Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: അര്‍ജുന് മുന്നില്‍ എപ്പോഴെങ്കിലും വിക്കറ്റ് നഷ്ടമായിട്ടുണ്ടോ? തുറന്ന് പറഞ്ഞ് സച്ചിന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലൂടെ ഐപിഎല്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. ഇടം കൈയന്‍ പേസ് ഓള്‍റൗണ്ടറായ അര്‍ജുന്‍ കെകെആറിനെതിരായ മത്സരത്തിലൂടെയാണ് അരങ്ങേറ്റം നടത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഡെത്ത് ഓവറടക്കമെറിഞ്ഞ് അര്‍ജുന്‍ കൈയടി നേടി.

ഭുവനേശ്വര്‍ കുമാറിനെ പുറത്താക്കി കന്നി ഐപിഎല്‍ വിക്കറ്റും നേടാന്‍ അര്‍ജുന് സാധിച്ചു. സച്ചിന്റെ മകനെന്ന വലിയ സമ്മര്‍ദ്ദത്തെ അതിജീവിച്ച് മികവ് കാട്ടാന്‍ അര്‍ജുന് സാധിക്കുന്നു. കഴിഞ്ഞ ദിവസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആരാധകരുടെ ചോദ്യത്തിന് ട്വിറ്ററിലൂടെ ഉത്തരങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ ഒരു ആരാധകന്‍ അര്‍ജുനെക്കുറിച്ച് സച്ചിനോട് ചോദിച്ചതും സച്ചിന്‍ ഇതിന് നല്‍കിയ മറുപടിയും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

arjun tendulkar, sachin tendulkar

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ എപ്പോഴെങ്കിലും സച്ചിന്റെ വിക്കറ്റ് നേടിയിരുന്നോയെന്നാണ് ഒരു ആരാധകന്‍ ചോദിച്ചത്. ഇതിന് ഒരു തവണയെന്നാണ് സച്ചിന്‍ മറുപടി നല്‍കിയത്. ലോര്‍ഡ്‌സില്‍വെച്ചാണിതെന്നും അര്‍ജുനെ ഇത് ഓര്‍മിപ്പിക്കേണ്ടെന്നുമാണ് സച്ചിന്‍ പ്രതികരിച്ചത്. ഇതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സച്ചിനെതിരേ നെറ്റ്‌സില്‍ അര്‍ജുന്‍ പന്തെറിയാറുണ്ടായിരുന്നു. നേരത്തെ ഇന്ത്യന്‍ ടീമിനെതിരേ നെറ്റ്‌സില്‍ പന്തെറിയാനും അര്‍ജുന് അവസരം ലഭിച്ചിരുന്നു.

സച്ചിനെതിരേ നെറ്റ്‌സില്‍ പന്തെറിഞ്ഞപ്പോഴാണ് ഒരു തവണ അര്‍ജുന്‍ സച്ചിനെ പുറത്താക്കിയത്. സച്ചിന്‍ പിതാവെന്നതിലുപരിയായി ഇതിഹാസ ബാറ്റ്‌സ്മാനാണ്. അതുകൊണ്ട് തന്നെ സച്ചിനെതിരേ പന്തെറിഞ്ഞ് പഠിച്ചത് അര്‍ജുന്റെ കരിയറില്‍ വലിയ നേട്ടമായി മാറിയിട്ടുണ്ടെന്നുറപ്പ്. കൂടാതെ സച്ചിന്റെ മകനെന്ന നിലയില്‍ ഇന്ത്യക്കായി നെറ്റ്‌സില്‍ പന്തെറിയാന്‍ അവസരം ലഭിച്ചതും അര്‍ജുന്റെ കരിയറില്‍ വളരാന്‍ സഹായിച്ചു.

മൂന്ന് വര്‍ഷത്തോളമായി മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായ ശേഷമാണ് അര്‍ജുന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. നേരത്തെ മുംബൈയുടെ ആഭ്യന്തര ക്രിക്കറ്റ് ടീമിന്റെ ഭാഗമാവാന്‍ അര്‍ജുന് സാധിച്ചിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്നതോടെ അദ്ദേഹം ഗോവയിലേക്ക് മാറിയിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഗോവക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ അര്‍ജുനായി.

രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടാനും അര്‍ജുനായി. പേസര്‍ എന്നതിലുപരിയായി ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാനും അര്‍ജുന് കഴിവുണ്ട്. എന്നാല്‍ ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരത്തിലും ബാറ്റ് ചെയ്യാനുള്ള അവസരം അര്‍ജുന് ലഭിച്ചിട്ടില്ല. വരുന്ന മത്സരങ്ങളിലും മുംബൈയുടെ പ്ലേയിങ് 11ല്‍ അര്‍ജുന് സ്ഥാനം ലഭിക്കാന്‍ സാധ്യത കൂടുതലാണ്.

വരുന്ന മത്സരങ്ങളിലൂടെ ബാറ്റിങ് മികവ് കാട്ടാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. അര്‍ജുന്റെ തുടക്കം മികച്ചതാണെങ്കിലും ചില പ്രശ്‌നങ്ങള്‍ നിഴലിച്ച് നില്‍ക്കുന്നു. അതിലൊന്ന് അര്‍ജുന്റെ വേഗമാണ്. മികച്ച റണ്ണപ്പാണെങ്കിലും അര്‍ജുന്റെ ശരാശരി വേഗം 130ല്‍ താഴെയാണ്. പേസറെന്ന നിലയില്‍ 135ന് മുകളില്‍ വേഗത്തിലെങ്കിലും എറിയാന്‍ അര്‍ജുന് സാധിക്കേണ്ടതായുണ്ട്.

sachin tendulkar, arjun tendulkar

വൈഡ് യോര്‍ക്കറുകള്‍ നന്നായി എറിയാനും നന്നായി സ്വിങ് ചെയ്യിപ്പിക്കാനും അര്‍ജുന് സാധിക്കുന്നു. എന്നാല്‍ ബൗളിങ് വേഗം 135ന് മുകളിലേക്കെത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. മുംബൈ ഇന്ത്യന്‍സ് അര്‍ജുന് വളരാനുള്ള നല്ല ടീമാണ്. അതുകൊണ്ട് തന്നെ സ്ഥിരതയോടെ പ്രകടനം കാഴ്ചവെക്കുകയെന്നത് മാത്രമാണ് അര്‍ജുന്‍ ചെയ്യേണ്ടത്. നന്നായി യോര്‍ക്കറുകള്‍ എറിയാന്‍ അര്‍ജുന് ശ്രമിക്കണം.

ഇതുവരെ മികച്ച ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ അര്‍ജുന്‍ പന്തെറിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അര്‍ജുന്റെ ബൗളിങ് കരുത്ത് വിലയിരുത്താന്‍ സമയമായിട്ടില്ല. വിരാട് കോലി ഉള്‍പ്പെടെയുള്ള സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ അര്‍ജുന്‍ പന്തെറിയേണ്ടതായുണ്ട്. ഈ മത്സരത്തില്‍ അര്‍ജുന് എന്ത് ചെയ്യാന്‍ സാധിക്കുമെന്നത് താരത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ നിര്‍ണ്ണായകമാവും.

Story first published: Saturday, April 22, 2023, 13:04 [IST]
Other articles published on Apr 22, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+