അടിസ്ഥാനപരമായി ഇവയെല്ലാം ഗെയിമിന്റെ ഭാഗമാണെന്നും നവീനുല്‍ ഹഖ് വിശദീകരിച്ചിരുന്നു.

അതേസമയം, ലഖ്‌നൗവില്‍ നടന്ന ആര്‍സിബി- എല്‍എസ്ജി മാച്ചിനു ശേഷമായിരുന്നു ചില നാടകീയ രംഗങ്ങള്‍ ഗ്രൗണ്ടില്‍ അരങ്ങേറിയത്. നവീനുല്‍ ഹഖിന്റെ ബാറ്റിങിനിടെ വിരാട് കോലിയുമായി ചില വാക് പോരുകള്‍ നടക്കുകയും അംപയര്‍ ഇടപെടുകയും ചെയ്തിരുന്നു. മല്‍സരശേഷം ഹസ്തദാനം ചെയ്യവെ കോലിയുടെ കൈ തള്ളി മാറ്റിയാണ് നവീന്‍ ഇതിനോടു പ്രതികരിച്ചത്.

അതിനു ശേഷമായിരുന്നു കോലിയും ഗംഭീറും തമ്മിലുള്ള വാക് പോര്. മല്‍സരത്തിനു ശേഷം കോലിയുടെ പേര് പരാമര്‍ശിക്കാതെ സോഷ്യല്‍ മീഡിയയിലൂടെ നവീന്‍ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. മാത്രമല്ല പിന്നീട് നടന്ന കളിയില്‍ കോലി ബാറ്റിങില്‍ ചെറിയ സ്‌കോറിനു പുറത്തായപ്പോഴും ആര്‍സിബി പ്ലേഓഫ് കാണതെ പുറത്തായപ്പോഴുമെല്ലാം നവീന്‍ സോഷ്യല്‍ മീഡിയയിലൂടെ പരിഹസിക്കുകയും ചെയ്തിരുന്നു.

Story first published: Friday, May 26, 2023, 12:40 [IST]
Other articles published on May 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+